MG Motor India, കമ്പനിയെ ഇന്ത്യാവത്കരിക്കാനും ഭൂരിഭാഗം ഓഹരികൾ ഇന്ത്യൻ പങ്കാളികൾക്ക് വിട്ടുനൽകാനും 5,000 കോടി രൂപ സമാഹരിക്കാനും പദ്ധതിയിടുന്നു.

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് FDI നിർദ്ദേശം കേന്ദ്രഗവൺമെന്റിന് തീരുമാനത്തിനായി വർഷങ്ങളായി കുടുങ്ങിക്കിടക്കുന്നതിനാൽ, ചൈനയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ SAIC മോട്ടോർ കോർപ്പറേഷന്റെ ബ്രിട്ടീഷ് ഉപസ്ഥാപനമായ MG മോട്ടോർ ഇന്ത്യ, കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്ത്യൻ നിക്ഷേപകർക്ക് വിട്ടുനൽകാൻ തീരുമാനിച്ചു. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ, കോർപ്പറേറ്റുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഒന്നിലധികം തന്ത്രപ്രധാന നിക്ഷേപകരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്. 2023 ഏപ്രിൽ 24-ന് ഓഹരികൾ വിറ്റഴിക്കുന്നതിനായി JSW ഗ്രൂപ്പുമായി കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഓട്ടോകാർ പ്രൊഫഷണൽ റിപ്പോർട്ട് ചെയ്തിരുന്നു. 

ഓഹരി വിറ്റഴിക്കൽ എങ്ങനെയായിരിക്കുമെന്ന അന്തിമ പ്രഖ്യാപനം ഈ വർഷമുണ്ടാകും. ഇത് കൂടാതെ എംജി മോട്ടോർ ഇന്ത്യ, ഇന്ത്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ തങ്ങളുടെ ബിസിനസ് ലിസ്റ്റ് ചെയ്യുന്നതും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

2025-നും 2028-നും ഇടയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന എംജിയുടെ ഇന്ത്യ 3.0 പദ്ധതിയ്ക്കായുളള നിക്ഷേപമാണ് ഓഹരിവിറ്റഴിക്കലിന് പിന്നിലെ പ്രധാന ഘടകം. ഇന്ത്യ 3.0 പ്ലാനിന് 5,000 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്, ഇത് മറ്റൊരു നിർമ്മാണ പ്ലാന്റ് സ്ഥാപിച്ച് നിർമാണ ശേഷി വിപുലീകരിക്കാൻ ഉപയോഗിക്കും. ഈ നിക്ഷേപം കമ്പനിയുടെ നിലവിലെ 180,000 യൂണിറ്റ് നിർമാണശേഷി 300,000 യൂണിറ്റായി വികസിപ്പിക്കുമെന്ന് ഓട്ടോകാർ പ്രൊഫഷണൽ റിപ്പോർട്ട് ചെയ്തു.

വിപുലീകരണ പദ്ധതികളുടെ ഭാഗമായി MG ഇലക്ട്രിക് പവർട്രെയിനുളള നാലോ അഞ്ചോ പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുജറാത്തിലെ ഹാലോളിലെ രണ്ടാമത്തെ പ്ലാന്റിൽ ഈ പുതിയ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

“ഓപ്പറേഷൻ ഇന്ത്യ 3.0 പ്ലാനാണ് പദ്ധതി. ആദ്യപടി 2023-ൽ പ്രഖ്യാപിക്കും. 2-4 വർഷത്തിനുള്ളിൽ, ബോർഡ്, മാനേജ്‌മെന്റ്, ഷെയർഹോൾഡിംഗ്, വിതരണ ശൃംഖല എന്നിവ ഇന്ത്യയിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വരും വർഷങ്ങളിൽ ഭൂരിഭാഗം ഓഹരികളും ഒരു ഇന്ത്യൻ പങ്കാളിയുടെ ഉടമസ്ഥതയിലായിരിക്കും.”

ഇന്ത്യക്കായുള്ള എംജിയുടെ പദ്ധതി വിശദീകരിച്ചുകൊണ്ട് എംജി മോട്ടോർ ഇന്ത്യയുടെ  CEO Emeritus, Rajeev Chaba പറഞ്ഞു.

രാജ്യത്തെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്നതിനൊപ്പം, ഹൈഡ്രജൻ ഇന്ധന സെല്ലുകളും സെൽ നിർമ്മാണവും എം‌ജിയുടെ ഇന്ത്യ റോഡ്‌മാപ്പിന്റെ ഭാഗമാണ്.

സംയുക്ത സംരംഭങ്ങളിലൂടെയോ തേർഡ് പാർട്ടി നിർമ്മാതാക്കളുമായി സഹകരിച്ചോ ഇവി ഭാഗങ്ങളുടെ പ്രാദേശിക നിർമ്മാണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും MG പദ്ധതിയിടുന്നു.  2024-ൽ EV-കൾക്കായുള്ള ബാറ്ററികളുടെ അസംബ്ലിംഗ് ആരംഭിക്കും. 2023-ലെ 30-35 ശതമാനത്തിൽ നിന്ന് 2028-ഓടെ EV വിൽപ്പന സംഭാവന 60-65 ശതമാനമായി ഉയരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

2017 സെപ്റ്റംബറിൽ ഹാലോളിലെ ജനറൽ മോട്ടോഴ്‌സിന്റെ പഴയ പ്ലാന്റ് ഏറ്റെടുത്തുകൊണ്ടാണ് എംജി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. നിലവിൽ, എംജി അതിന്റെ 2.0 പ്ലാന്റ് നടപ്പിലാക്കുന്നു. എംജിയുടെ നിർമാണശേഷി പ്രതിവർഷം 70,000 യൂണിറ്റിൽ നിന്ന് 120,000 യൂണിറ്റായി ഉയർത്താനുള്ള ശ്രമമാണ് പദ്ധതി. 2023-ൽ 80,000 മുതൽ 100,000 യൂണിറ്റുകൾ വരെ വിൽക്കാൻ കമ്പനി പദ്ധതിയിടുന്നു.

കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഹാലോൾ പ്ലാന്റ് എംജിയുടെ നിർമ്മാണ കേന്ദ്രമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, പഴയ ഫാക്ടറിക്ക് അതിന്റെ പരിമിതികളുണ്ട്.  മാത്രമല്ല എംജിയുടെ വിപുലീകരണ പദ്ധതികൾ നിറവേറ്റാനും കഴിയില്ല. ഇക്കാരണത്താലാണ് MG ഇന്ത്യയിൽ രണ്ടാമത്തെ പ്ലാന്റ് ആലോചിക്കുന്നത്.

വെറും 4,000 മുതൽ 5,000 യൂണിറ്റുകൾ വരെ പ്രതിമാസ വോളിയം മാത്രമായിട്ടും കടുത്ത മത്സരങ്ങൾക്കിടയിലും, രാജ്യത്തെ പ്രീമിയം SUV വിപണിയിൽ കമ്പനി തങ്ങളുടേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. എസ്‌യുവികളുടെയും ഇലക്‌ട്രിക് വാഹനങ്ങളുടെയും  തരംഗത്തെ മറികടന്ന് രാജ്യത്തെ മികച്ച മൂന്ന് EV നിർമ്മാതാക്കളിൽ ഇടംനേടി. കമ്പനി ഇതിനകം ഇന്ത്യയിൽ 4,000 കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ട്.

MG Motor India plans to divest majority stake in its operations and is in talks with potential Indian partners. The divestment plan is part of MG’s 3.0 plan for India between 2025 and 2028, requiring an investment of Rs 5,000 crore to expand its production capacity and roll out new electric vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version