പിൻവലിച്ച നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്
കേന്ദ്രബാങ്കിന്റെ കറന്‍സി മാനേജ്മെന്റ് പദ്ധതികളുടെ ഭാഗമായാണ് നീക്കമെന്ന് പറഞ്ഞ ഗവര്‍ണര്‍ 500,1000 കറന്‍സികള്‍ക്ക് പകരമല്ല, 2000 നോട്ടുകള്‍ അവതരിപ്പിച്ചതെന്നും വിശദീകരിച്ചു. 500,1000 നോട്ടുകള്‍ പിന്‍വലിച്ച 2016 ലാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നത്.
1000 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നത് ഊഹാപോഹമാണെന്ന് RBI ഗവര്‍ണര്‍ വ്യക്തമാക്കി. ആവശ്യത്തിലധികം നോട്ടുകള്സ്റ്റോക്കുകളുള്ളതിനാല് ആശങ്കപ്പെടേണ്ടതില്ല.
വിദേശങ്ങളിലും മറ്റുമുള്ളവർക്ക് സെപ്തംബർ 30നുള്ളിൽ 2000 നോട്ട് മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സമയ പരിധി നീട്ടുന്നതിനെക്കുറിച്ച് അപ്പോൾ ആലോചിക്കും. അച്ചടിച്ച ആവശ്യത്തിലധികം നോട്ടുകൾ റിസർവ് ബാങ്കിന്റെ പക്കലുണ്ട്. 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ പണത്തിന്റെ മൂല്യം വേഗത്തിൽ പുനഃസ്ഥാപിക്കാനാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.
RBI നൽകുന്ന ഉറപ്പുകൾ ഇവ
പൊതുജനങ്ങൾക്ക് 2,000 രൂപ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ കറൻസി നോട്ടുകൾക്കായി മാറ്റി വാങ്ങാനോ അവസരമുണ്ടാകും.
നിലവിലുള്ള നിർദ്ദേശങ്ങൾക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകൾക്കും വിധേയമായി,നിയന്ത്രണങ്ങളില്ലാതെ, ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപം സാധാരണ രീതിയിൽ നടത്താം.
KYC മാനദണ്ഡങ്ങളും മറ്റ് ബാധകമായ നിയമപരമായ/നിയന്ത്രണ ആവശ്യകതകളും അനുസരിച്ച് നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
പ്രവർത്തന സൗകര്യം ഉറപ്പാക്കുന്നതിനും ബാങ്ക് ശാഖകളുടെ പതിവ് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനും, 2000 രൂപ നോട്ടുകൾ മെയ് 23 മുതൽ ഏത് ബാങ്കിലും ഒരേസമയം 20,000 രൂപ വരെ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റാം.
ഒറ്റയടിക്ക് മാറാവുന്ന 2000 രൂപ നോട്ടുകളുടെ പ്രവർത്തന പരിധി 20,000 രൂപയാണെങ്കിലും, നിക്ഷേപത്തിന് പ്രത്യേക പരിധിയൊന്നും ബാധകമല്ല.
ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം 4,000 രൂപ എന്ന പരിധി വരെ ബിസിനസ് കറസ്പോണ്ടന്റുമാർ വഴി 2,000 രൂപ നോട്ടുകൾ മാറ്റാവുന്നതാണ്.
The Reserve Bank of India (RBI) has issued instructions to banks regarding the provision of adequate facilities for exchanging withdrawn notes. As per the notification by the State Bank of India (SBI), customers visiting the branch for note exchange are not required to fill out identity proof, special applications, or forms. Furthermore, SBI has clarified that transfers of up to Rs 20,000 can be made without the need for form submission.