Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുവാക്കളുടെ തൊഴിലിടമായ ഇന്ത്യ
Editor's Pick

യുവാക്കളുടെ തൊഴിലിടമായ ഇന്ത്യ

News DeskBy News Desk14 June 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുവാക്കൾക്കു ഗവണ്മെന്റ്‌ജോലി നൽകാനുള്ള സർക്കാർ യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങൾ ഇപ്പോൾ അനവധിയാണ്.

മുദ്ര പദ്ധതി, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ നടപടികൾ രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000 പേർക്കുള്ള നിയമനക്കുറിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു.

എസ്എസ്‌സി, യുപിഎസ്‌സി, ആർആർബി തുടങ്ങിയ സ്ഥാപനങ്ങൾ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ചു കൂടുതൽ ജോലികൾ നൽകുന്നു. നിയമനപ്രക്രിയ ലളിതവും സുതാര്യവും സുഗമവുമാക്കുന്നതിലാണ് ഈ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ നിയമന സമയചക്രം 1-2 വർഷത്തിൽനിന്ന് കുറച്ചുമാസങ്ങളായി കുറച്ചു.

ഇന്ത്യയുടെ ഇന്നത്തെ വളർച്ചായാത്രയിൽ പങ്കാളികളാകാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു” – ഇന്ത്യയിലും സമ്പദ്‌വ്യവസ്ഥയിലും ലോകത്തിനുള്ള വിശ്വാസം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക മാന്ദ്യം, ആഗോള മഹാമാരി, യുദ്ധംമൂലം വിതരണശൃംഖലയിലുണ്ടായ തകർച്ച എന്നിവയുൾപ്പെടെ ഇന്നത്തെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുകയാണെന്നു വ്യക്തമാക്കി.

“ഉൽപ്പാദനത്തിനും രാജ്യത്തിന്റെ വർധിച്ചുവരുന്ന വിദേശനാണ്യ ശേഖരത്തിനുമായി വിവിധ ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്കു കടന്നു വരികയാണ്. രാജ്യത്തു നടത്തുന്ന വിദേശനിക്ഷേപം ഉൽപ്പാദനം, വിപുലീകരണം, പുതിയ വ്യവസായങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കു കാരണമാകുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യും. അതുവഴി തൊഴിലവസരങ്ങൾ വളരെ വേഗത്തിൽ വർധിക്കും. നിലവിലെ ഗവണ്മെന്റിന്റെ നയങ്ങൾ സ്വകാര്യമേഖലയിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രാജ്യത്തിന്റെ ജിഡിപിയിൽ 6.5 ശതമാനത്തിലധികം സംഭാവനയേകിയ വാഹനമേഖല ഇതിനുദാഹരണമാണ്.

വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, മുച്ചക്ര-ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ കയറ്റുമതി വർധിക്കുന്നതിലൂടെ രാജ്യത്തെ വാഹനവിപണിയുടെ വളർച്ചയ്ക്കു സാക്ഷ്യം വഹിക്കാൻ കഴിയും. പത്തുവർഷംമുമ്പ് 5 ലക്ഷം കോടിയുണ്ടായിരുന്ന വാഹന വ്യവസായം ഇന്ന് 12 ലക്ഷം കോടിയിലേറെയായി .ഇന്ത്യയിലും വൈദ്യുതവാഹനമേഖലയുടെ വിപുലീകരണം നടക്കുന്നു. പി‌എൽ‌ഐ പദ്ധതി വാഹനവ്യവസായത്തെയും സഹായിക്കുന്നു. ഇത്തരം മേഖലകൾ ഇന്ത്യയിലെ ലക്ഷക്കണക്കിനു യുവാക്കൾക്കു നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.”

ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ആണവോർജ വകുപ്പ്, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്കാണ് രാജ്യമെമ്പാടുംനിന്നു തെരഞ്ഞെടുക്കപ്പെട്ട 70,000-ത്തിലധികം പേർക്കുള്ള നിയമനം കൈമാറിയത്.

‘ആസാദി കാ അമൃത് കാൽ’ ആരംഭിച്ചിട്ടേയുള്ളുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ സംഭാവനയേകാൻ അവസരം ലഭിക്കുന്നതിനാൽ ഗവണ്മെന്റ്‌സർവീസിൽ ചേരുന്നവർക്ക് ഇതു വളരെ പ്രധാനപ്പെട്ട നിമിഷമാണെന്നും വ്യക്തമാക്കി.

വർത്തമാനകാലത്തിനൊപ്പം, രാജ്യത്തിന്റെ ഭാവിക്കായി നിങ്ങൾ പൂർണമായി സമർപ്പിക്കണം” – പ്രധാനമന്ത്രി പറഞ്ഞു. പുതുതായി നിയമിതരായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ശ്രീ മോദി ആശംസകൾ നേർന്നു.

ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ കൂടുതൽ സുസ്ഥിരവും സുരക്ഷിതവും ശക്തവുമായ രാജ്യമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയും പൊതുജനങ്ങളെ ദുരുപയോഗംചെയ്യലും ഭരണത്തിന്റെ മുഖമുദ്രയായിരുന്ന പോയകാലത്തെക്കുറി‌ച്ചും അദ്ദേഹം പരാമർശിച്ചു. “ഇന്ന്, ഇന്ത്യ രാഷ്ട്രീയ സ്ഥിരതയ്ക്കു പേരുകേട്ടതാണ്; ഇന്നത്തെ ലോകത്ത് അതിനു വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ഇന്ത്യാഗവണ്മെന്റ് നിർണായക ഗവണ്മെന്റ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നു പുരോഗമനപരമായ സാമ്പത്തിക-സാമൂഹ്യ തീരുമാനങ്ങൾക്കു പേരുകേട്ടതാണ് ഗവണ്മെന്റ്” – അദ്ദേഹം പറഞ്ഞു. ജീവിതം സുഗമമാക്കൽ, അടിസ്ഥാനസൗകര്യ വികസനം, വ്യവസായനടത്തിപ്പു സുഗമമാക്കൽ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ആഗോള ഏജൻസികൾ അംഗീകാരമേകിയിട്ടുണ്ട്.

ഭൗതികവും സാമൂഹ്യവുമായ അടിസ്ഥാനസൗകര്യങ്ങളിൽ ഇന്ത്യ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ഗവണ്മെന്റ്‌പദ്ധതികൾ പൗരന്മാരുടെ ക്ഷേമത്തിനു വർധിതഫലം സൃഷ്ടിക്കുന്നു. ഇക്കാര്യം പുതുതായി നിയമനം ലഭിച്ചവർ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമനം ലഭിക്കുന്നവർ രാജ്യത്തെ പൗരന്മാരോടു തികഞ്ഞ സംവേദനക്ഷമതയോടെ പ്രവർത്തിക്കണമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “നിങ്ങൾ ഈ പരിഷ്കാരങ്ങൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോകണം. ഇതിനെല്ലാം പുറമേ, പഠിക്കാനുള്ള നിങ്ങളുടെ സഹജവാസന നിങ്ങൾ നിലനിർത്തണം” ഉപഭോക്താക്കളുടെ എണ്ണത്തിൽ ഓൺലൈൻ പോർട്ടലായ iGoT-അടുത്തിടെ ഒരുദശലക്ഷം പിന്നിട്ടു. ഓൺലൈൻ പോർട്ടലിൽ ലഭ്യമായ കോഴ്സുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണം. പുതുതായി നിയമിതരായവർക്ക് iGOT കർമയോഗി പോർട്ടലിലെ ഓൺലൈൻ മൊഡ്യൂളായ ‘കർമയോഗി പ്രാരംഭ്’ വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കും. ‘എവിടെനിന്നും ഏതുപകരണത്തിലും’ പഠിക്കുന്നതിനുള്ള സൗകര്യത്തിനായി 400-ലധികം ഇ-ലേണിങ് കോഴ്സുകൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്”.

Prime Minister Narendra Modi highlighted that the youth of India are transforming into job creators, emphasizing the government’s unprecedented efforts to provide employment opportunities. He pointed out the numerous emerging employment and self-employment prospects within the Indian economy. The Prime Minister specifically mentioned initiatives such as the Mudra Scheme, Startup India, and Stand Up India, which have significantly contributed to the increase in job opportunities across the country.

banner Economic Crisis economic growth economy global economy India Indian economy Job job offers Job Oppurtunity job seekers job-opportunities Jobs Modi Modi government Modi Govt Narendra Modi Narendramodi PM Modi PM Narendra Modi Prime Minister Narendra Modi Prime Minister Shri Narendra Modi youth potential
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil