ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ് ഇനി Reliance നു സ്വന്തം. ലോട്ടസിന്റെ മുഴുവൻ നിയന്ത്രണവും റിലയൻസ് ഏറ്റെടുത്തു കഴിഞ്ഞു. ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ -Lotus Chocolate – 51% നിയന്ത്രണ ഓഹരി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു. 74 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്.

ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുൻഗണനാ ഷെയറുകളും ഏറ്റെടുത്തു. സെബി ടേക്ക് ഓവർ റെഗുലേഷൻസിന് കീഴിലുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കലും റിലയൻസ് പൂർത്തിയാക്കി. 25 കോടി രൂപ LOTUS-ന്റെ നോൺ-ക്യുമുലേറ്റീവ് റിഡീം ചെയ്യാവുന്ന മുൻഗണനാ ഓഹരികളിലേക്ക് മാറ്റിയിട്ടുണ്ട്.  

ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ്:

തെലുങ്കാനയിലെ ഹൈദരാബാദാണ് ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ആസ്ഥാനം.
പ്രശസ്തതെന്നിന്ത്യൻ ചലച്ചിത്ര താരം ശാരദ, എൻജിനീയർ വിജയരാഘവൻ എന്നിവരായിരുന്നു ലോട്ടസിന്റെ ആദ്യകാല പ്രൊമോട്ടർമാർ. അക്കാലത്തു കമ്പനിയുടെ Chuckles,On&on, suprr carr, tango  എന്നീ ഉത്പന്നങ്ങൾ ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലും ഏറെ പ്രശസ്തമായിരിടുന്നു. പിന്നീട് 2008 ൽ കമ്പനിയെ Puzzolana Group  ഏറ്റെടുത്തു MNC ആക്കിമാറ്റുകയായിരുന്നു.

ബിഎസ്ഇ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ലോട്ടസ് ഇന്ത്യയിലെ ഏറ്റവും മികച്ച ചോക്ലേറ്റുകൾ, കൊക്കോ ഉൽപ്പന്നങ്ങൾ, കൊക്കോ ഡെറിവേറ്റീവുകൾ എന്നിവയുടെ  നിർമ്മാതാക്കളിൽ ഒന്നാണ്. കൊക്കോ, ചോക്ലേറ്റ് ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ ലോട്ടസ് അറിയപ്പെടുന്ന ബിസിനസ്സ് പങ്കാളിയാണ്, മികച്ച ഗുണനിലവാരമുള്ള കൊക്കോ ബീൻസ് ഉൽപാദിപ്പിച്ചു സംസ്ക്കരിച്ച് മികച്ച ചോക്ലേറ്റുകൾ വിതരണം ചെയ്യുന്നു. ലോകമെമ്പാടുമുള്ള മികച്ച സാങ്കേതിക വിദ്യകളും വൈദഗ്ധ്യവും ഉപയോഗിച്ചാണ് ലോട്ടസ് പ്രവർത്തനം.  പ്രാദേശിക ബേക്കറികൾ മുതൽ മൾട്ടി-നാഷണൽ കമ്പനികൾ വരെ ലോകമെമ്പാടുമുള്ള ചോക്ലേറ്റ് നിർമ്മാതാക്കൾക്കും ചോക്ലേറ്റ് ഉപയോക്താക്കൾക്കും ലോട്ടസ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു,

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് :

RRVL ഗ്രോസറി, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, ഫാഷൻ & ലൈഫ്‌സ്റ്റൈൽ, ഫാർമ ഉപഭോഗ ബാസ്‌ക്കറ്റുകൾ എന്നിവയിലുടനീളമുള്ള 18,040 സ്റ്റോറുകളുടെയും ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെയും സംയോജിത സംരംഭത്തിലൂടെ 3 ദശലക്ഷത്തിലധികം വ്യാപാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ബഹുമുഖ ബ്രാൻഡ് പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നൽകാൻ അതിന്റെ എഫ്എംസിജി അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ലക്ഷ്യമിടുന്നു.

2023 മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ 260,364 കോടി രൂപയുടെ (31.7 ബില്യൺ ഡോളർ) ഏകീകൃത വിറ്റുവരവും 9,181 കോടി രൂപ (1.1 ബില്യൺ ഡോളർ) അറ്റാദായവും RRVL റിപ്പോർട്ട് ചെയ്തു.

Reliance acquires Lotus Chocolate 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version