ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, പോളോ GTi എഡിഷൻ 25 ഹാച്ച്ബാക്ക് പുറത്തിറക്കി. ഈ എഡിഷൻ 2,500 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ഫോക്‌സ്‌വാഗൺ പോളോ ജിടിഐയുടെ 25-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ എക്‌സ്‌ക്ലൂസീവ് ട്രിം വരുന്നത്.
Polo GTi എഡിഷൻ 25-ന്റെ ബുക്കിംഗ് ജൂൺ 1 മുതൽ ആരംഭിക്കും, വില 35000 യൂറോയിൽ ആരംഭിക്കും. അതായത് നിലവിലെ വിനിമയ നിരക്കിൽ ഏകദേശം 31 ലക്ഷം രൂപ വില. പോളോ ഹാച്ച്‌ബാക്കിന്റെ സ്‌പോർട്ടിയർ പതിപ്പാണ് Polo GTi, 1998-ലാണ് ആദ്യമായി അവതരിപ്പിച്ചത്.
2.0 ലിറ്റർ, 4-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പോളോ GTi എഡിഷൻ 25-ന് ലഭിക്കുന്നത്. ബ്ലാക്ക് ഗ്ലോസിൽ ഫിനിഷ് ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ, മാട്രിക്സ് LED ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പ്, എന്നിവ ഉൾപ്പെടുന്നു. കൂടാതെ ബ്ലാക്ക് റൂഫും ബ്ലാക്ക് ഡോർ മിററുകളും ഉണ്ട്. ‘എഡിഷൻ 25’ ന് 6.5 സെക്കൻഡിനുള്ളിൽ 62 മൈൽ വേഗതയിൽ എത്താൻ കഴിയും.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ ഉൾപ്പെടുന്നു. 7-സ്പീഡ് DSG ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ അയക്കുന്നത്. ഫോക്‌സ്‌വാഗൺ പോളോ GTi എഡിഷൻ 25-ന്, അഡാപ്റ്റീവ് ഡാംപറുകളോട് കൂടിയ സ്‌പോർട്ടിയർ സസ്‌പെൻഷൻ ലഭിക്കുന്നു. കൂടാതെ ഇതിന് ഒരു ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യലും ലഭിക്കുന്നു. GTi എഡിഷൻ 25 ന് കൂടുതൽ ഫീച്ചറുകൾക്കൊപ്പം കോസ്മെറ്റിക് മാറ്റങ്ങളും ലഭിക്കുന്നു.
ഒട്ടുമിക്ക പോളോ ശ്രേണിയിലെയും പോലെ, പോളോ GTI ‘എഡിഷൻ 25’ ദക്ഷിണാഫ്രിക്കയിൽ നിർമ്മിക്കപ്പെടും. ഈ പ്രത്യേക പതിപ്പ് ജൂൺ തുടക്കത്തിൽ ജർമ്മനിയിൽ വിൽപ്പനയ്‌ക്കെത്തും.
Volkswagen has introduced the limited edition Polo GTI ‘Edition 25’, celebrating the 25th anniversary of the Polo GTI. The ‘Edition 25’ offers unique design touches, increased performance, and an extensive standard equipment package.