അയൽരാജ്യങ്ങളുമായി കൂടുതൽ അതിർത്തി കടന്നുള്ള സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ കൊണ്ടുവരാൻ ഇന്ത്യ പദ്ധതിയിടുന്നു. മേഖലയിലെ സംരംഭക സഹകരണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അയൽരാജ്യങ്ങളുമായി സ്റ്റാർട്ട്-അപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നി രാജ്യങ്ങളുമായിട്ടാണ് സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യ ഇതിനകം കുറച്ച് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്. ബംഗ്ലാദേശുമായി നിലവിൽ അത്തരം ഒരു എക്സ്ചേഞ്ച് ഫ്രെയിംവർക്ക് തയ്യാറാക്കിയിട്ടുണ്ട്.
ഭൂട്ടാനും നേപ്പാളിനും സമാനമായ ഒരു സംരംഭം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഇപ്പോൾ പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു.
പങ്കാളിത്തം, ബിസിനസ് ബന്ധങ്ങൾ, വിജ്ഞാന വിനിമയം എന്നിവ സുഗമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള സന്ദർശനങ്ങളെ പിന്തുണയ്ക്കുകയാണ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ മേഖലയിലെ എംഎസ്‌എംഇകളെ സഹായിക്കുക മാത്രമല്ല, ഗ്ലോബൽ വാല്യു ചെയിനുകൾക്ക് പിന്തുണ നൽകുകയും ചെയ്യും. ഇന്ത്യയിൽ നിരവധി യൂണികോണുകൾ വന്നതോടെ ഇത്തരം എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ പ്രാധാന്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചതായി ET റിപ്പോർട്ട് പറയുന്നു.
2016 മുതൽ, സ്റ്റാർട്ടപ്പുകളെ കൂടൂതൽ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കാണ് കേന്ദ്രസർക്കാർ രൂപം നൽകിയത്. ഇതുവരെ, ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) 55 വ്യവസായങ്ങളിലായി 61,000-ത്തിലധികം സ്റ്റാർട്ടപ്പുകളെ അംഗീകരിച്ചിട്ടുണ്ട്.
G20 പ്രസിഡൻസിയിലൂടെ ഇന്ത്യ ഗ്ലോബൽ വാല്യു ചെയിനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ട് പോകുന്നതിനൊപ്പം തന്നെ സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അത്തരം പ്രാദേശിക ശൃംഖലകൾ വികസിപ്പിക്കുന്നതിന് അയൽരാജ്യങ്ങളെയും സഹായിക്കും.
India is planning Startup exchange programs with its neighbouring countries to boost entrepreneurial cooperation in the region. The exchange programs aim to facilitate partnerships, business relations, and knowledge exchange between startups in India, Bhutan, and Nepal.