Hero Xtreme 160R 4V 1.27 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വേരിയന്റിനെ ആശ്രയിച്ച് എക്സ്-ഷോറൂം വില 1.27 ലക്ഷം രൂപയിൽ തുടങ്ങി 1.36 ലക്ഷം രൂപ വരെയാണ്.
സ്റ്റാൻഡേർഡ് (1,27,300 രൂപ), കണക്റ്റഡ് (1,32,800 രൂപ), പ്രോ (1,36,500 രൂപ) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ Hero Xtreme 160R 4V ലഭിക്കും.
ഹീറോ എക്സ്ട്രീം 160R 4V മോട്ടോർസൈക്കിളിന്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും എതിരാളികളെക്കാൾ നേട്ടം നൽകുന്നതിനുമായി കൂടുതൽ ഫീച്ചറുകൾക്കൊപ്പം കൂടുതൽ കരുത്തുറ്റ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ പവർ ഉത്പാദിപ്പിക്കാൻ ഹീറോ എക്സ്ട്രീം 160R 4V-ക്ക് പുതിയ 4-വാൽവ് എഞ്ചിൻ ലഭിക്കുന്നു. 5-സ്പീഡ് ഗിയർബോക്സിനൊപ്പം ലഭിക്കുന്നത്16.6 bhp കരുത്തും 14.6 Nm പീക്ക് ടോർക്കും.
മോട്ടോർസൈക്കിൾ മെക്കാനിക്സിലും സൗന്ദര്യശാസ്ത്രത്തിലും ഒന്നിലധികം മാറ്റങ്ങളോടെയാണ് Hero Xtreme 160R 4V വരുന്നത്. മാറ്റങ്ങളിൽ, ആദ്യം ശ്രദ്ധ നേടുന്നത് അതിന്റെ രൂപത്തിലുള്ള മാറ്റങ്ങളാണ്. നീളമുള്ള ടാങ്ക് എക്സ്റ്റൻഷനും കോണീയ വളവുകളും ഉള്ള കൂടുതൽ മസ്കുലർ ലുക്കാണ് ബൈക്കിന് നൽകിയിരിക്കുന്നത്.
കൂടാതെ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്ലൈറ്റും നൽകുന്നു. സ്റ്റാൻഡേർഡ് വേരിയന്റിൽ ടെലിസ്കോപിക് ഫോർക്കും സിംഗിൾ സീറ്റും, കണക്റ്റഡ് വേരിയന്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പ്രോ വേരിയന്റിൽ USD ഫോർക്ക്, സ്പ്ലിറ്റ്-സീറ്റ് സെറ്റ്-അപ്പും കണ്ണഞ്ചിപ്പിക്കുന്ന ഡ്യുവൽ-ടോൺ നിറങ്ങളും വരുന്നു. ഹീറോ കണക്ട് 2.0 കണക്റ്റിവിറ്റി വഴിയുള്ള കോൾ, നോട്ടിഫിക്കേഷൻ അലേർട്ടുകൾ എന്നിവയുള്ള എൽസിഡി ഡിസ്പ്ലേ പോലുള്ള ഒന്നിലധികം സവിശേഷതകളുമുണ്ട്. ഫോൺ മൗണ്ട്, ബാർ എൻഡ് മിററുകൾ എന്നിവ പോലുള്ള ആക്സസറികളുടെ ഓപ്ഷനുകൾക്കൊപ്പം ഇതിന് പുതിയ സ്വിച്ച് ഗിയറും ലഭിക്കുന്നു.
ഹീറോ എക്സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ ബജാജ് പൾസർ N160, TVS Apache RTR 160 4V എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്. പൾസർ N160 1.23 ലക്ഷം രൂപയും അപ്പാച്ചെ RTR 160 4V 1.24 ലക്ഷം രൂപയും ആയതിനാൽ, ഹീറോ മോട്ടോർസൈക്കിൾ വിലയുടെ കാര്യത്തിൽ കുറച്ച് മുന്നിലാണ്.