ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ദുബായ് വീണ്ടും വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കുന്നത് മുതൽ അതിമനോഹരമായ മനുഷ്യനിർമിത പാം ജുമൈറ ദ്വീപ് നിർമ്മിക്കുന്നത് വരെ. ഓരോ മണിക്കൂറിലും മഴ പെയ്യുന്ന ഒരു തെരുവ് മുതൽ ഇൻഡോർ സ്കീ ചരിവ് സൃഷ്ടിക്കുന്നത് വരെ, നഗരത്തിന് നേടാൻ കഴിയാത്തതായി ഒന്നുമില്ല.
മാറ്റങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സ്ഥലമാണ് ദുബായ്. ദുബായുടെ മുഖച്ഛായ മാറ്റുന്ന അഞ്ച് പ്രധാന പുനർവികസനങ്ങൾ ഇപ്പോൾ നഗരത്തിന് ചുറ്റും നടക്കുന്നു. നിരവധി അന്താരാഷ്ട്ര റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബ്രാൻഡുകൾ എന്നിവ പുതിയ പദ്ധതികളുമായി നഗരത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.
ദുബായിലെ ഫിനാൻഷ്യൽ സെന്റർ ഡിസ്ട്രിക്റ്റായ ഡിഐഎഫ്സിയിലെ ഗേറ്റ് അവന്യൂ മാൾ വാണിജ്യ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, റെസിഡൻഷ്യൽ സ്പെയ്സുകൾ എന്നിവ ഉൾപ്പെടെ പുനർവികസനം നടത്തുകയാണ്. പാം ജബൽ അലി എന്ന പുതിയ പുതിയ ദ്വീപ് വികസനം, വിശാലമായ ഹരിത ഇടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഏകദേശം 110 കിലോമീറ്റർ തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്നു. മൊത്തം 13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ളതുമായ ഈ ദ്വീപ് ദുബായുടെ വളർച്ചയിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തും.
ദെയ്റ ജില്ലയുടെ പരമ്പരാഗത മൂല്യങ്ങളും സംസ്കാരവും
കാത്തുസൂക്ഷിച്ചുകൊണ്ട് ദെയ്റ ജില്ലയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് Deira Enrichment Project ലക്ഷ്യമിടുന്നത്. തിരക്കേറിയ വാണിജ്യ ജില്ലയായ ദെയ്റയുടെ ഹൃദയഭാഗത്ത് നിർമ്മിച്ച ദെയ്റ എൻറിച്ച്മെന്റ് പ്രോജക്റ്റ് (DEP) റീട്ടെയിൽ സ്റ്റോറുകൾ, ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, ഓഫീസുകൾ എന്നിവ ഉൾക്കൊളളുന്നു. ജുമൈറയിലെ ഒരു മുൻനിര ബീച്ച് റിസോർട്ട് ഡെസ്റ്റിനേഷനായ ലാ മെർ സൗത്ത്, J1 ബീച്ചായി പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നു. റോഡ് മാർഗം ബീച്ചിൽ എത്തുന്നവർക്ക് വാലെറ്റ് സർവീസുകളും വിശാലമായ പാർക്കിംഗ് സ്ഥലങ്ങളും ഉണ്ടായിരിക്കും. സന്ദർശകർക്ക് കടൽ മാർഗം എത്തിച്ചേരാനുള്ള സൗകര്യവും ഉണ്ടായിരിക്കും. നിരവധി പുതിയ അന്താരാഷ്ട്ര റെസ്റ്റോറന്റുകൾ പുതിയ വികസനത്തിൽ അവരുടെ അരങ്ങേറ്റം കുറിക്കും. നിർമാണം നടക്കുമ്പോൾ സ്ഥലം അടച്ചിടും. 2023 അവസാനത്തോടെ ഇത് പൊതുജനങ്ങൾക്കായി തുറക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
പാം ജുമൈറയിലെ പോയിന്റ് മിക്സഡ് യൂസ് ജില്ലയായി
പുനർവികസിപ്പിച്ചെടുക്കുമെന്ന് ഈ വർഷം മേയിൽ പ്രഖ്യാപിച്ചിരുന്നു. നിരവധി റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, ലോകത്തിലെ ഏറ്റവും വലിയ ജലധാര എന്നിവയുള്ള വാട്ടർഫ്രണ്ട് പ്രദേശം താമസക്കാർക്കും വിനോദസഞ്ചാരികൾക്കും അവരുടെ സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള ഒരു ജനപ്രിയ സ്ഥലമായിരുന്നു. പാം മോണോറെയിൽ ഈ സ്ഥലത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. പ്രദേശത്തെ റീട്ടെയിൽ സ്റ്റോറുകൾക്ക് ഡെവലപ്പർമാരായ നഖീൽ ഒരു വർഷത്തേക്ക് ഒഴിയാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Gate Avenue mall redevelopment with commercial, retail, hospitality & residential. Palm Jebel Ali will have green spaces, waterfalls, and 110 km of coastline. Revitalize district of Deira creating interconnected plazas with mixed use spaces. La Mer South is being demolished & redeveloped into J1 Beach resort. The Pointe on Palm Jumeirah is being transformed into a mixed-use district