അദാനി ഗ്രൂപ്പിന്റെ (Adani Group) മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് (Adani Enterprises) വിമാനത്താവളങ്ങൾ, മെറ്റൽസ്, റോഡുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയുൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്. 2027നും 2031നും ഇടയിൽ നടക്കുന്ന ഈ ലിസ്റ്റിങ്ങുകൾ വഴി, കമ്പനി മറ്റൊരു പ്രധാന മൂല്യ അൺലോക്കിംഗിനാണ് തയ്യാറെടുക്കുന്നത്.

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ പല വലിയ ആസ്തികളും മെച്വേർ ആകുമെന്നാണ് പ്രതീക്ഷ. ഇതോടെ പുതിയ ലിസ്റ്റിംഗുകൾക്കുള്ള വേദി ഒരുക്കപ്പെടും. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ, ഇൻകുബേറ്ററിന് കീഴിലുള്ള അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി വിൽമർ തുടങ്ങിയ കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
2027–28 കാലയളവോടെ വിമാനത്താവള ബിസിനസിന്റെ EBITDA നിലവിലെ വലുപ്പത്തിന്റെ മൂന്നിരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, കോപ്പർ ഉൾപ്പെടെയുള്ള മെറ്റീരിയൽ ബിസിനസുകൾ പൂർണമായും പ്രവർത്തനക്ഷമമാകുകയും ലിസ്റ്റിംഗിനായി തയ്യാറാകുകയും ചെയ്യും എന്നാണ് കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഗംഗാ എക്സ്പ്രസ് വേയും മറ്റ് ഏഴ് റോഡ് പദ്ധതികളും ഈ കാലയളവിൽ പൂർത്തിയാകും.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്, എട്ട് വിമാനത്താവളങ്ങൾ അവരുടെ കൈവശമുണ്ട്. പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സിന്റെ കീഴിലാണ് ഈ ബിസിനസ്സ്.
Adani Enterprises is planning major listings, including its airports, metals, data centres, and road businesses between 2027 and 2031, aiming for massive value unlocking after its successful 2016–2020 listing phase.