രസകരമായ ഭക്ഷണ വീഡിയോകൾ ടിക് ടോക്കിൽ വൈറലാകാറുണ്ട്. അങ്ങനെ അടുത്തിടെയാണ് സ്മാഷ് ബർഗർ ടാക്കോസ് സോഷ്യൽ മീഡിയയിൽ ഭ്രാന്തമായി വൈറലായത്. കുക്ക്ബുക്ക് രചയിതാവും ഫുഡ് ബ്ലോഗറുമായ ബ്രാഡ് പ്രോസ് സൃഷ്ടിച്ച ഒരു ട്രെൻഡാണ് സ്മാഷ് ബർഗർ ടാക്കോ.

ദുബായിൽ ലഭ്യമായ ഈ വൈറൽ വിഭവത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ. യുണൈറ്റഡ് അറബ് എമിറേറ്റിലെ പ്രശസ്തമായ മെക്സിക്കൻ സ്ട്രീറ്റ് ഫുഡ് കേന്ദ്രമാണ് ബറോ ബ്ലാങ്കോ. വായിൽ വെള്ളമൂറുന്ന വൈറൽ സ്മാഷ് ബർഗർ ടാക്കോസ് വിളമ്പുകയാണ് ഇവിടെ.  ബർഗറുകളുടെ രസവും മെക്സിക്കൻ സ്ട്രീറ്റ് ഫുഡിന്റെ വിശിഷ്ടമായ രുചികളും സമന്വയിപ്പിക്കുകയാണ് ബറോ ബ്ലാങ്കോ. അബുദാബിയിലെയും ദുബായിലെയും അവരുടെ ഔട്ട്‌ലെറ്റുകളിൽ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ ഈ വൈറൽ സ്മാഷ് ബർഗർ ടാക്കോസ്, ഓരോന്നിനും 20 ദിർഹമാണ് വില.

സ്മാഷ് ബർഗർ ടാക്കോയ്ക്കുള്ള ചേരുവകൾ

ചേരുവകൾ വളരെ ലളിതമാണ്: നന്നായി അരിഞ്ഞ ബീഫ്, ടോർട്ടില്ലസ്-ചോളപ്പൊടിയിൽ നിന്ന് നിർമിച്ച കനം കുറഞ്ഞ പരന്ന പാൻകേക്ക്, ചീസ് ഇവ കൂടാതെ നിങ്ങൾക്ക് ഇത് അലങ്കരിക്കാൻ ആവശ്യമുള്ള പച്ചക്കറികളും സോസുകളും. പ്രത്യേക സോസ്, കെച്ചപ്പ് എന്നിവയ്‌ക്കൊപ്പം തക്കാളി, lettuce, onion, അച്ചാറുകൾ എന്നിവ സാധാരണമായി ഉപയോഗിക്കാറുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version