ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനമായി യുഎഇയെ പ്രഖ്യാപിച്ച് പഠനം. പ്രോക്സികളും റെസിഡൻഷ്യൽ വിപിഎൻ സേവനങ്ങളും നൽകുന്ന പ്രോക്‌സിറാക്ക് നടത്തിയ പുതിയ പഠനമനുസരിച്ച് യു.എ.ഇയാണ് ലോകത്തിന്റെ സോഷ്യൽ മീഡിയ ക്യാപിറ്റൽ.

ഓരോ രാജ്യത്തും ശരാശരി സോഷ്യൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന ജനസംഖ്യയുടെ ശതമാനവും പഠനം വിശകലനം ചെയ്തു. പത്തിൽ 9.55 സ്കോറോടെ, യുഎഇ ലോകത്തിലെ സോഷ്യൽ മീഡിയ തലസ്ഥാനമായി ഒന്നാം സ്ഥാനത്തെത്തി. ജനസംഖ്യയുടെ നൂറ് ശതമാനം ഇന്റർനെറ്റും 108 ശതമാനം പേരും ഫേസ്ബുക്കും ഉപയോഗിക്കുന്നു.

വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ ഡാറ്റ അനുസരിച്ച്, രാജ്യത്തെ ജനസംഖ്യയേക്കാൾ കൂടുതൽ ഫേസ്ബുക്ക് ഉപയോക്താക്കളാണ് യുഎഇയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പഠനം കണ്ടെത്തി. 8.75 സ്കോറുമായി മലേഷ്യയും ഫിലിപ്പീൻസുമാണ് തൊട്ടുപിന്നിൽ.

സൗദി അറേബ്യ (8.41), സിംഗപ്പൂർ (7.96), വിയറ്റ്‌നാം (7.62), ബ്രസീൽ (7.62), തായ്‌ലൻഡ് (7.61), ഇന്തോനേഷ്യ (7.5), ഹോങ്കോങ് (7.27) എന്നിങ്ങനെയാണ് കണക്കുകൾ.

10ൽ 7.53 സ്‌കോറോടെ യു.എ.ഇ.യെ ലോകത്തിലെ most connected country ആയും പഠനം വിലയിരുത്തി. ഹോങ്കോംഗ്, മലേഷ്യ, തായ്‌ലൻഡ്, ചിലി, സൗദി അറേബ്യ, സിംഗപ്പൂർ, അർജന്റീന, വിയറ്റ്‌നാം, തായ്‌വാൻ എന്നിവ പിന്നാലെയുണ്ട്. എന്നിരുന്നാലും, മികച്ച ഇന്റർനെറ്റ് ആക്‌സസിന്റെ കാര്യത്തിൽ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ഡെന്മാർക്ക് എന്നിവയ്ക്ക് ശേഷം യുഎഇ നാലാം സ്ഥാനത്താണ്. യുഎഇ ഉപഭോക്താക്കൾ പ്രതിദിനം ശരാശരി ഏഴ് മണിക്കൂറും 29 മിനിറ്റും ഇന്റർനെറ്റിൽ ചെലവഴിക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി, ഇത് ലോകത്തിൽ 13-ാം സ്ഥാനത്താണ്. പ്രതിദിനം ഒമ്പത് മണിക്കൂറും 38 മിനിറ്റും ശരാശരി ഉപയോഗവുമായി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്താണ്. കൊറോണ വൈറസ് പാൻഡെമിക്കിന് ശേഷം യുഎഇയിലും ആഗോളതലത്തിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചു. കാരണം കൂടുതൽ ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. കൂടാതെ പല ബിസിനസുകളും ക്ലയന്റുകളെ വിർച്വലായി ഡീൽ ചെയ്യാൻ തുടങ്ങിയതും കാരണമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version