വെറുമൊരു ഹിൻഡൻബർഗ് റിപ്പോർട്ട് കാരണം അദാനി സാമ്രാജ്യത്തിന്റെ അടിത്തറയിളകി എന്ന് കരുതിയവർക്ക് തെറ്റി എന്ന് വേണം കരുതാൻ. ആ റിപ്പോർട്ടുണ്ടാക്കിയ അലയുലകളിൽ നിന്നും അദാനി ഗ്രൂപ്പ് പുറത്തേക്കെന്ന തരത്തിലാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ട് പുറത്തുവന്ന് 4 മാസത്തിന് ശേഷം അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ട വിപണി മൂലധനത്തിന്റെ 50 ശതമാനത്തോളം വീണ്ടെടുത്തു. ഇതോടെ വിപണി മൂല്യത്തിലേക്കു ചേർത്തത് 81,727കോടി രൂപ.
മെയ് 22 തിങ്കളാഴ്ചയിലെ കുതിപ്പോടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്ന് കുതിക്കുകയായിരുന്നു. ഹിൻഡൻബെർഗ് റിപ്പോർട്ട് വന്ന ശേഷം ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം ഏറ്റവും താഴ്ന്ന നിരക്കായ 6.8 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു.
സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിന്റെ ഓഹരികൾ തിങ്കളാഴ്ച കുതിച്ചുയർന്നു. അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ റെഗുലേറ്ററി പരാജയമുണ്ടായിട്ടില്ലെന്ന സുപ്രീംകോടതി സമിതി കണ്ടെത്തൽ ഓഹരി നിക്ഷേപ വിപണി അതിൻെറതായ വിശ്വാസത്തിലെടുക്കുകയായിരുന്നു.
തിങ്കൾ സെഷനിൽ 10 അദാനി ഓഹരികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 81,727കോടി രൂപ ചേർത്തു. ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്.
- ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് 20 ശതമാനം ഉയർന്ന് 2,325.55 രൂപയിലെത്തി. അദാനി ഗ്രീൻ എനർജി 5 ശതമാനം ഉയർന്ന് 942.40 രൂപയിലെത്തി.
- അദാനി പോർട്ട്സ് 6.41 ശതമാനം ഉയർന്ന് 729.65 രൂപയിലെത്തി.
- അദാനി പവർ 5 ശതമാനം ഉയർന്ന് 248.00 രൂപയിലെത്തി. അദാനി ടോട്ടൽ ഗ്യാസ് 5 ശതമാനം ഉയർന്ന് 721.35 രൂപയിലെത്തി.
- അദാനി ട്രാൻസ്മിഷൻ 5 ശതമാനം ഉയർന്ന് 825.35 രൂപയിലെത്തി. അദാനി വിൽമർ 10 ശതമാനം ഉയർന്ന് 444.40 രൂപയിലെത്തി.
സുപ്രിം കോടതി സമിതി രക്ഷക്കെത്തി
അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ സെബിയുടെ ഭാഗത്ത് പിഴവില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഓഹരിവിലയിൽ അദാനി കൃത്രിമം നടത്തിയെന്ന ആരോപണം റെഗുലേറ്ററി പരാജയത്തെ കുറിക്കുന്നില്ല എന്ന സമിതി റിപ്പോർട്ടിൽ പറയുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 13 നിർദ്ദിഷ്ട ഇടപാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അവ തട്ടിപ്പ് സ്വഭാവമുള്ളതാണോ എന്ന് വിലയിരുത്തുകയാണ് സമിതി .
ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ സജീവമായി ശേഖരിക്കുന്നു.അതേസമയം അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുക എന്നത് വെല്ലുവിളിയാണ്.
ഈ ഇടപാടുകൾ നടപ്പിലാകുമ്പോൾ റെഗുലേറ്ററി പരാജയമുണ്ടോ എന്ന കണ്ടെത്താൻ കഴിയില്ലെന്ന് വിദഗ്ദ്ധ സമിതി പറയുന്നു. മാത്രമല്ല ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ചില സ്ഥാപനങ്ങൾ അദാനി ഓഹരിയിൽ ഷോർട്ട് പൊസിഷെനെടുക്കുകയും വില ഇടിഞ്ഞപ്പോൾ അത് സ്ക്വയർ ഓഫ് നടത്തി ലാഭം നേടുകയും ചെയ്തു. സെബി തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
അദാനി ഓഹരികൾക്ക് വിപണി വീണ്ടും വില നിശ്ചയിച്ചതായും പുനർമൂല്യനിർണയം നടത്തിയതായും സമിതി അറിയിച്ചു. ജനുവരി 24 ന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയേക്കില്ലെങ്കിലും, പുതിയ വിലയിൽ അവ സ്ഥിരത പുലർത്തുന്നു എന്ന് സമിതിയുടെ പ്രസ്താവന പറയുന്നു. 2023 ജനുവരി 24 ന് ശേഷം റീട്ടെയിൽ നിക്ഷേപകർക്ക് അദാനി ഓഹരികളിലേക്കുള്ള എക്സ്പോഷർ വർദ്ധിച്ചതായും സമിതി കണ്ടെത്തി.
Contrary to expectations, the Adani empire has not been shaken by the Hindenburg report. Recent figures show that the Adani Group has made a remarkable recovery, regaining almost 50 percent of its lost market capitalization within just four months of the report’s release. This impressive rebound has added a staggering Rs 81,727 crore to its market value. The surge witnessed on May 22 propelled the Adani Group’s market capitalization past the Rs 10 lakh crore mark. Back in February, the group’s market cap had plummeted to its lowest point of Rs 6.8 lakh crore following the Hindenburg report.