മുൻനിര ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ജീവനക്കാരെ കൈവിടുന്നുവോ?

എന്നാലത് നല്ലൊരു പ്രവണതയല്ല എന്ന് തന്നെ കരുതണം. കേന്ദ്ര സർക്കാർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ കൈപിടിച്ചുയർത്താൻ കോടികളുടെ ആനുകൂല്യവും അളവില്ലാത്ത കൈത്താങ്ങും നൽകുമ്പോളാണ് സ്റ്റാർട്ടപ്പുകളുടെ ഈ ജീവനക്കാർക്കെതിരായ നിലപാട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ആഗോള ടെക്ക് കമ്പനികളോട് വിപണയിൽ മത്സരിക്കാൻ വേണ്ട പിന്തുണ നൽകി വരുന്ന കേന്ദ്ര സർക്കാരാകട്ടെ ഈ വിരുദ്ധ നിലപാടിനെ ഗൗരവമായാണ് കാണുന്നത്.

ജീവനക്കാരുടെ ചെലവ് കുറയ്ക്കാൻ ഹാക്കത്തോൺ മത്സരം

2023 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യൻ  സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്കായുള്ള ചെലവ് 700 മില്യണ്‍ ഡോളര്‍ കുറച്ചു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ.  വേതനബില്ലുകളും ബോണസുകളും വെട്ടിച്ചുരുക്കിയും പിരിച്ചുവിടല്‍ നടത്തിയുമാണിത്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത്ഇന്‍സൈറ്റ് 2,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ സര്‍വേ നടത്തി പുറത്തുവിട്ട കണക്ക് പ്രകാരം വേരിയബിള്‍ പേ, സെയില്‍സ് ബോണസ് / കമ്മീഷന്‍, ജോയിനിംഗ് ബോണസ്, ഗിഫ്റ്റുകള്‍ നിയമിക്കല്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകൾ 200 മില്യണ്‍ ഡോളര്‍ സംരക്ഷിച്ചപ്പോള്‍ 32300 ജീവനക്കാരെ പിരിച്ചുവിട്ടതിലൂടെ ഏകദേശം 500 മില്യണ്‍ ഡോളര്‍ ലാഭിച്ചു.

പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇക്കോസിസ്റ്റം ജീവനക്കാര്‍ക്കായി ചെലവഴിക്കുന്നത് ഏകദേശം 7 ബില്യണ്‍ ഡോളറാണ്. അതില്‍ തന്നെ 54 ശതമാനവും വഹിക്കുന്നത് മികച്ച 200 യൂണികോണുകളും സൂണികോണുകളും. തൊട്ടുമുന്‍ വര്‍ഷത്തില്‍ ഇക്കോസിസ്റ്റം ജീവനക്കാര്‍ക്കായി 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു.

പിരിച്ചുവിടലും, വെട്ടികുറക്കലും  വ്യാപകം

2023 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍, ടെക്‌നോളജി ചെലവ് 200 മില്യണ്‍ ഡോളറും പരസ്യച്ചെലവ് 800 മില്യണ്‍ ഡോളറും ചുരുക്കിയിട്ടുണ്ട്. എഡ്‌ടെക്, ഇ-കൊമേഴ്സ്, ഫുഡ്‌ടെക്, ക്രിപ്‌റ്റോ, ബി 2 സി ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരുടെ എണ്ണം 84 % കുറച്ചു.ഗൂഗിള്‍, എസ്എപി, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്‌നോളജി ഭീമന്മാരിലും പിരിച്ചുവിടലുകളും വെട്ടിക്കുറയ്ക്കലും വ്യാപകമാണ്.

2023 ൽ സ്റ്റാർട്ടപ്പുകൾ പരമാവധി ജീവനക്കാരെ കുറയ്ക്കുവാനാണോ ലക്ഷ്യമിടുന്നത് എന്ന് തോന്നിപോകും നടപടികൾ കണ്ടാൽ. ഈ വർഷത്തെ  ആദ്യ മൂന്ന് മാസങ്ങളില്‍ 41 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം  5,868 പേരെ പിരിച്ചുവിട്ടു. ഇത് 2022 ല്‍ ഇതേ കാലയളവില്‍ സ്റ്റാർട്ടപ്പുകളിൽ നഷ്ടപ്പെട്ട ജോലികളുടെ അഞ്ചിരട്ടിയാണ്. ഏപ്രിൽ മാസത്തെ കണക്കുകൾ വരാനിരിക്കുന്നതെ ഉള്ളൂ. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തിലും 2023 സാമ്പത്തികവര്‍ഷത്തിനുമിടയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകൾ 32,300  ജീവനക്കാരെയാണ്  പിരിച്ചുവിട്ടത്.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version