ബംഗ്ടാൻ ബോയ്സ് എന്നറിയപ്പെടുന്ന പ്രശസ്തമായ ഏഷ്യൻ ബോയ്ബാൻഡ് ബിടിഎസിന്റെ ആരാധകരെ കാത്ത് ദുബായിൽ ഒരു കഫേ. തിരക്കേറിയ ഇടവഴികൾക്കും തെരുവുകൾക്കും പേരുകേട്ട സത്വയിലെ ദുൽ സെറ്റ് കഫേ BTS ആരാധകർക്ക് ഒരു എക്സ്ക്ലുസിവ് ട്രീറ്റ് നൽകുന്നു.
ബാൻഡിന്റെ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കഫേ BTS അംഗങ്ങളുടെ പേരിലുള്ള പാനീയങ്ങൾ അവതരിപ്പിക്കുന്നു. ചിലർ ഓറിയോ ജങ്കൂക്കി ചീസ്കേക്ക് മിൽക്ക് ടീ കുടിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, മറ്റുള്ളവർ കൂടുതൽ പരമ്പരാഗത ബ്ലൂബെറി ജിൻ ലെമനേഡ് തിരഞ്ഞെടുക്കുന്നു. ഒരേ സമയം 15 പേർക്ക് ഇരിക്കാവുന്ന കഫേയിൽ BTS-ന്റെ പർപ്പിൾ ലോഗോയ്ക്ക് അനുസൃതമായി പർപ്പിൾ തീമാണ്. ടിവിയിൽ പാട്ടുകളും സംഗീതകച്ചേരികളും ചിലപ്പോൾ BTS-ന്റെ അഭിമുഖങ്ങളും പ്ലേ ചെയ്യുന്നു.
ഫോട്ടോകാർഡുകളും കലണ്ടറുകളും കൂടാതെ ബിടിഎസ് ഗാനങ്ങളുടെ പേരുകളുള്ള പ്രത്യേക സ്നിക്കേഴ്സ് ബാറുകളും കഫേ നൽകുന്നു. പരമ്പരാഗത കൊറിയൻ വിഭവങ്ങളായ റാമിയോൺ, കൊറിയൻ സ്വീറ്റ് ചില്ലി ചിക്കൻ, ടിയോക്ബോക്കി എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക മെനുവും അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ 13 ന് BTS-ന്റെ പത്താം വാർഷികദിനത്തോടനുബന്ധിച്ചായിരുന്നു ദുൽ സെറ്റ് കഫേ BTS ആരാധകർക്കായി ഒരുങ്ങിയത്. ഭിത്തികളിൽ ഒട്ടിച്ച ബോയ്ബാൻഡിന്റെ പോസ്റ്ററുകളും അംഗങ്ങളുടെ ലൈഫ് സൈസ് കട്ട് ഔട്ടുകളും ഉപയോഗിച്ച ദുൽ സെറ്റ് ബോയ് ബാൻഡിന്റെ 10 വർഷത്തെ വാർഷികം ആഘോഷിച്ചത്.
2010-ൽ രൂപീകൃതമായ, BTS എന്നറിയപ്പെടുന്ന ബാംഗ്ടാൻ ബോയ്സ് ജിൻ, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവരടങ്ങുന്നതാണ്. ലോകത്ത് എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള ബോയ് ബാൻഡുകളിലൊന്നായി ബിടിഎസ് പരക്കെ കണക്കാക്കപ്പെടുന്നു. ലോകമെമ്പാടും കൊറിയൻ പോപ്പ് സംസ്കാരത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതിന് BTS അംഗീകരിക്കപ്പെടുന്നു.