വന്ദേഭാരത് ട്രെയിനുകൾക്കു പിന്നാലെ വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിലേക്കെത്തുന്നു. റെയിൽവേ ബോർഡ് അനുകൂല തീരുമാനമെടുത്താൽ അധികം വൈകാതെ തന്നെ നിർദ്ദിഷ്ട വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിൽ തലങ്ങും വിലങ്ങും ഓടും. വന്ദേ മെട്രോയെ സ്വീകരിക്കാൻ കേരളം തയാറാണ് . തീരുമാനമെടുത്തു നിർദേശങ്ങൾ സമർപ്പിക്കേണ്ടത് ഇനി ദക്ഷിണ റയിൽവേയാണ്.
വന്ദേ മെട്രോ വന്നാൽ
- നിലവിലെ ട്രെയിൻ ട്രാക്കിൽ തന്നെയാകും വന്ദേ മെട്രോയും സർവീസ് നടത്തുക;
- ഒറ്റ യാത്രയിൽ പരമാവധി 200 കി.മീ. വരെ സർവീസ് നടത്താനായേക്കുമെന്നാണ് പ്രതീക്ഷ.
- വേഗത പരമാവധി മണിക്കൂറിൽ 130 കി.മീ. ആയിരിക്കും.
- പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേമെട്രോയ്ക്ക് ഉണ്ടാകില്ല.
- പൂർണമായും ശീതികരിച്ച പന്ത്രണ്ട് കോച്ചുകൾ ഓരോ വന്ദേ മെട്രോയിലും ഉണ്ടാകും.
- വലിയ ജനാലകളും ഓട്ടോമാറ്റിക് വാതിലുകളും അടക്കം യാത്രാ സംവിധാനങ്ങളും സൗകര്യങ്ങളും വന്ദേഭാരതിന് സമാനമായിരിക്കും.
- ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും നവംബർ അവസാനത്തോടെ ആദ്യറേക്ക് പുറത്തിറക്കും.
സംസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനുകൾക്കായി നടന്നുകൊണ്ടിരിക്കുന്ന റെയിൽ പാതകളുടെ വളവ് നിവർത്തലടക്കം ജോലികൾ സമയബന്ധിതമായി പൂർത്തിയാകും. ആ സമയത്തു വന്ദേ മെട്രോ അവതരിപ്പിച്ചേക്കും. പിന്നെ വേഗത ഒരു തടസ്സമാകില്ല.
ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച് ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാർശ ചെയ്യാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ റൂട്ട് ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാകും ബോർഡ് തീരുമാനമെടുക്കുക.
കേരളത്തിൽ കോളടിച്ചേക്കാം ഈ റൂട്ടുകൾക്ക്
കേരളത്തിൽ വന്ദേ മെട്രോ ട്രെയിനുകൾക്കായി പരിഗണിക്കുന്ന റൂട്ടുകൾ ഇവയാണ്:
- എറണാകുളം – കോഴിക്കോട്,
- കോഴിക്കോട് – പാലക്കാട്,
- പാലക്കാട് – കോട്ടയം,
- എറണാകുളം – കോയമ്പത്തൂർ,
- മധുര – ഗുരുവായൂർ,
- തിരുവനന്തപുരം – എറണാകുളം,
- കൊല്ലം – തിരുനെൽവേലി,
- കൊല്ലം – തൃശൂർ,
- മംഗളൂരു – കോഴിക്കോട്,
- നിലമ്പൂർ – മേട്ടുപ്പാളയം.
ഈ റൂട്ടുകളിൽ നിലമ്പൂർ വരെ പാതയുടെ വൈദ്യുതീകരണം ഇനിയും പൂർത്തിയാകാനുണ്ട്.
ദക്ഷിണ റെയിൽവേയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വന്ദേ മെട്രോ സർവീസ് നടത്തുന്നതിനുള്ള റൂട്ടുകൾ റെയിൽവേ ബോർഡ് അന്തിമമാക്കുമെന്ന് അധികൃതർ അറിയിച്ചു.
After Vande Bharat trains, Vande Metro trains are also set to arrive in Kerala. Pending a favorable decision from the Railway Board, Kerala eagerly awaits the implementation of Vande Metro trains. The Southern Railway is now responsible for reviewing and submitting the proposals for consideration.