യുദ്ധഭൂമിയിൽ വേഗത്തിൽ  കൃത്യമായ തീരുമാനങ്ങളെടുക്കാൻ കമാൻഡർമാരെ പ്രാപ്തരാക്കുകയും, sensor-to-shooter loop -ലക്ഷ്യങ്ങൾ നേടാനും ശത്രുവിനെ ആക്രമിക്കാനും  ഏറ്റവും കുറഞ്ഞ സമയം ഉറപ്പാക്കുകയും ചെയ്യുന്ന പുതിയ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഒരു  ശൃംഖലയ്ക്ക് ഇന്ത്യൻ സൈന്യം അടിത്തറയിടുകയാണ്.

ഗതി ശക്തി

2021-ൽ ആരംഭിച്ച ഗതി ശക്തി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. അത് റെയിൽവേയും റോഡ്‌വേകളും ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ  സൈന്യത്തിനായി  സംയോജിത ആസൂത്രണത്തിനും ഇൻഫ്രാസ്ട്രക്ചർ കണക്റ്റിവിറ്റി പ്രോജെക്റ്റുകളുടെ  ഏകോപിത നടപ്പാക്കലിനും ഒരുമിച്ച് കൊണ്ടുവന്നു.

ഓപ്പറേഷൻ ഡൊമെയ്ൻ, ലോജിസ്റ്റിക്സ് ഇൻപുട്ടുകൾ, സാറ്റലൈറ്റ് ഇമേജറി ഡാറ്റ, ടോപ്പോഗ്രാഫിക്, മെറ്റീരിയോളജിക്കൽ എന്നിവയിൽ നിന്നുള്ള ഇൻപുട്ടുകൾ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ വീക്ഷിക്കാം, പിന്തുടരാം. ഈ വർഷം അവസാനത്തോടെ ഗതി ശക്തി സിസ്റ്റം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രൊജക്റ്റ് അവഗത്

കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയിൽ ഗതി ശക്തി മാതൃകയിൽ അധിഷ്‌ഠിതമായ സൈനിക പദ്ധതിയാണ് പ്രൊജക്റ്റ് അവഗത്. അത് ഒരൊറ്റ ജിഐഎസ് (ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം) പ്ലാറ്റ്‌ഫോമിൽ മൾട്ടി-ഡൊമെയ്‌ൻ  അവബോധം സേനാ കമാൻഡർമാരിൽ ഉണ്ടാക്കും.

പ്രോജക്റ്റ് സഞ്ജയ്

പ്രൊജക്റ്റ് സഞ്ജയ് എന്ന് വിളിക്കപ്പെടുന്ന സൈന്യത്തിന്റെ പുതിയ യുദ്ധഭൂമി നിരീക്ഷണ സംവിധാനം സമതലങ്ങളിലും മരുഭൂമിയിലും പർവതങ്ങളിലും സമഗ്രമായ പരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്, അത് ഇപ്പോൾ വിന്യാസത്തിലേക്ക് നീങ്ങുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ഡിസംബറോടെ സൈന്യത്തിന്റെ ഫീൽഡ് രൂപീകരണങ്ങളിൽ നിരവധി നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതി സഹായിക്കും. ഗാസിയാബാദിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് പദ്ധതിയുടെ സിസ്റ്റം ഇന്റഗ്രേറ്റർ.

സാറ്റലൈറ്റ് സെൻസറുകൾ മുതൽ ആളില്ലാ വിമാനങ്ങൾ, റഡാറുകൾ ഉൾപ്പെടെ   നൂറുകണക്കിന് സെൻസറുകളുടെ സംയോജനമാണ് പ്രോജക്റ്റ് സഞ്ജയ് ഉൾക്കൊള്ളുന്നത് .  ഇത് എല്ലാ തലങ്ങളിലുമുള്ള കമാൻഡർമാർക്കും ഉദ്യോഗസ്ഥർക്കും ഒരു സംയോജിത നിരീക്ഷണ ചിത്രം നൽകുവാൻ സഹായിക്കും.

പ്രൊജക്റ്റ് ശക്തി

ACCCS അഥവാ പ്രോജക്ട് ശക്തിയിൽ  സൈന്യത്തിന്റെ ഏറ്റവും പഴക്കമേറിയതും വിജയകരവുമായ പ്രവർത്തന വിവരസംവിധാനത്തിന്റെ നവീകരണവും,  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയുടെ പ്രയോഗം പ്രാപ്തമാക്കുന്നതുമായ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.

പ്രൊജക്റ്റ് അനുമാൻ

ഇന്ത്യയും ചൈനയും തമ്മിൽ മൂന്ന് വർഷമായി അതിർത്തി തർക്കത്തിലിരിക്കുന്ന ചൈന അതിർത്തിയിലെ സൈന്യത്തിന്റെ വിന്യാസത്തിന് കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നതിനുള്ള പ്രോജക്ട് അനുമാൻ എന്ന പദ്ധതിയാണ് സൈന്യം നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ മറ്റൊന്ന്.

 ഒരു പുതിയ യുദ്ധഭൂമി നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, ആർട്ടിലറി കോംബാറ്റ് കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം (ACCCS) നവീകരിക്കുക, വളരെ കൃത്യമായ പ്രതിരോധ സീരീസ് മാപ്പുകൾ, സൈന്യത്തിനായുള്ള ഒരു പുതിയ സാഹചര്യ ബോധവത്കരണ മൊഡ്യൂൾ (SAMA), മികച്ച സാഹചര്യ റിപ്പോർട്ടിംഗിനുള്ള സംവിധാനം എന്നിവ പ്രോജക്ട് അനുമാനിൽ ഉൾപ്പെടുന്നു.

ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗിന്റെ (NCMRWF) പങ്കാളിത്തത്തോടെ യഥാർത്ഥ നിയന്ത്രണരേഖയിൽ (LAC) വർദ്ധിച്ച വിശ്വാസ്യതയും കൃത്യതയുമുള്ള കാലാവസ്ഥാ പ്രവചനങ്ങൾക്കായുള്ള പ്രോജക്റ്റ് അനുമാൻ വികസിപ്പിച്ചിട്ടുണ്ട്.   പ്രൊജക്‌റ്റ് അനുമാൻ പ്രകാരം, വടക്കൻ അതിർത്തികളിൽ നിരീക്ഷണങ്ങൾ ശേഖരിക്കാൻ സൈന്യം NCMRWF-നെ സഹായിക്കും, കൂടാതെ സമീപഭാവിയിൽ, അവിടെ വിന്യസിച്ചിരിക്കുന്ന അതിന്റെ ഘടകങ്ങൾക്കായി സേവനങ്ങൾ നൽകും.

സാമ

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോഇൻഫോർമാറ്റിക്‌സിന്റെ (ബിസാഗ്-എൻ) പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഒരു ഇൻ-ഹൗസ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റമാണ് സാമ. മെയ് മാസത്തിൽ ഇത് സേനക്കായി പ്രവർത്തനക്ഷമമാകും.

The Indian Army is establishing the groundwork for a cluster of modern systems and technologies that will facilitate swift and precise decision-making by commanders during combat operations, and ensure that the sensor-to-shooter loop is the shortest possible time for target acquisition and enemy engagement.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version