മൂല്യവർധിത സുഗന്ധവ്യഞ്ജനങ്ങൾ, ഒലിയോറെസിൻസ് തുടങ്ങിയവയുടെ മുൻനിര കയറ്റുമതിക്കാരായ സിന്തൈറ്റ് പാലിന് പകരം വയ്ക്കാവുന്ന സസ്യാധിഷ്ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉൽപാദന, വിപണനരംഗത്തേക്ക് കടന്നു.
പിഫുഡ്സ് എന്ന ഫുഡ്ടെക് കമ്പനിയിലൂടെയാണ് പുതുരംഗത്തേക്കുള്ള ചുവടുവെപ്പ്. ഇവർ പുറത്തിറക്കിയത് ‘ജസ്റ്റ് പ്ലാന്റ്സ്’, ‘പ്ലോട്ടീൻ’ എന്നീ ഉൽപ്പന്നങ്ങളാണ്.
കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത പാലിനു പകരമുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നം ജസ്റ്റ് പ്ലാന്റസ് ബ്രാൻഡിലും പ്രോട്ടീൻ ഹെൽത്ത് ഡ്രിങ്ക് പൗഡർ പ്ലോട്ടീൻ എന്ന ബ്രാൻഡിലും വിപണിയിലെത്തി.സംരംഭത്തിനാവശ്യമായ മുഴുവൻ അസംസ്കൃതവസ്തുക്കളും ഇന്ത്യയിൽ നിന്നു തന്നെ കണ്ടെത്തും.
‘ജസ്റ്റ് പ്ലാന്റ്സ്’
ചായ, കാപ്പി, ഹോട്ട് ചോക്ളേറ്റ് എന്നിവയിൽ പാലിനു പകരമുപയോഗിക്കാവുന്ന സസ്യാധിഷ്ഠിത ബദലാണ് ജസ്റ്റ് പ്ലാന്റ്സ്. കൊളസ്ടോൾ, ലാക്റ്റോസ്, മൃഗക്കൊഴുപ്പ് എന്നിവയടങ്ങിയിട്ടില്ലാത്ത ഈ സസ്യാഹാര ഉൽപ്പന്നം പാലിന് പകരം വയ്ക്കാവുന്നതാണ് . കാൽഷ്യം, വൈറ്റമിൻ ഡി, ബി12 എന്നിവ ചേർത്ത് ജസ്റ്റ് പ്ലാന്റസ് സമ്പുഷ്ടമാക്കിയിട്ടുണ്ട്. അരി, കാരറ്റ്, ആപ്പിൾ, വാഴപ്പഴം, മഞ്ഞപ്പയർ, പാം സീഡ്സ് എന്നിവയിൽ നിന്നാണ് ജസ്റ്റ് പ്ലാന്റ്സ് ഉൽപ്പാദിപ്പിക്കുന്നത്.
‘പ്ലോട്ടീൻ’
പയറിലും പരിപ്പിലും അടങ്ങിയിട്ടുള്ള ഒമ്പത് തരം അമിനോ ആസിഡുകൾ ഒന്നിച്ചു ലഭ്യമാകുന്ന സസ്യപോഷക മിശ്രിതമാണ് ‘പ്ലോട്ടീൻ’. പതിനഞ്ച് ഗ്രാമിന്റെ ഓരോ സാഷേയും ഒരു മുട്ടക്ക് തുല്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു. പയർ, പരിപ്പുവർഗങ്ങൾ, കൊക്കോ എന്നിവ ഉപയോഗിച്ചാണ് പ്ലോട്ടീൻ നിർമിക്കുന്നത്.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, അമേരിക്കൻ കമ്പനിയായ പിമെഡ്സ് എന്നിവയുമായി ചേർന്നുള്ള സംയുക്തസംരംഭമാണ് പിഫുഡ്സ്. കോലഞ്ചേരി കടയിരിപ്പിലാണ് പ്രൊഡക്ഷൻ ഫാക്ടറി. ആദ്യഘട്ടത്തിൽ ബംഗളൂരുവിലെ മാളുകളിലും, ആമസോണിലും ബിഗ് ബാസക്റ്റിലുമാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്
പാലിനും മറ്റ് പാലുൽപ്പന്നങ്ങൾക്കും പകരം വെയ്ക്കാവുന്ന കൂടുതൽ ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവും രുചികരവും ഉൽപ്പാദനച്ചെലവു കുറഞ്ഞതുമായ സസ്യാധിഷ്ഠിത ബദലുകൾ വികസിപ്പിക്കുകയാണ് പി ഫുഡ്സിന്റെ പ്രധാന ലക്ഷ്യമെന്ന് സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഡോ വിജു ജേക്കബ് പറഞ്ഞു.
Synthite, a prominent exporter of value-added spices and oleoresins, has recently expanded its operations into the production and promotion of plant-based nutrients and plant proteins as alternatives to traditional milk products. Joining them in this emerging field is Pfoods, a foodtech company that has introduced two innovative products named ‘Just Plants’ and ‘Plotene’.