മെയ്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് പദ്ധതികളിലൂടെ എന്താണോ ഇന്ത്യ വിഭാവനം ചെയ്തത് അത് തന്നെ സംഭവിച്ചു തുടങ്ങി, ഇന്ത്യയുടെ സൈനിക ഹാർഡ്‌വെയർ കയറ്റുമതി 2022-2023 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തി.

2022-23 ലെ മൊത്തം പ്രതിരോധ കയറ്റുമതിയുടെ മൂല്യം 2016-17 ലെ സൈനിക ഹാർഡ്‌വെയർ കയറ്റുമതിയിൽ രേഖപ്പെടുത്തിയ 1,521 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ വർധിച്ചത് പത്തിരട്ടി.

2024-25 ഓടെ 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പെടെ 1,75,000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പാദനം കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 85 രാജ്യങ്ങളിലേക്ക് ഇന്ത്യ സൈനിക ഹാർഡ്‌വെയർ കയറ്റുമതി ചെയ്യുന്നു. നിലവിൽ 100 ഇന്ത്യൻ സ്ഥാപനങ്ങൾ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തോടുള്ള  വ്യക്തമായ പ്രകടനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

“2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തി. ഇത് രാജ്യത്തിന് ശ്രദ്ധേയമായ നേട്ടമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മേഖലയിലെ പരിഷ്‌കാരങ്ങൾ നല്ല ഫലങ്ങൾ നൽകുന്നുവെന്നും ഇത് കാണിക്കുന്നു. ഇന്ത്യയെ പ്രതിരോധ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ സർക്കാർ പിന്തുണയ്‌ക്കും,” പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഡോർണിയർ-228 വിമാനങ്ങൾ, 155 എംഎം അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺസ് (എ‌ടി‌എ‌ജി), ബ്രഹ്മോസ് മിസൈലുകൾ, ആകാശ് മിസൈൽ സംവിധാനം, റഡാറുകൾ, കവചിത വാഹനങ്ങൾ, പിനാക റോക്കറ്റുകൾ, ലോഞ്ചറുകൾ, വെടിമരുന്ന്, തെർമൽ ഇമേജറുകൾ, ഏവിയോണിക്സ്, ചെറിയ ആയുധങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന പ്രൊ‍ഡക്റ്റുകൾ

375 മില്യൺ ഡോളറിന്റെ ഇടപാടിൽ ഇന്ത്യ നേരത്തെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനം ഫിലിപ്പൈൻസിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇന്തോനേഷ്യ, യുഎഇ തുടങ്ങിയ വിവിധ തെക്ക്-കിഴക്കൻ ഏഷ്യൻ, മധ്യ-കിഴക്കൻ രാജ്യങ്ങളുമായും ഇന്ത്യ ചർച്ച നടത്തിവരികയാണ്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രൂപകൽപ്പന ചെയ്ത്,  കല്യാണി ഡിഫൻസും ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്ന് നിർമിച്ച 155 എംഎം-52 കാലിബർ ആർട്ടിലറി ഗണ്ണാണ് എടിഎജിഎസ്.

ATAGS-ന്റെ ഉയർന്ന പ്രകടനം അതിന്റെ രൂപകൽപ്പനയിലെ നിർണായക ഘടകമാണ്. ചൈനയുമായുള്ള ലഡാക്ക് അതിർത്തി പ്രതിസന്ധി കണക്കിലെടുത്ത്, രണ്ടാഴ്ച മുമ്പ്  ഇന്ത്യൻ സൈന്യത്തിന് 307 എടിഎജിഎസ് വാങ്ങുന്നതിനു DAC അംഗീകാരം നൽകി.

കഴിഞ്ഞ വർഷം കല്യാണി ഗ്രൂപ്പ് 155 മില്യൺ ഡോളറിന്റെ പീരങ്കി തോക്കുകളും മറ്റ് ആയുധ സംവിധാനങ്ങളും അർമേനിയയിലേക്ക് കയറ്റുമതി ചെയ്തു. തെക്ക്-കിഴക്കൻ ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ഒമ്പതിലധികം രാജ്യങ്ങൾ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. 25 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂതല മിസൈലാണ് ആകാശ്. 2014-ൽ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുകയും 2015-ൽ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ആയുധ കയറ്റുമതിയിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വർഷത്തിന്റെ പിൻബലത്തിലാണ് ഈ രണ്ട് കയറ്റുമതികളും വരുന്നത്.

വർദ്ധിച്ചുവരുന്ന പ്രതിരോധ കയറ്റുമതിയും എയ്റോ ഇന്ത്യ 2023-ലെ 104 രാജ്യങ്ങളുടെ പങ്കാളിത്തവും ഇന്ത്യയുടെ വളരുന്ന പ്രതിരോധ നിർമ്മാണ ശേഷിയുടെ തെളിവാണ്.

“പ്രതിരോധ കയറ്റുമതിക്ക് ഉത്തേജനം നൽകുന്നതിന്, കഴിഞ്ഞ 5-6 വർഷമായി സർക്കാർ നിരവധി നയ സംരംഭങ്ങൾ സ്വീകരിക്കുകയും പരിഷ്കാരങ്ങൾ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. കയറ്റുമതി നടപടിക്രമങ്ങൾ ലളിതമാക്കുകയും വ്യവസായ സൗഹൃദമാക്കുകയും ചെയ്തു. ബിസിനസ്സ് ചെയ്യുന്നത് ഇന്ത്യയിൽ എളുപ്പമാക്കുന്നു,” പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version