എമിറേറ്റിലെ ഡ്രോൺ ഫ്ലൈറ്റ് റൂട്ടുകളും ലാൻഡിംഗ് സൈറ്റുകളും ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ദുബായ് ഹൊറൈസൺസ് പദ്ധതിയിൽ സഹകരിക്കാൻ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 3 വർഷത്തെ ഡ്രോൺ പദ്ധതിക്കായി പങ്കാളിത്തകരാറിൽ ഒപ്പുവച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലാണ് പദ്ധതി നടപ്പാക്കുക.
ധാരണാപത്രത്തിലൂടെ, എമിറേറ്റിനായി ജിയോസ്പേഷ്യൽ ഡാറ്റ സൃഷ്ടിക്കുന്നതിൽ പരസ്പരം വൈദഗ്ധ്യവും ആളില്ലാ വിമാന മേഖലയിലെ കൂട്ടായ അറിവും ഇരു സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തും.
എമിറേറ്റിലെ ഡ്രോൺ ഫ്ലൈറ്റ് റൂട്ടുകളും ലാൻഡിംഗ് സൈറ്റുകളും ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ദുബായ് ഹൊറൈസൺസ് പദ്ധതി. പുതിയ ഡ്രോൺ സാങ്കേതികവിദ്യകളുടെ വിന്യാസത്തിനും വളർച്ചയ്ക്കും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ദുബായിയുടെ എയർ ഡോം സംവിധാനത്തെയും ആളില്ലാ വിമാന ട്രാഫിക് മാനേജ്മെന്റിനെയും എമിറേറ്റിന്റെ സമഗ്രമായ നഗര പദ്ധതിയുമായി ചേർക്കുന്നതിനും ആവശ്യമായ സഹകരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിനും ദുബായ് ഹൊറൈസൺസ് പദ്ധതി ലക്ഷ്യമിടുന്നു.
സൈറ്റ് ആസൂത്രണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിലൂടെ ഡ്രോണുകൾക്കായി നിയോഗിച്ചിട്ടുള്ള വിമാനത്താവളങ്ങൾക്കും എയർഫീൽഡുകൾക്കുമായി, വ്യോമയാന വ്യവസായത്തിന്റെ വികസനത്തിന് പുതിയ കരാർ പിന്തുണ നൽകും. ഡിസിഎഎയുമായുള്ള പങ്കാളിത്തം വ്യോമയാന വ്യവസായത്തിലെ നവീകരണത്തിന്റെ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ഈ മേഖലയിലെ നിക്ഷേപത്തിന് പ്രോത്സാഹജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ധാരണാപത്രത്തിന് അനുസൃതമായി, DCAA-യ്ക്ക് ഡാറ്റാബേസുകൾ, ജിയോസ്പേഷ്യൽ സ്വഭാവമുള്ള ഡിജിറ്റൽ ഡാറ്റ, ദുബായ് സിലിക്കൺ ഒയാസിസിലെ 3D ചാർട്ടുകൾ എന്നിവയും കൂടാതെ ഇത് സംഭരിക്കുന്നതിന് ആവശ്യമായ സെർവറുകളും ജിയോസ്പേഷ്യൽ ഡാറ്റാബേസുകളും അടങ്ങുന്ന ഒരു ഓൺലൈൻ പോർട്ടലിലേക്ക് നേരിട്ടുളള ലിങ്കും ദുബായ് മുനിസിപ്പാലിറ്റി നൽകും.