ക്രിപ്റ്റോ കറന്‍സികളുടെ ഡേറ്റ അനലിറ്റിക്‌സ് വിശകലന സ്റ്റാര്‍ട്ടപ്പാണ് കായംകുളം സ്വദേശി ശരണ്‍ നായരുടെ നേതൃത്വത്തിലുള്ള പ്യോര്‍. ബ്ലൂംബെർഗ് ടെർമിനലിന്റെ മാതൃകയിൽ ക്രിപ്റ്റോ കറൻസികളുടെ ഡാറ്റാ അനലിറ്റിക്‌സ് ടെർമിനൽ ഒരുക്കുന്ന സ്റ്റാർട്ടപ്പാണിത്.

ക്രിപ്റ്റോ കറൻസി രംഗത്ത് പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾ പ്യോറിന്റെ ടെർമിനൽ വാടകക്ക് ഉപയോഗിക്കുന്നുണ്ട്.

കാസില്‍ ഐലന്‍ഡ് വെഞ്ച്വേഴ്സ് നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ ഹാഷ്3, ആന്റ്ലര്‍, ഫ്യൂച്വര്‍ പെര്‍ഫെക്ട് വെഞ്ച്വേഴ്സ്, ഫോഴ്സ് വെഞ്ച്വേഴ്സ്, കോയിന്‍സ്വിച്ച്, കോയിന്‍ ബേസ് വെഞ്ച്വേഴ്സ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും ഏഞ്ചല്‍ ഇന്‍വെസ്റ്ററായ ബാലാജി ശ്രീനിവാസനും പങ്കാളികളായി.

ക്രിപ്റ്റോ ട്രേഡിങ് പ്ലാറ്റ്ഫോമായ കോയിന്‍സ്വിച്ചിന്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്ന ശരണ്‍ നായര്‍, സഹപ്രവര്‍ത്തകരായ സര്‍മദ് നാസ്‌കി, കൃഷ്ണ ഹെഗ്ഡെ, ബ്ലോക്ചെയിന്‍ ഡെവലപ്പറായ യദുനന്ദന്‍ ബച്ചു എന്നിവരുമായി ചേര്‍ന്ന് 10 മാസം മുന്‍പ് തുടങ്ങിയ സംരംഭമാണ് പ്യോര്‍.

ശരണ്‍ നായര്‍ ക്രൂക്‌സ്‌പേ, യുണീകോണ്‍ ക്രിപ്റ്റോഅസറ്റ്‌സ് ആന്‍ഡ് ബ്ലോക്ക്‌ചെയിന്‍ കമ്പനി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
“സമാഹരിച്ച തുക ഉപയോഗിച്ച് കമ്പനിയുടെ പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കും, കൂടാതെ കൂടുതല്‍ പേരെ നിയമിക്കുകയും ചെയ്യും.” ശരണ്‍ നായര്‍ പറഞ്ഞു.

Data analytics startup ‘Pyor’ (PYOR – Power Your Own Research) has raised Rs 33 crore in funding. Led by Sharan Nair, the Kayamkulam-based company offers a cryptocurrency data analytics terminal similar to Bloomberg’s, which is widely used by prominent players in the crypto industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version