ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങുമ്പോളും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്. കാലങ്ങൾ കഴിയുമ്പോൾ ഉപയോഗ ശൂന്യമാകുന്ന ലിഥിയം-അയോൺ ബാറ്ററികൾ എന്ത് ചെയ്യുമെന്ന്.

ബാറ്ററി പുനരുപയോഗം അല്ലാതെ മറ്റു വഴിയില്ല. ഇതിനായി ഇന്ത്യയിൽ ധാരണയിൽ എത്തിയിരിക്കുകയുമാണ് ലികോയും കരോ സംഭവും തമ്മിൽ.

 ലിഥിയം-അയോൺ ബാറ്ററി റീസൈക്ലിങ് രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പ് ആയ  ലികോയും Lico Materials Private Limited (LMPL)ട്രാൻസ്ഫൊർമേറ്റിവ് സർക്കുലർ ആൻഡ് ഇപിആർ സൊല്യൂഷൻസ് രംഗത്തെ മുൻനിരക്കാരായ കരോ സംഭവും ധാരണാപത്രം ഒപ്പുവച്ചു. ഉപയോഗിച്ച ലിഥിയം-അയോൺ ബാറ്ററികൾ ശേഖരിച്ച് പുനരുപയോഗത്തിനു പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

ഈ ബാറ്ററികൾ റീസൈക്കിൾ ചെയ്യുക വഴി മാലിന്യ നിർമാർജനവും ധാതുക്കൾ വീണ്ടെടുക്കുന്നതിലൂടെയുള്ള സുസ്ഥിരതയും ഉറപ്പാക്കാൻ സാധിക്കും.

ധാരണാപത്രം അനുസരിച്ച് ലികോക്കു വേണ്ട ഉപയോഗ ശൂന്യമായ ബാറ്ററി ഘടകങ്ങൾ ശേഖരിക്കുക കരോ സംഭവ് ആയിരിക്കും. ഈ ബാറ്ററികൾ  ലികോയുടെ റീസൈക്ലിങ് സംവിധാനത്തിലേക്ക് എത്തിച്ചുകൊടുക്കും.  ലികോ ഇതിൽനിന്ന് ലോഹ, ധാതു ഘടകങ്ങൾ വേർതിരിച്ചെടുത്ത് പുനരുപയോഗത്തിനായി ബാറ്ററി നിർമാതാക്കൾക്കു കൈമാറും. ബാറ്ററി നിർമാണത്തിന് ആവശ്യമായ ധാതുക്കൾ ഇറക്കുമതി ചെയ്യുന്നതിനും ഖനനം ചെയ്യുന്നതിനുമുള്ള ആവശ്യകത കുറയ്ക്കാൻ ഇതു സഹായിക്കും.

ലികോ മെറ്റീരിയൽസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഗൗരവ് ദോൽവാനി:
”സുസ്ഥിരത കൂട്ടായ ഉത്തരവാദിത്വാണ്. കരോ സംഭവുമായുള്ള ഈ ധാരണാപത്രം വഴി നമ്മുടെ  ഭൂമിയെ മാലിന്യ രഹിതമാക്കി  ഹരിതാഭമായി നിലനിർത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി വയ്ക്കുകയാണ്. ചാക്രിക ശീലങ്ങൾ വളർത്തിയെടുക്കുന്നതിലേക്ക് അടിത്തട്ടിൽനിന്നു തന്നെ ഒരു പുതിയ ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്യുന്നത്” 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version