E – സ്കൂട്ടറുകൾക്കു ഇപ്പോൾ വില കുറവുണ്ട് കേട്ടോ. കാരണം കേന്ദ്രം ഇവയ്ക്ക് നൽകുന്ന സബ്സിഡിയുണ്ട്. പക്ഷെ വരുന്ന ജൂൺ 1 മുതൽ കാര്യങ്ങളുടെ പോക്കേ അത്ര പന്തിയാകില്ല കേട്ടോ. കാരണം. ഇ-സ്കൂട്ടറുകൾക്ക് വിലകൂടും കേട്ടോ. ആയിരമോ പതിനായിരമോ അല്ല കേട്ടോ. ഒരു ev – ടൂ വീലറിന്  കുറഞ്ഞത് 25000 രൂപ മുതലങ്ങോട്ട് വില കയറും. ഇത് വല്ലാത്ത ചതിയായി പോയി. കേന്ദ്ര സർക്കാർ എങ്കിലും ഉണ്ടായിരുന്ന സബ്സിഡി വെട്ടിക്കുറച്ചു കളഞ്ഞല്ലോ. വിഷമിക്കണ്ട ഇപ്പോൾ ഇവ ഫോർ വീൽ വാഹനങ്ങൾക്ക് നൽകുന്ന സബ്‌സിഡിയും താമസിയാതെ വെട്ടികുറയ്ക്കുന്ന ലക്ഷണമാണ് കാണുന്നത്.

അതെ. 2023 ജൂൺ 1-നോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ബാധകമായ FAME-II  പദ്ധതിക്ക് കീഴിൽ നൽകുന്ന സബ്‌സിഡി സർക്കാർ വെട്ടികുറച്ചു.

ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ

 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്‌സിഡി ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 15,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു.  

ഇനിമുതൽ  ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക്, ഒരു kWh-ന് 10,000 രൂപയാണ് ഇനി പരമാവധി ഡിമാൻഡ് ഇൻസെന്റീവ്.  

ഇനി മുതൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഇൻസെന്റീവിന്റെ പരിധി ഇപ്പോഴുള്ള 40 ശതമാനത്തിൽ നിന്ന് വാഹനങ്ങളുടെ എക്‌സ്-ഫാക്‌ടറി വിലയുടെ 15 ശതമാനമായിരിക്കും .

Gogoro Electric Scooters Approved for India

അതിനർത്ഥം ഈ സബ്സിഡി വെട്ടിക്കുറവ് വാഹന നിർമാതാക്കൾ വഹിച്ചില്ലെങ്കിൽ  ഉപഭോക്താവ് ജൂൺ 1 മുതൽ  നൽകേണ്ടി വരിക  ev വിലയുടെ 25% അധികം കൂടിയാകും. അതായതു വാഹന വിലയുടെ  കുറഞ്ഞത് നാലിൽ ഒരു ഭാഗം വില കൂടും.  ഈ തീരുമാനം വാഹന നിർമാതാക്കളിൽ കടുത്ത ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് സബ്‌സിഡി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം സെഗ്‌മെന്റിലെ വിൽപ്പന കുറയാനും ചെറുകിട കമ്പനികളെ വിപണിയിൽ നിന്ന് പുറത്താക്കാനും ഇടയാക്കും. കേന്ദ്രത്തിന്റെ നടപടി വ്യവസായ വളർച്ചക്കുതകുന്ന തരത്തിൽ ശരിയായ ദിശയിലായിരിക്കാം. എന്നാലത്  വിൽപ്പനയെ ബാധിക്കും.  ഈ വർഷം EV ഇരുചക്ര വാഹന വ്യവസായത്തിന്- പ്രത്യേകിച്ച് ചെറുകിട നിർമ്മാതാക്കൾക്കും ചെറുകിട സംരംഭങ്ങൾക്കും – വെല്ലുവിളി നിറഞ്ഞതായിരിക്കും.  കാരണം വില കൂടുമ്പോൾ സ്വാഭാവികമായും ഉപഭോക്താക്കൾ മികച്ച ബ്രാൻഡും , വിശ്വസനീയതയും, ഈടും ഒക്കെ തിരയും.

മുമ്പ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറുകളായ Ola S1 Pro, Ather 450X, TVS Motor ന്റെ iQube എന്നിവയ്ക്ക് 50,000-60,000 രൂപ സബ്‌സിഡി കിഴിവ് ലഭിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ 22,500 രൂപ കിഴിവ് ലഭിക്കും.

 സബ്‌സിഡി വെട്ടിക്കുറച്ചതോടെ, ഒരു ഇലക്ട്രിക് ഇരുചക്രവാഹനത്തിനു വാങ്ങുന്ന വിലയും പരിപാലനവും അടക്കം  ഉപഭോക്താവിന്   പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനത്തേക്കാൾ 45-50% കൂടുതൽ ചിലവ് വരുമെന്ന് ICRA പറയുന്നു.  
 നിലവിൽ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ ഏകദേശം 5% വരുന്നത് ഇലക്ട്രിക് വാഹനങ്ങളാണ്.

India’s new electric 2-wheeler, “Smassh,” will be released in the coming fiscal year by KICK-EV

അനിശ്ചിതാവസ്ഥയിൽ ചെറുകിട, സ്റ്റാർട്ടപ്പുകൾ 

ഈ വർഷമാദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ ആവേശത്തോടെ  പുതിയ EV സ്കൂട്ടർ  ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട്  വാഹന നിർമാണ വില്പന വ്യവസായത്തിൽ പുതുതായി വന്നെത്തിയ സ്റ്റാർട്ടപ്പുകളടക്കം നിരവധി ചെറുകിടക്കാർക്ക് സർക്കാരിന്റെ നീക്കം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

വരും മാസങ്ങളിൽ വിൽപ്പന കുറയുന്നതിനാൽ, ഈ ചെറുകിട  സംരംഭകർക്ക്‌ ഭൂരിഭാഗവും തങ്ങളുടെ പ്രവർത്തനങ്ങൾ നിലനിർത്താൻ ബുദ്ധിമുട്ടായേക്കാ.അവരുടെ  പുതിയ ഫണ്ട് ശേഖരണവും അപകടത്തിലായേക്കാം.

കൂടുതൽ വിപുലീകരണത്തിനായി  ഫണ്ടിംഗ് റൗണ്ടുകളിലൂടെ പണം സ്വരൂപിക്കാൻ  തയാറെടുത്തിരുന്ന സ്റ്റാർട്ടപ്പുകളിൽ  ഈ പ്രഖ്യാപനം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പുതിയ ഫണ്ടിംഗ് റൗണ്ട് നടക്കുമോ എന്ന ചോദ്യചിഹ്നമാണ്  അവർക്കു മുന്നിൽ ഇപ്പോളുള്ളത്.

സബ്സിഡി കുറയാൻ കാരണം PLI സ്‌കീം വിജയിച്ചത്

കേന്ദ്രം PLI സ്‌കീം  അവതരിപ്പിച്ചതിന് ശേഷം പിന്നെ ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. PLI സ്‌കീമും ഫെയിം II സബ്‌സിഡിയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ സബ്‌സിഡി  കുറയ്ക്കാൻ സർക്കാർ നോക്കുകയാണ്.  വൻകിട EV കമ്പനികൾ തങ്ങളുടെ മുഴുവൻ വിതരണ ശൃംഖലയും പ്രാദേശികവൽക്കരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാൽ, ഈ സാമ്പത്തിക വർഷത്തിൽ ഇത് കമ്പനികൾക്ക് ഇരട്ട തിരിച്ചടിയായേക്കാം. ഈ വെട്ടികുറക്കൽ ആഘാതം ഉപഭോക്താക്കൾക്ക് കൈമാറുക ആത്യന്തികമായി ചെന്നെത്തുക ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുക എന്ന വിഷമകരമായ അവസ്ഥയിലായിരിക്കും.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version