യുഎഇയിലെ ഇന്ധന ഭീമനായ ADNOC അതിന്റെ സർവീസ് സ്റ്റേഷനുകൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും.

10 വർഷത്തിനുള്ളിൽ പ്രവർത്തനങ്ങൾ ഡീകാർബണൈസ് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി സൗരോർജ്ജം ഉപയോഗിച്ച് സർവീസ് സ്റ്റേഷനുകളെ ശക്തിപ്പെടുത്തുന്നതിന് EDF-ന്റെയും മസ്ദറിന്റെയും സംയുക്ത സംരംഭമായ എമർജുമായി കരാർ ഒപ്പിട്ടതായി യുഎഇ ഇന്ധന റീട്ടെയിലർ ADNOC ഡിസ്ട്രിബ്യൂഷൻ അറിയിച്ചു.

ഈ വർഷം ദുബായിൽ ആരംഭിക്കുന്ന സർവീസ് സ്റ്റേഷൻ ശൃംഖലയിലുടനീളം ഓൺ-സൈറ്റ് സോളാർ പവർ വികസിപ്പിക്കുന്നതിന് ADNOC ഡിസ്ട്രിബ്യൂഷൻ, Emerge മായി സഹകരിക്കും.

ദുബായിലെ കമ്പനിയുടെ പുതിയ സർവീസ് സ്റ്റേഷനുകളിൽ rooftop solar photovoltaic  സംവിധാനങ്ങൾക്ക്  Emerge ധനസഹായം നൽകുകയും രൂപകൽപന ചെയ്യുകയും സ്ഥാപിക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്യും. കൂടാതെ, നിലവിലുള്ള സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന സോളാർ പാനലുകൾ നവീകരിക്കും. കമ്പനിക്ക് യുഎഇയിൽ 502 സർവീസ് സ്റ്റേഷനുകളുണ്ട്, അതിൽ 39 എണ്ണം ദുബായിലാണ്. 2030-ഓടെ കാർബൺ തീവ്രത 25 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്.

ഫസ്റ്റ് അബുദാബി ബാങ്കിന്റെ പങ്കാളിത്തത്തോടെ നിലവിലുള്ള 1.5 ബില്യൺ ഡോളർ (AED5.5 ബില്യൺ) ടേം ലോൺ സസ്റ്റയിനബിലിറ്റിയുമായി ബന്ധിപ്പിച്ചതിലൂടെ 2023 ജനുവരിയിൽ സസ്റ്റയിനബിൾ ഫിനാൻസിംഗ് നേടുന്ന ആദ്യത്തെ യുഎഇ ഇന്ധന റീട്ടെയ്ലറായി ADNOC ഡിസ്ട്രിബ്യൂഷൻ, മാറിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version