സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണിയിലെ വിലക്കയറ്റം രക്ഷിതാക്കൾക്ക് തിരിച്ചടിയാകുന്നു. അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജീവിതച്ചെലവ് വർദ്ധിപ്പിക്കുമ്പോഴാണ് സ്കൂൾ വിപണിയും കുടുംബങ്ങളെ പൊളളിക്കുന്നത്. പേനയ്ക്കും പെൻസിലിനും യൂണിഫോമിനുമെല്ലാം കഴിഞ്ഞ വർഷത്തെക്കാൾ 30% വരെ വില കൂടിയിട്ടുണ്ട്.
നോട്ടുബുക്കുകളുടെ വിപണി വില 30 രൂപ മുതൽ 65 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഒരു സാദാ സ്കൂൾ ബാഗിന് 500 രൂപ വരെയാണ് ഇപ്പോൾ വില, ബ്രാൻഡഡ് ബാഗുകൾക്ക് 2500 രൂപ വരെയാണ് വിലയാകുന്നത്. കുടകളുടെ വില, വൈറൈറ്റി അനുസരിച്ച് 400 മുതൽ 1500 രൂപ വരെ വരുന്നുണ്ട്. സ്കൂളുകൾ നൽകുന്ന യൂണിഫോമുകൾക്കും വില ഉയർന്നിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൺസ്യൂമർ ഫെഡിന്റെ വിപണന മേളകൾ തുറന്നിട്ടുണ്ട്.
പൊതുവിപണിയിൽ നിന്ന് 40% വരെ വിലക്കുറവിലാണ് കൺസ്യൂമർ ഫെഡ് സ്റ്റോറുകളിൽ ഉല്പന്നങ്ങൾ ലഭിക്കുന്നത്. ചെറിയ ബാഗുകളുടെ വില 345 രൂപ മുതലും വലിയ ബാഗുകളുടെ വില 640 രൂപ മുതലുമാണ്. നോട്ട്ബുക്ക്, പേന, പെൻസിൽ, സ്കെയിൽ, ബോക്സ് തുടങ്ങിയവയും വിലക്കുറവിൽ ലഭിക്കും. സ്റ്റീൽ വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, ബാഗ്, കുട, ബോക്സ് തുടങ്ങിയവ കിറ്റുകളായും ലഭ്യമാകും. ഓഫീസ് സ്റ്റേഷനറി സാധനങ്ങളും വിലക്കുറവിൽ ലഭിക്കും.
സ്കൂൾ തുറക്കുന്നതോടനുബന്ധിച്ചു ഖാദി തുണിത്തരങ്ങൾക്കു മേയ് 27 മുതൽ 31 വരെ 30% റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും മേളകളിൽ നിന്നും വാങ്ങുന്നവയ്ക്ക് റിബേറ്റ് സർക്കാർ അനുവദിച്ചിട്ടുണ്ട്.
As schools prepare to open soon, skyrocketing market prices are burdening parents. The rising cost of living and increased prices for essentials like pens, pencils, and uniforms have reached up to 30% higher than last year. Notebooks have surged from Rs 30 to Rs 65, school bags range from Rs 500 to Rs 2,500, and umbrellas cost between 400 and 1500 rupees. School-provided uniforms have also seen a noticeable increase in cost.