എഐ ഇല്ലാതെ ഇനി പിടിച്ചുനിൽക്കാനാകില്ല

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് എല്ലായിടത്തും ഉപയോഗിച്ചു വരുന്നു. ഏതൊക്കെ ഇൻഡസ്ട്രികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനമുണ്ടെന്നും അത് എത്രത്തോളം ആഴത്തിലാണെന്നും നമുക്കൊന്നു നോക്കാം. ഹെൽത്ത്കെയർ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം വലിയ തോതിലുണ്ട്.

പ്രത്യേകിച്ചും ഡയബറ്റിക് റെറ്റിനോപ്പതി പോലുളള അവസ്ഥകളിൽ രോഗനിർണയത്തിന് ഇതുപയോഗിക്കുന്നുണ്ട്.

ആയിരക്കണക്കിന് ഇമേജുകളിൽ നിന്ന് രോഗാവസ്ഥയും രോഗത്തിന്റെ അപ്പോഴത്തെ സ്റ്റേജും നിർണയിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കുന്നുണ്ട്. ഈ രീതിയിൽ AI ആരോഗ്യമേഖലയിൽ ഓരോ വിഭാഗത്തിലേക്കും കടന്നു ചെല്ലുന്നുണ്ട്. കൃത്യമായ രോഗനിർണയത്തിന് ആവശ്യമായ  അസിസ്റ്റൻസ് ഡോക്ടർമാർക്ക്  നൽകുന്നതിൽ ഉൾ‌പ്പെടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയൊരു ഘടകമായി മാറുന്നുണ്ട്.വ്യത്യസ്ത മേഖലകളിലെ എഐയുടെ കടന്നുവരവിനെക്കുറിച്ച്  Tata Consultancy Sevices സോഷ്യൽ ഇംപാക്ട് ഇന്നവേഷൻസ് ഹെഡ്  Robin Tommy സംസാരിക്കുന്നു.

ഫിനാൻസ്-റീട്ടെയിൽ മേഖലകളിൽ AI

ഫിനാൻസ് മേഖലയിലേക്ക് കടന്നാൽ ബാങ്കിംഗിൽ ഫ്രോഡ് മാനേജ്മെന്റിൽ AI നൽകുന്ന സഹായം വളരെ വലുതാണെന്ന് കാണാം. പ്രത്യേകിച്ചും ഫ്രോഡ് ട്രാൻസാങ്ഷൻ കണ്ടെത്തുന്നതിൽ, ട്രേഡിംഗ് അൽഗോരിതത്തിൽ ഒക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വാധീനം ചെലുത്തുന്നു.

മാനുഫാക്ചറിംഗ് സെക്ഷനിലേക്ക് വന്നാൽ ഇമേജ് അധിഷ്ഠിതമായിട്ടുളള AI പ്രൊഡക്ഷൻ ലൈനുകളിൽ ഉപയോഗിക്കുന്നതായി കാണാം. റീട്ടെയ്ൽ രംഗത്ത് പ്രോഡക്ട് സ്പെസിഫിക്കേഷൻ, ഇൻവെന്ററി മാനേജ്മെന്റ് ഉൾപ്പെടെയുളളവയിൽ AI ഉണ്ട്. അപ്പോൾ AI എല്ലായിടത്തുമുണ്ടെന്ന് കാണാം. ഇനി AI നമ്മുടെ ജോലികളെല്ലാം ഇല്ലാതാക്കുമോ എന്ന് ചോദിച്ചാൽ  അതെ എന്നും ഇല്ല എന്നും പറയുമെന്നാണ് Robin Tommy യുടെ നിലപാട്.
ദൈനംദിനമായ ചില പ്രവർത്തനങ്ങളിൽ, ഒരു ഡാറ്റ എൻട്രി ജോലി, അല്ലെങ്കിൽ ദൈനംദിന അടിസ്ഥാനത്തിൽ ചെയ്യുന്ന ചില ജോലികൾ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കയ്യടക്കിയേക്കാം.

പഠിക്കാനും ഡിജിറ്റൽ സാക്ഷരത നേടാനും തയ്യാറാകുക എന്നതാണ് ഇനി ചെയ്യാവുന്ന കാര്യം. അങ്ങനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിങ്ങളുടെ കംപാനിയൻ ആക്കി അത്തരം പ്രവർത്തനങ്ങൾ ചെയ്യുക.

ക്രിയേറ്റീവിറ്റി ഇനി എഐ നോക്കിക്കോളും

 ക്രിയേറ്റേഴ്സിന്റെ കാര്യമെടുത്താൽ ഇപ്പോഴുളള പല പ്ലാറ്റ്ഫോമുകളും ഉദാഹരണത്തിന് writesonic, copy.ai, chatgpt തുടങ്ങിയവയെല്ലാം ഈ മേഖലയിലുണ്ട്. ക്രിയേറ്റർമാരുടെ കാര്യത്തിൽ AIയുമായി സഹവസിച്ച് പോകുക എന്നത് മാത്രമാണ് അഭിലഷണീയമായിട്ടുളളത്. സോഫ്റ്റ് വെയർ കോഡർമാരെയെടുത്താൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇല്ലാതെ അവർക്ക് മുന്നോട്ട് പോകുക അസാധ്യമാണ്.

ഇപ്പോൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗിന്റെ കാര്യമെടുത്താലും സോഷ്യൽ മീഡിയ വിദഗ്ധരെ എടുത്താലും ഏത് ജോലിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർണായകമാണെന്ന് കാണാം. നിങ്ങളുടെ കംപാനിയൻ എന്ന നിലയിൽ AIയെ അംഗീകരിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, ഈ ഇക്കോസിസ്റ്റത്തിൽ നിന്ന് പുറത്തുപോകേണ്ടതായി വരും. അതുകൊണ്ടു ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി കൈകോർക്കാൻ നിങ്ങൾ തയ്യാറായിരിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version