പ്രവാസികളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകുകയാണ് യുഎഇ ബിഗ് ടിക്കറ്റ് ഡ്രോ. ബിഗ് ടിക്കറ്റിന്റെ  പ്രതിവാര ഇ-ഡ്രോ നാല് ഭാഗ്യശാലികൾക്ക് എല്ലാ ആഴ്ചയും 100,000 ദിർഹം വീതം നേടാനുള്ള അവസരമാണ് നൽകുന്നത്.

ബിഗ്ടിക്കറ്റ് വിജയിയായ ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി ലിനീഷ് മേക്കോട്ടേമൽ പത്ത് സുഹൃത്തുക്കളുമായി ചേർന്ന് ഏഴ് തവണയാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. മറ്റൊരു വിജയിയായ ദുബായിൽ ഇലക്ട്രിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന മലയാളിയായ അജിത് ഗോപിന കഴിഞ്ഞ ആറ് വർഷമായി തന്റെ പത്ത് സുഹൃത്തുക്കളോടൊപ്പം ബിഗ് ടിക്കറ്റുകൾ വാങ്ങുന്നു. മറ്റൊരു പ്രവാസിയായ സതീശൻ താഴത്തായിൻ തന്റെ ഭാഗ്യ ടിക്കറ്റ് ഓൺലൈനായി വാങ്ങി, മെയ് 1 ന് ഇ-ഡ്രോ സമ്മാനമായി 100,000 ദിർഹം നേടി.

മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം നേടാൻ അവസരവും ബിഗ്ടിക്കറ്റ് അധികൃതർ ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 70,000 ദിർഹം, നാലാം സമ്മാനം 60,000 ദിർഹം, അഞ്ചാം സമ്മാനം 50,000 ദിർഹം, ആറാം സമ്മാനം 30,000 ദിർഹം, ഏഴാം സമ്മാനം 20,000 ദിർഹം എന്നിങ്ങനെയാണ് ഭാഗ്യം കാത്തിരിക്കുന്നത്. എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയുടെ ഭാഗമാകാനും ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് അർഹതയുണ്ട്. ഇതിൽ വിജയികളായി തിരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് ഒന്നുകിൽ 100,000 ദിർഹം അല്ലെങ്കിൽ 20 പേരിൽ ഒരാൾക്ക് എല്ലാ ആഴ്ചയും 10,000 ദിർഹം വീതം സ്വന്തമാക്കാം.

ബിഗ് ടിക്കറ്റിന്റെ ആരാധകർക്ക് മെയ് 31 വരെ www.bigticket.ae എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി വാങ്ങാം. അല്ലെങ്കിൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ച് ബിഗ് ടിക്കറ്റ് വാങ്ങാം. അബുദാബി വിമാനത്താവളത്തിലെ അറൈവൽ ഹാളിന് അടുത്ത് നടക്കുന്ന ലൈവ് ഡ്രോ ആർക്കും കാണാം.  ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ലൈവ് ഡ്രോ കാണാവുന്നതാണ്. ലൈവ് ഡ്രോയ്ക്ക് ഇടയിൽ Bouchra’s Big Question സെഗ്മെന്‍റിൽ പങ്കെടുക്കുന്നവരിൽ രണ്ടുപേര്‍ക്ക് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും നേടാം.

ഈ മാസം മാത്രം ഭാഗ്യം കാത്തിരിക്കുന്നത് 100 വിജയികളെയാണ്. ക്യാഷ് പ്രൈസിനൊപ്പം ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ജൂൺ മൂന്നിന് റേഞ്ച് റോവര്‍ സ്വന്തമാക്കാനും അവസരമുണ്ട്. 150 ദിർഹമാണ് ടിക്കറ്റ് വില. ഒരു ടിക്കറ്റ് വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയും ലഭിക്കും. ഒരു നറുക്കെടുപ്പിൽ ഏറ്റവുമധികം ക്യാഷ് പ്രൈസുകളാണ് ഇക്കുറി ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version