2022 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നാണയങ്ങളുടെ മൂല്യം 22,850 കോടി രൂപയാണ്. അതുകൊണ്ടു തന്നെ തത്കാലം നാണയത്തിനു ക്ഷാമമൊന്നും ഉണ്ടാകില്ല. നിങ്ങളുടെ ചില്ലറ ആവശ്യം പരിഹരിക്കപ്പെടുകയും ചെയ്യും.
ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ പണമാണ് യുപിഐ മൊബൈല്‍ ആപ്പ് മുഖേന നാണയമായി ലഭിക്കുക. ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള (1,2,5,10,20) നാണയങ്ങളുണ്ടാകും. യുപിഐ അക്കൗണ്ടിലെ ബാലന്‍സിന് അനുസൃതമായി എത്ര നാണയത്തുട്ടുകള്‍ വേണമെങ്കിലും ഏത് നിരക്കിന്റെയും ഉപയോക്താവിന് സ്കാന്‍ ചെയ്തെടുക്കാം.
നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന ക്യുആര്‍ കോഡ് അധിഷ്ഠിത കോയിന് വെന്‍ഡിങ് മെഷീനുകള്‍-coinATM ഉടനെത്തും.
ഐസിഐസിഐ ബാങ്കിന്റെ സഹകരണത്തോടെ നിലവില്‍ മുംബൈയിലെ നരിമാന് പോയിന്റിലും അന്ധേരിയിലും പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതിക്ക് ലഭിച്ചത് മികച്ച പ്രതികരണം. ഇതോടെ രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ CoinATM മെഷീനുകള്‍ സ്ഥാപിക്കുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാട്ന, പ്രയാഗ്രാജ് എന്നിവക്കൊപ്പം കോഴിക്കോടുമെത്തും coinATM ആദ്യഘട്ടത്തിൽ.
നാണയങ്ങൾക്ക് ആവശ്യമേറുന്ന ഷോപ്പിങ് മാളുകള്‍, റെയ്ല്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ആദ്യം coinATM സ്ഥാപിക്കുക. പിനീട് നിലവിലെ ATM കൾക്കൊപ്പം നാണയങ്ങളും വിതരണം ചെയ്യുവാനാണ് പദ്ധതി.
ചിലവേറുന്ന കറൻസി
ചെലവേറിയതാണ് ഇന്ത്യയിലും കറൻസി നോട്ടുകളുടെ അച്ചടി.
ചെറിയ തുകകളുടെ കറന്‍സി നോട്ടുകളുടെ അച്ചടി ഏറെ വൈകാതെ തന്നെ അവസാനിപ്പിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.
നിലവില്‍ നോട്ടുകള്‍ അച്ചടിക്കുന്നത് 90 ശതമാനവും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെയാണ്. എന്നാൽ നോട്ട് നിർമിക്കാനുള്ള കോട്ടണ്‍, ഫൈബര്‍ തുടങ്ങി ഘടകങ്ങള്‍ ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്.
ഓരോ നോട്ട് അച്ചടിക്കാനും 27 ദിവസം വരെ എടുക്കാറുമുണ്ട്.
ജനം കൂടുതലായി കൈമാറ്റം ചെയ്യുന്ന 5, 10, 20 തുടങ്ങിയ ചെറിയ തുകയുടെ നോട്ടുകൾ 8-9 മാസം കൂടുമ്പോഴും മുഷിയും. അപ്പോൾ അവ മാറ്റി മാറ്റി പുതിയവ അച്ചടിക്കേണ്ട അവസ്ഥയാണ് നിലവിൽ.
- സൂപ്പർ നാണയങ്ങൾ
- നാണയങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കും.
- നോട്ട് അച്ചടിയും അതുവഴി ചെലവും കുറയ്ക്കാം.
- നാണയങ്ങളുടെ വ്യാജന് നിർമിക്കുക എളുപ്പമല്ലെന്നതിനാല്‍ കള്ളനാണയങ്ങളുമുണ്ടാവില്ല.
ഈ പശ്ചാത്തലത്തിലാണ് നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ട് കോയിന് വെന്‍ഡിങ് മെഷീനുകള്‍ അവതരിപ്പിക്കുന്നത്.
The Reserve Bank of India (RBI) is planning to introduce QR code-based coin vending machines, known as coinATMs, as a means to promote the usage of coins. Currently undergoing a pilot phase in Mumbai’s Nariman Point and Andheri, in partnership with ICICI Bank, the project has garnered positive feedback. Consequently, the RBI has announced its intention to install coinATM machines in 19 centers across 12 districts in the country during the initial phase.