2016 നവംബർ. കേന്ദ്രസർക്കാർ തലേദിവസം വരെ പുറത്തിറക്കിയ 500, 1000 നോട്ടുകൾ പിൻവലിച്ചു. പകരം പുതുതായി ഇറക്കിയ 500, 2000 രൂപ നോട്ടുകൾ വ്യാപകമായി വിതരണം ചെയ്തു. അപ്പോൾ 1000, 500 രൂപ നോട്ടുകളെ നോക്കി ചിരിച്ചു കൊണ്ട് 2000 രൂപ നോട്ട് പറഞ്ഞു
അങ്ങനെ രാജ്യത്തുടനീളം വ്യാപിച്ചു 2000 രൂപ നോട്ടുകൾ. ഏവരുടെയും കൈയിൽ കൂടുതലായി ലഭിച്ചത് 500 നേക്കാൾ 2000 രൂപ നോട്ടുകളായിരുന്നു. ചെറിയ സാധനങ്ങൾ വാങ്ങുവാനായി ജനം 2000 നോട്ടിന് ചില്ലറ തേടി അലഞ്ഞു.
7 വർഷം കഴിഞ്ഞപ്പോൾ അന്ന് വെളുക്കെ ചിരിച്ച 2000 രൂപ നോട്ടുകളും പിൻവലിച്ചിരുന്നു. കാരണം ൨൦൦൦ രൂപ നോട്ട് കൊണ്ടുള്ള റിസേർവ് ബാങ്കിന്റെ ലക്ഷ്യം പൂർത്തിയായിരിക്കുന്നു.
ആ ലക്ഷ്യം ഇത്
നിലവിൽ ലഭ്യമായിട്ടുള്ള 2000 രൂപ നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിനുമുമ്പ് അച്ചടിച്ചതാണെന്നും നോട്ടുകളുടെ കാലപരിധിയായ 4–-5 വർഷം പൂർത്തിയായെന്നും ആർബിഐ അറിയിച്ചു. ‘ക്ലീൻ നോട്ട്’ നയത്തിന്റെ ഭാഗമായാണ് പിൻവലിക്കൽ എന്നാണ് വ്യാഖ്യാനം.
2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. ഇതിന് മുന്നോടിയായി 2000 രൂപ നോട്ടുകളുടെ അച്ചടിയും വിതരണവും നിറുത്തിവയ്ക്കാൻ ആർ.ബി.ഐ നിർദ്ദേശം നൽകി. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് സെപ്തംബർ 30 വരെ നിയമസാധുതയുണ്ടാകുമെന്നാണ് റിസർവ്ബാങ്ക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 33632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019ൽ ഇത് 32,910 ലക്ഷമായി. 2021ൽ 27,398 ലക്ഷമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019- 20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒറ്റനോട്ടുപോലും അച്ചടിച്ചിരുന്നില്ല. അപ്പോൾ തന്നെ 2000 രൂപ നോട്ട് പിൻവലിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു, എന്നാൽ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
കള്ളപ്പണം ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ 2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിയാലോചനകൾ കൂടാതെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. ഇതേത്തുടർന്ന് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമം മറികടക്കുന്നതിനാണ് 2000 രൂപ അച്ചടിച്ചത്. ഉയർന്ന മൂല്യമുള്ള കറൻസിയുടെ വരവ് യഥാർഥത്തിൽ കള്ളപ്പണക്കാർക്ക് അനുഗ്രഹമായി. മാത്രമല്ല, കള്ളനോട്ടും പെരുകി. ഇതോടെ 2000 രൂപ നോട്ടുകളുടെ അച്ചടി ഘട്ടംഘട്ടമായി കുറച്ചു. 2019 മുതൽ 2000 രൂപ കറൻസി അച്ചടിക്കുന്നില്ല. 2016 നവംബർമുതൽ 2018–-19 വരെയുള്ള കാലയളവിലായി 2000 രൂപയുടെ 371 കോടി നോട്ടാണ് അച്ചടിച്ചത്. ഇതിൽ 355 കോടിയും അച്ചടിച്ചത് 2016–-17ല്.
കൃത്യമായ പഠനമോ മുന്നറിയിപ്പോ ഇല്ലാതെ നോട്ട് നിരോധിച്ചതിന്റെ ആഘാതത്തിൽനിന്ന് കരകയറാനുള്ള ശ്രമങ്ങൾക്കിടെയാണ് 2000 രൂപയുടെ നോട്ടും പിൻവലിക്കുന്നത്. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്.നോട്ടുകൾ മാറ്റിവാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ മണിക്കൂറുകൾ വരിനിന്ന് നിരവധി പേരാണ് കുഴഞ്ഞുവീണ് മരിച്ചത്.
നോട്ട് പിൻവലിക്കൽ ഇന്ത്യക്കു ഒരു തലവേദനയാകില്ലേ?
എന്തൊക്കെ പ്രത്യാഘാതങ്ങൾ ഇത്തവണ ഉണ്ടാകാം?
2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കം പൗരന്മാരിൽ ഉടനടി സ്വാധീനം ചെലുത്തില്ല എന്ന വ്യക്തമായ നിലപാടാണ് ധനകാര്യ വിദഗ്ധരുടേത്. കാരണം അവ മാറാൻ അവർക്ക് മതിയായ സമയം ലഭിക്കും.
രാജ്യത്തെ പേയ്മെന്റ് ഇക്കോസിസ്റ്റത്തിന്റെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷൻ കാരണം ഈ തീരുമാനം സമ്പദ്വ്യവസ്ഥയെയും വിപണിയെയും ഇത്തവണ ബാധിക്കില്ലെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ വിശ്വസിക്കുന്നു.
ആളുകൾ പൊതുവേ, ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു
കറൻസിയുടെ പ്രചാരം ഇപ്പോൾ തന്നെ കുറവായതിനാൽ ഈ നീക്കം വിപണിയെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കില്ലെന്ന അഭിപ്രായമുണ്ട്.
ഡിജിറ്റലൈസേഷൻ പേയ്മെന്റ് സംവിധാനവും രാജ്യത്ത് ഇന്ന് വളരെ ശക്തമാണ്.
ഇതൊരു മികച്ച നീക്കമാണ് എന്നും ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നീക്കം ആത്യന്തികമായി കള്ളപ്പണത്തിന്റെ അളവ് കുറയ്ക്കുകയും നികുതി പിരിവ് മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. അതിനാൽ, ഇത് വിപണികൾക്ക് അനുകൂലമായ വികസനമാണ്.
നോട്ട് അസാധുവാക്കൽ കാലത്ത് സാക്ഷ്യം വഹിച്ചതുപോലെ, ബാങ്കുകളുടെ നിക്ഷേപ ശേഖരണം സമീപകാലത്ത് നേരിയ തോതിൽ മെച്ചപ്പെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ഇത് ടേം പലിശ നിരക്കുകൾ. അടക്കം നിക്ഷേപ നിരക്ക് വർദ്ധനയിലെ സമ്മർദ്ദം ലഘൂകരിക്കും.
RBI നൽകുന്ന ഉറപ്പുകൾ ഇവ
പൊതുജനങ്ങൾക്ക് 2,000 രൂപ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ കറൻസി നോട്ടുകൾക്കായി മാറ്റി വാങ്ങാനോ അവസരമുണ്ടാകുമെന്ന് ആർബിഐ അറിയിച്ചു.
നിലവിലുള്ള നിർദ്ദേശങ്ങൾക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകൾക്കും വിധേയമായി,നിയന്ത്രണങ്ങളില്ലാതെ, ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപം സാധാരണ രീതിയിൽ നടത്താം.
പ്രവർത്തന സൗകര്യം ഉറപ്പാക്കുന്നതിനും ബാങ്ക് ശാഖകളുടെ പതിവ് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനും, 2000 രൂപ നോട്ടുകൾ മെയ് 23 മുതൽ ഏത് ബാങ്കിലും ഒരേസമയം 20,000 രൂപ വരെ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റം.
ഒറ്റയടിക്ക് മാറാവുന്ന 2000 രൂപ നോട്ടുകളുടെ പ്രവർത്തന പരിധി 20,000 രൂപയാണെങ്കിലും, നിക്ഷേപത്തിയതിനു പ്രത്യേക പരിധിയൊന്നും ബാധകമല്ല.
KYC മാനദണ്ഡങ്ങളും മറ്റ് ബാധകമായ നിയമപരമായ/നിയന്ത്രണ ആവശ്യകതകളും അനുസരിച്ച് നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം 4,000 രൂപ എന്ന പരിധി വരെ ബിസിനസ് കറസ്പോണ്ടന്റുമാർ വഴി 2,000 രൂപ നോട്ടുകൾ മാറ്റാവുന്നതാണ്.
2023 മെയ് 23 മുതൽ 2000 രൂപ നോട്ടുകൾ മാറുന്നതിന് ബാങ്ക് ശാഖകളെയോ ബാങ്ക് ശാഖകളുടെ ആർഒകളെയോ ആർബിഐയുടെ ആർഒകളെയോ സമീപിക്കാൻ ആർബിഐ അറിയിച്ചിട്ടുണ്ട്. .