യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നും ലിസ്റ്റുചെയ്യാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തിന് ഏയ്ഞ്ചല്‍ ടാക്സ് ഈടാക്കില്ല. കേന്ദ്രം ധനമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം പക്ഷെ എയ്ഞ്ചല്‍ ടാക്സ് ബാധകമാകും.
ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഒഴികെയുള്ള, ലിസ്റ്റുചെയ്യാത്ത, കമ്പനികളിലെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ എയ്ഞ്ചല്‍ ടാക്സ് ഏര്‍പ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളും ഇക്കാര്യത്തില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു .തുടര്‍ന്ന് എയ്ഞ്ചല്‍ ടാക്സിന് കീഴില്‍ വരാത്ത വിദേശ നിക്ഷേപ ക്ലാസുകള്‍ ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു.
കാറ്റഗറി -1 എഫ്പിഐ, എന്‍ഡോവ്മെന്റ് ഫണ്ടുകള്‍, പെന്ഷന് ഫണ്ടുകള്‍, യുഎസ്, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി, സ്പെയിന് എന്നിവയുള്‍പ്പെടെ 21 നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ താമസിക്കുന്ന വിശാലമായ പൂള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ ഇത്തരത്തില്‍ ഏയ്ഞ്ചല്‍ ടാക്സിൽ നിന്നും ഒഴിവാക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.
ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, ഡെന്മാർക്ക്, ഫിന്‍ലാന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാൻ, ഐസ് ലാൻഡ്, കൊറിയ, റഷ്യ, നോർവേ, ന്യൂസിലാന്‍ഡ്, സ്വീഡൻ എന്നിവയാണ് വിജ്ഞാപനത്തിലുള്ള, ഏയ്ഞ്ചല്‍ ടാക്സിൽ നിന്നും ഒഴിവാക്കപ്പെട്ട മറ്റു രാജ്യങ്ങൾ.
സിബിഡിടി വിജ്ഞാപനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിദേശ നിക്ഷേപം ഇന്ത്യയിലേയ്ക്ക് തിരിച്ചുവിടുന്നതെന്ന സംശയത്തിന്മേലാണ് ഇവർക്ക് നികുതിയേർപ്പെടുത്താൻ തീരുമാനിച്ചത്.
എന്താണ് ഏഞ്ചൽ ടാക്സ്
ഒരു ബാഹ്യ നിക്ഷേപകനിൽ നിന്ന് സ്റ്റാർട്ടപ്പുകൾ സ്വീകരിക്കുന്ന ഫണ്ടിന്മേൽ ചുമത്തുന്ന 30% നികുതിയാണിത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2) VII B പ്രകാരം ഏഞ്ചൽ ടാക്സ് എന്നറിയപ്പെടുന്നു, 2012-ലാണ് ആദ്യമായി ഈ നികുതി അവതരിപ്പിച്ചത്. മൂലധന നിക്ഷേപമെന്ന വ്യാജേന ലിസ്റ്റുചെയ്യാത്ത സ്ഥാപനങ്ങൾ വഴി കണക്കിൽപ്പെടാത്ത പണം വെളുപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
The Union Ministry of Finance has issued a notification exempting non-resident investment in unlisted Indian startups from 21 countries, including the US, UK, and France, from the imposition of angel tax. However, investments from countries such as Singapore, Netherlands, and Mauritius will still be subjected to angel tax.