“കേരളത്തില്‍ ഏപ്രിൽ മാസം മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പനയിൽ മുന്നിൽ നിൽക്കുന്നത് കാറും സ്കൂട്ടറുമൊന്നുമല്ല കേട്ടോ. പാവങ്ങളുടെ ലക്ഷ്വറി ആഡംബര യാത്രാ വാഹനമായ ഓട്ടോറിക്ഷയാണ്.”

ഓട്ടോറിക്ഷ മാത്രമാണ് കഴിഞ്ഞമാസം സംസ്ഥാനത്ത് വില്‍പന വളര്‍ച്ച രേഖപ്പെടുത്തിയത്. 2022 ഏപ്രിലിലെ 1,237 എണ്ണത്തില്‍ നിന്ന് ഇവയുടെ വില്‍പന 69.04 ശതമാനം വര്‍ദ്ധിച്ച് 2,091 എണ്ണമായി.  കാർ, സ്കൂട്ടർ വില്പനയൊക്കെ താഴേക്ക് പോയതായി കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഏപ്രിൽ മാസം മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പനയിൽ  26.03 ശതമാനം ഇടിവ് സംഭവിച്ചതായി ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) വ്യക്തമാക്കി.

എല്ലാ വിഭാഗം ശ്രേണികളിലുമായി ഏപ്രിലില്‍ ആകെ 45,926 വാഹനങ്ങളാണ് ഏപ്രിലിൽ  പുതുതായി രജിസ്റ്റര്‍ ചെയ്ത് വിപണിയിലെത്തിയത്.

2022 ഏപ്രിലിലാകട്ടെ  62,091 വാഹനങ്ങൾ രജിസ്റ്റർ ചെയ്താ അവസ്ഥയിൽനിന്നുമാണ് ഈ ഇടിവെന്നു സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകളില്‍ നിന്നുള്ള രജിസ്ട്രേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി FADA തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.

  • ടൂവീലര്‍ വില്‍പന 41,858ല്‍ നിന്ന് 21.80 ശതമാനം താഴ്ന്ന് 32,733 ആയി
  • വിറ്റഴിഞ്ഞ കാറുകളുടെ എണ്ണം 16,311ല്‍ നിന്ന് 8,699 ലെത്തി. ഇടിവ് 46.85%

വാണിജ്യ വാഹനങ്ങള്‍ 3.87 ശതമാനവും ട്രാക്ടറുകള്‍ 61.96 ശതമാനവും വില്പന കുറവ് രേഖപ്പെടുത്തി. 225ല്‍ നിന്ന് 97 എണ്ണമായാണ് ട്രാക്ടര്‍ വില്‍പന കുറഞ്ഞത്. 2,430ല്‍ നിന്ന് വാണിജ്യ വാഹനങ്ങള്‍ 2,336 എണ്ണമായും കുറഞ്ഞു.

പിന്നോട്ട് വലിച്ചത് ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്സ്

കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ മുതല്‍ ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്സ് (ഒ.ബി.ഡി)-2 ചട്ടം നിര്‍ബന്ധമാക്കിയത് കാറുകള്‍ക്ക് 30,000 രൂപവരെയും, ടൂവീലറുകള്‍ക്ക് കുറഞ്ഞത് 2,500 രൂപ വരെയും വിലവര്‍ദ്ധിക്കാന്‍ ഇടവരുത്തിയിരുന്നു.

വാഹനങ്ങളിലെ പുക പുറന്തള്ളലിന്റെ (എമിഷന്‍) നിലവാരം മുന്‍ പുക പരിശോധനാ ഫലങ്ങളുമായി താരതമ്യം ചെയ്ത് സോഫ്റ്റ്‌വെയർ തത്സമയം രേഖപ്പെടുത്തുന്ന സംവിധാനമാണിത്.

സംസ്ഥാന ബജറ്റിൽ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും ഏപ്രിലിലെ വില്‍പനയെ ബാധിച്ചു.

(ഒ.ബി.ഡി)-2 ഏര്‍പ്പെടുത്തിയത് ത്രീവീലര്‍ ഒഴികെയുള്ള വാഹനങ്ങളുടെ വില്‍പനയെ ബാധിച്ചുവെന്ന് ഫാഡ കേരള ചെയര്‍മാന്‍ മനോജ് കുറുപ്പ് പറഞ്ഞു. “നികുതിഭാരം ഒഴിവാക്കാനായി നിരവധി ഉപഭോക്താക്കള്‍ വാഹനം നേരത്തേ വാങ്ങി മാര്‍ച്ചില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതും ഏപ്രിലിലെ വില്‍പനക്കണക്ക് കുറയാന്‍ വഴിയൊരുക്കി”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version