ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ ‘സീ വേൾഡ് അബുദാബി’ മെയ് 23ന് പൊതുജനങ്ങൾക്കായി തുറന്നു നൽകും. വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങൾ നൽകുന്നതാണ് യാസ് ഐലൻഡിൽ തുറന്ന സീ വേൾഡ് അബുദാബി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സീ വേൾഡ് അബുദാബി ഉദ്ഘാടനം ചെയ്തു.
8 സോണുകളാക്കി തിരിച്ചു 5 നിലകളിലായി 183,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സീ വേൾഡ് ഒരുക്കിയിരിക്കുന്നത്. സീ വേൾഡ് പാർക്ക്സ് ആൻഡ് എന്റർടെയ്ൻമെന്റുമായി ചേർന്ന് പ്രോപ്പർട്ടി ഡെവലപ്പർ മിറാൽ ആണ് സീ വേൾഡ് അബുദാബി നിർമ്മിച്ചത്. 2.5 കോടി ലിറ്റർ ജലം ഉൾക്കൊളളുന്ന സീ വേൾഡിൽ ഡോൾഫിൻ, കടൽ നക്ഷത്രം, അരയന്നങ്ങൾ, പെൻഗ്വിൻ, സ്രാവുകൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150 ലേറെ ഇനങ്ങളിൽ ഒരു ലക്ഷത്തിലധികം ജീവികളെ കാണാം. കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും പർവ്വതങ്ങളും ഗുഹകളും പാറക്കെട്ടുകളുമായി തനതായ കടൽ ആവാസവ്യവസ്ഥയാണ് ജീവികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ സീ വേൾഡ് അബുദാബി റൈഡുകളുടെയും ഡൈനിംഗ്, ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളുടെയും കേന്ദ്രമാണ്. മുതിർന്നവർക്ക് 375 ദിർഹവും കുട്ടികൾക്ക് 290 ദിർഹവുമാണ് പ്രവേശന ഫീസ്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.
സന്ദർശകർക്ക് സമുദ്രജീവികളെ പ്രമേയമാക്കി വിനോദവും വിദ്യാഭ്യാസവും നൽകുകയും വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സീ വേൾഡ് സഹായകമാകും. കടൽജീവികളുമായി ബന്ധപ്പെട്ട ഗവേഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയവയ്ക്കായി നിലകൊള്ളുന്ന യാസ് സീവേൾഡ് റിസർച്ച് ആൻഡ് റെസ്ക്യൂവും ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. അവിടെ അറേബ്യൻ ഗൾഫിലെ സമുദ്ര വന്യജീവികൾ, ആവാസവ്യവസ്ഥകൾ, ആവാസവ്യവസ്ഥകൾ എന്നിവ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ അദ്ദേഹം അവലോകനം ചെയ്തു.
Sheikh Khaled bin Mohamed bin Zayed Al Nahyan inaugurated SeaWorld Yas Island, Abu Dhabi, showcasing the significance of the theme park’s opening. The partnership between Miral and SeaWorld Parks & Entertainment led to the development of the marine life-themed entertainment and educational experiences offered at the park. The park spans an impressive 183,000 square metres and aims to strengthen Abu Dhabi’s position as a tourism hub.