പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28 ന് രാജ്യത്തിന് സമർപ്പിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും സുഖമായി ഇരിക്കാൻ കഴിയും. നിലവിലെ ലോക്സഭാ മന്ദിരത്തിൽ 543 അംഗങ്ങൾക്കും രാജ്യസഭാ മന്ദിരത്തിൽ 250 അംഗങ്ങൾക്കുമാണ് ഇരിക്കാനാവുന്നത്.
2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്, അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചിരിക്കുന്നത്.
ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിങ്ങൻെ കെട്ടിടത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. വിഐപികൾക്കും എംപിമാർക്കും സന്ദർശകർക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ടാകും.
2021 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച മന്ദിരം 2022 നവംബറോടെ പൂർത്തിയാക്കേണ്ടതായിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള HCP ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് ആണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വലിയ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവ ഉണ്ടായിരിക്കും. പുതിയ പാർലമെന്റിൽ ലോക്സഭയിലെയും രാജ്യസഭയിലെയും മാർഷലുകൾക്ക് പുതിയ ഡ്രസ് കോഡ് ഉണ്ടായിരിക്കും.
പുതിയ പാർലമെന്റ് മന്ദിരം റിസോഴ്സ് എഫിഷ്യന്റ് ഹരിത സാങ്കേതികവിദ്യ ഉപയോഗിക്കുകയും പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക പുനരുജ്ജീവനത്തിന് സംഭാവന നൽകുകയും ചെയ്യും. ഉയർന്ന നിലവാരമുള്ള അക്കുസ്റ്റിക്സും ഓഡിയോ-വിഷ്വൽ സൗകര്യങ്ങളും, മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ ഇരിപ്പിട ക്രമീകരണങ്ങളും ഇതിൽ ഉണ്ടായിരിക്കും. സീസ്മിക് സോൺ 5 മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള ഏറ്റവും ഉയർന്ന ഘടനാപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് കെട്ടിടം.
ഇപ്പോഴുള്ള പാർലമെന്റ് മന്ദിരം 1927 ൽ നിർമ്മിച്ചതാണ്, അത് ഇപ്പോൾ ഏകദേശം 100 വർഷം പിന്നിടാൻ പോകുന്നു. നിലവിലെ ആവശ്യകത അനുസരിച്ച് സ്ഥലത്തിന്റെ അഭാവം അനുഭവപ്പെട്ടതിനാലാണ് പുതിയ മന്ദിരം നിർമിച്ചത്.
On Sunday, May 28, Prime Minister Narendra Modi will dedicate the newly constructed Parliament building to the nation. Lok Sabha Speaker Om Birla invited Prime Minister Narendra Modi to open the new building on Thursday. Choking of the New Parliament Building is finished now and the new structure represents the soul of confident India: Lok Sabha Secretariat. It stated that the new Parliament building can accommodate 300 members in the Rajya Sabha chamber and 888 members in the Lok Sabha chamber comfortably.