ഇന്ത്യയിലേക്ക് ബഡ്ജറ്റ് സർവീസുകൾ നടത്താനൊരുങ്ങി Wizz Air
അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. 179 ദിർഹത്തിന് അതായത് 3,981.17 രൂപക്ക് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും സർവീസ് നടത്താൻ തയാറെടുക്കുന്നു എന്നാണ് വാർത്തകൾ. അങ്ങനെയെങ്കിൽ മറ്റു എയർലൈനുകളുടെ ടിക്കറ്റ് കൊള്ളയിൽ നിന്നും ഇന്ത്യൻ പ്രവാസികൾ രക്ഷപെടും. എന്നാൽ വിസ് എയറിനെതിരെ അത്ര അനുകൂലമല്ലാത്ത വാർത്തകളും വന്നിട്ടുണ്ട്. സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതിലെ കാലതാമസം കാരണം യു കെ യിലെ ഏറ്റവും മോശം എയർ ലൈനിൽ ഒന്നാണത്രെ വിസ് എയർ.
Wizz Air, legally incorporated as Wizz Air Hungary Ltd. is a Hungarian multinational ultra low-cost carrier with its head office in Budapest, Hungary. The airline serves many cities across Europe, as well as some destinations in North Africa, the Middle East, and South Asia.
അബുദാബി സര്‍ക്കാരിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് വിസ് എയര്‍ അബുദാബി. പുതിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളോടൊപ്പം പ്രധാന നഗരങ്ങളിലേക്കെല്ലാം ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് തുടങ്ങുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്.
179 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ വിറ്റ് ശ്രദ്ധ നേടിയ കമ്പനി കൂടിയാണ് വിസ് എയര്‍ അബുദാബി എന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇത്തരത്തില്‍ വമ്പന്‍ ഡിസ്കൗണ്ടുകള്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള സര്‍വീസുകളിലും ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാദം. 179 ദിര്‍ഹത്തിനും അതിലും കുറഞ്ഞ നിരക്കിലുമൊക്കെ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു. സീസണ് കാലത്ത് എയര്‍ലൈന്‍സുകള്‍ കൊള്ളനിരക്ക് ഈടാക്കുന്നത് പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വിസ് എയര്‍ അബുദാബി ഇന്ത്യയിലേയ്ക്ക് സര്‍വീസ് ആരംഭിച്ചാല്‍ കുറഞ്ഞ ചെലവില്‍ നാട്ടിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് പ്രവാസ ലോകം.
ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കമ്പനിയെന്ന് വിസ് എയര്‍ അബുദാബി എം ഡി ജോണ്‍ എയ്‍ദഗെന്‍ അറിയിച്ചു. ഇന്ത്യയിലെ വലിയ നഗരങ്ങള്‍ കൂടാതെ നിലവില്‍ സര്‍വീസുകള്‍ കുറവുള്ള എല്ലാ നഗരങ്ങളും പരിഗണിക്കുമെന്ന് കമ്പനി എം ഡി അറിയിച്ചു.
അതെ സമയം വിസ് എയറിനെതിരെ രൂക്ഷ വിമർശനമാണ് യു കെയിൽ . ഇത് ണ്ടാം ർഷവും യുകെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഫ്ലൈറ്റ് കാലതാമസത്തിന് ഏറ്റവും മോശം പ്രധാന എയർലൈനായി വിസ് എയർ.
സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ഡാറ്റയുടെ പുതിയ വിശകലനം അനുസരിച്ച്, വിസ് എയറിന്റെ യുകെ താവളങ്ങളിൽ നിന്നുള്ള പുറപ്പെടലുകൾ 2022 ൽ ഷെഡ്യൂളിനേക്കാൾ ശരാശരി 46 മിനിറ്റും ആറ് സെക്കൻഡും പിന്നിലായിരുന്നു.
കാലതാമസത്തിൽ മുൻ വർഷത്തേക്കാൾ മൂന്നിരട്ടി വർധനയാണ് ഇത് സൂചിപ്പിക്കുന്നത്, വിമാനക്കമ്പനിയും സമയനിഷ്ഠ പാലിക്കുന്നതിൽ താഴെയാണ്.
ബിർമിംഗ്ഹാം, എഡിൻബർഗ്, ഗാറ്റ്വിക്ക്, ലൂട്ടൺ എന്നിവയുൾപ്പെടെ എട്ട് യുകെ വിമാനത്താവളങ്ങളിൽ നിന്ന് വിസ് എയർ ഹ്രസ്വദൂര വിമാനങ്ങൾ നടത്തുന്നുണ്ട്.