ഇന്ത്യൻ EV നിർമ്മാതാക്കൾക്ക് 500 കോടി രൂപ സബ്സിഡി അനുവദിക്കാൻ കേന്ദ്രസർക്കാർ. ഇന്ത്യൻ ഇവി നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, ആതർ, ടിവിഎസ് മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക് എന്നിവ ഉപഭോക്താക്കൾക്ക് പ്രത്യേകമായി പണം ഈടാക്കി നൽകിയ EV ചാർജറുകൾ റീഫണ്ട് ചെയ്യാൻ സമ്മതിച്ചതിനാൽ, ഫെയിം II സ്കീമിന് കീഴിൽ 500 കോടി രൂപ സബ്സിഡി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്.
ഇലക്ട്രിക് വാഹനങ്ങൾ, പ്രത്യേകിച്ച് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്നവയെ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ FAME II പദ്ധതി മുമ്പ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കമ്പനികൾക്കെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ കമ്പനികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം നേരിട്ടതോടെ പദ്ധതി പ്രശ്നത്തിലായി. ഈ സാമ്പത്തിക വർഷം 5000 കോടി രൂപയുടെ ബില്ലുകൾ തീർക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഏറ്റവും ഉയർന്ന തുകയായ 370 കോടി രൂപ ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒല ഇലക്ട്രിക്കിന് ഘനവ്യവസായ മന്ത്രാലയത്തിൽ നിന്ന് ലഭിക്കും. ആതറിന് ഏകദേശം 275 കോടി രൂപയും ടിവിഎസിന് ഏകദേശം 150 കോടി രൂപയും, 28-30 കോടി രൂപ ഹീറോ മോട്ടോകോർപ്പിനും ലഭിക്കും. 288 കോടി രൂപയോളം വരുന്ന ബാക്കി തുക കമ്പനികൾ നൽകിയ റീഇംബേഴ്സ്മെന്റുകളുടെ വിശദാംശങ്ങൾ സമർപ്പിച്ച ശേഷം നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ആതർ 450X മോഡൽ ഇലക്ട്രിക് ടൂ വീലർ വാങ്ങിയ 95,000 പേർക്ക് ഏകദേശം 140 കോടി രൂപ റീഇംബേഴ്സ്മെന്റ് നൽകാനുണ്ട്. അതുപോലെ, സർക്കാർ ഫണ്ട് റിലീസ് ചെയ്യുന്നതിന് മുമ്പ് Ola S1Pro-യുടെ ഏകദേശം ഒരു ലക്ഷം ഉപയോക്താക്കൾക്ക് ഏകദേശം 130 കോടി ബിൽ ക്ലിയർ ചെയ്യണം.
ഇവി ഇരുചക്രവാഹന നിർമ്മാതാക്കൾ വാഹനത്തിനും ചാർജറുകൾക്കുമായി തങ്ങളുടെ ഉപഭോക്താക്കൾക്ക് വെവ്വേറെ ബിൽ നൽകി, സബ്സിഡി ബാധകമാകുന്നതിനുളള മേൽ പരിധിയായ 1.5 ലക്ഷം രൂപയിൽ താഴെയായി ചെലവ് കുറയ്ക്കുന്നു. ഇത് വ്യക്തമായതോടെ കമ്പനികൾക്ക് 800 കോടിയോളം രൂപയുടെ സബ്സിഡി അനുവദിക്കുന്നത് സർക്കാർ നിർത്തിവച്ചിരുന്നു. ഹീറോ ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക് എന്നീ രണ്ട് നിർമാതാക്കൾ FAME II ന്റെ പ്രാദേശികവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കേന്ദ്ര അന്വേഷണത്തിൽ വെളിപ്പെട്ടതിനെത്തുടർന്ന് അവരുടെ സബ്സിഡികൾ റദ്ദാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
The Indian Government has reportedly decided to release a subsidy of over Rs 500 crore under the Faster Adoption and Manufacturing of Electric Vehicles (FAME) II scheme to four leading Indian EV makers. According to reports, Ola Electric, Ather, TVS Motors, and Hero Electric will receive the subsidy to further boost the country’s EV Industry and encourage the adoption of clean energy vehicles.