Oyo Rooms ഫൗണ്ടർ റിതേഷ് അഗർവാൾ അടുത്തിടെ വളർന്നുവരുന്ന സംരംഭകർക്കായി ഒരു ഉപദേശം ട്വിറ്ററിലൂടെ പങ്കിട്ടു. 17-ാം വയസ്സിൽ കോളേജിൽ നിന്ന് പഠനം നിർത്തി ഇറങ്ങിയ റിതേഷ് അഗർവാൾ 2013-ൽ 19-ാം വയസ്സിലാണ് ഒയോ റൂംസ് സ്ഥാപിക്കുന്നത്.
അദ്ദേഹത്തിന്റെ നൂതന സ്റ്റാർട്ട്അപ്പ് വളരെ വേഗം വിജയം കണ്ടു. ഈ വിജയം 2016-ൽ 30 വയസ്സിന് താഴെ പ്രായമുള്ള കോടീശ്വരൻമാരുടെ ഫോർബ്സ് പട്ടികയിൽ റിതേഷിന് ഇടം നൽകി. OYO ഇപ്പോൾ 80 രാജ്യങ്ങളിലായി 800-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നു.
ട്വിറ്റർ വീഡിയോയിൽ റിതേഷ് സംരംഭകരോട് പറയുന്നത് അവരുടെ പരിശ്രമങ്ങളിൽ സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും തുടരാനാണ്. തിരസ്കാരം എന്നത് സംരംഭകയാത്രയുടെ ഭാഗമാണെന്ന് വളർന്നുവരുന്ന സംരംഭകരോട് റിതേഷ് പറയുന്നു. എല്ലാ സംരംഭകരും തങ്ങളുടെ വിജയയാത്രയുടെ ഒരു ഘട്ടത്തിൽ തിരസ്‌കരണം നേരിടുന്നുണ്ടെന്നും ഇതിൽ നിരാശരാകരുതെന്നും താൽക്കാലിക തിരിച്ചടിയായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
For aspiring entrepreneurs out there who are scared of rejection – take pride in whatever you build. Don't fret about being rejected. All entrepreneurs get rejected at a point in their journey. The ones who take it in their stride succeed in the long run. pic.twitter.com/CLIzNLWTpI
— Ritesh Agarwal (@riteshagar) May 22, 2023
യുവസംരംഭകർ ഇത്തരം പ്രതികൂല പ്രതികരണങ്ങളിൽ പെട്ടെന്ന് തളരരുതെന്നും വിജയത്തിലേക്കുള്ള യാത്രയിൽ സംരംഭകരെ പ്രചോദിപ്പിച്ചുകൊണ്ട് റിതേഷ് ഓർമിപ്പിച്ചു. നിങ്ങൾ നിർമിക്കുന്നതെന്തും നിങ്ങളുടെ ഏത് പ്രയത്നവും നിങ്ങൾക്ക് അഭിമാനം നൽകണമെന്നും റിതേഷ് പറഞ്ഞു.
വളർന്നുവരുന്ന സംരംഭകർ തങ്ങൾ ചെയ്യുന്ന ജോലിയിൽ ലജ്ജിക്കേണ്ടതില്ലെന്നും റിതേഷ് വീഡിയോയിൽ പറയുന്നു. “നിങ്ങൾക്ക് നിങ്ങളുടെ സ്റ്റാർട്ടപ്പ് വേണമെങ്കിൽ, നിങ്ങളുടെ ജോലിയെക്കുറിച്ചോർത്ത് നിങ്ങൾ ലജ്ജിക്കേണ്ടതില്ല എന്നതാണ് ആദ്യത്തെ പോയിന്റ്. ഏത് ജോലിയാണെങ്കിലും, എല്ലാ തൊഴിലുകളും മാന്യമാണ്. അതിൽ നിങ്ങൾ അഭിമാനിക്കണം.”
എന്റെ ആദ്യകാലങ്ങളിൽ ഞാൻ പഠിച്ചത് അതാണ് റിതേഷ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരന്മാരിൽ ഒരാളാണ് ഇന്ന് ഈ 29-കാരൻ.
അങ്ങനെയുളള റിതേഷിന്റെ ഉപദേശം അപ്പോൾ ഉറപ്പായും കേട്ടിരിക്കേണ്ടതാണ്.
In a recent video clip, Ritesh Agarwal, the founder and CEO of OYO, shared invaluable advice for aspiring entrepreneurs who fear rejection. Speaking in Hindi, Agarwal highlighted two crucial points that can empower and motivate budding entrepreneurs on their path to success.