2023ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേക്ഷണ അവകാശം ജിയോസിനിമക്ക്. ഇന്ത്യയിൽ ഇതാദ്യമായി 7 ഭാഷകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. TATA IPL ക്രിക്കറ്റ് മത്സരങ്ങൾ തത്സമയം കാണിച്ച് ഡിജിറ്റൽ സംപ്രേക്ഷണത്തിലെ എല്ലാ റെക്കോർഡുകളും തകർത്തിന് പിന്നാലെയാണ് ഈ തത്സമയ സംപ്രേക്ഷണം. ഒരു മാസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങൾ ഉൾപ്പെടുന്നു.
ജൂലൈ 12-ന് ഡൊമിനിക്കയിൽ ആദ്യ ടെസ്റ്റും തുടർന്ന് ട്രിനിഡാഡിൽ രണ്ടാം ടെസ്റ്റും ആരംഭിക്കും. ഈ ടെസ്റ്റ് പരമ്പരയിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 2023-25 സൈക്കിളിന്റെ തുടക്കം കുറിക്കും. ജൂലൈ 27ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ബാർബഡോസിലും ട്രിനിഡാഡിലും നടക്കും. ഓഗസ്റ്റ് 3-ന് ട്രിനിഡാഡിൽ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ മത്സരം ആരംഭിക്കും, തുടർന്ന് രണ്ട് മത്സരങ്ങൾ ഗയാനയിലും അവസാന രണ്ട് മത്സരങ്ങൾ യുഎസിലെ ഫ്ലോറിഡയിലും നടക്കും.
ഇന്ത്യയിൽ ഇതാദ്യമായാണ് ഏഴ് ഭാഷകളിൽ ഒരു ക്രിക്കറ്റ് പരമ്പരയുടെ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഭോജ്പുരി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആണ് തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം നടത്തുക. TATA IPL 2023-ൽ ഡിജിറ്റൽ സംപ്രേക്ഷണത്തിലെ എല്ലാ റെക്കോർഡുകളും തകർത്ത്, ജിയോസിനിമ ആരാധകർക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിച്ചിരുന്നു.
ടാറ്റ ഐപിഎൽ 2023-ന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ JioCinema, ആദ്യ അഞ്ച് ആഴ്ചകളിൽ 1300 കോടിയിലധികം വീഡിയോ വ്യൂവർഷിപ്പോടെ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഓരോ കാഴ്ചക്കാരനും ഓരോ മത്സരത്തിലും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റിൽ എത്തി. ഇതോടെ ഇന്റർനെറ്റ് കണക്റ്റഡ് ടിവിയിലെ കാഴ്ചക്കാരുടെ എണ്ണം എച്ച്ഡി ടിവിയിലേതിനെക്കാൾ ഇരട്ടിയായി.
അഞ്ച് ദിവസത്തിനുള്ളിൽ JioCinema രണ്ട് തവണയാണ് ടാറ്റ ഐപിഎല്ലിന്റെ ഏറ്റവും ഉയർന്ന റെക്കോർഡുകൾ തകർത്തത്.
ഏപ്രിൽ 12 ന് ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ 2.23 കോടി വ്യൂവർഷിപ്പ് നേടി. അഞ്ചാം ദിവസം ബാംഗ്ലൂർ – ചെന്നൈ മത്സരത്തിനിടെ, 2.4 കോടിയിലെത്തി ജിയോസിനിമ വീണ്ടും റെക്കോർഡിട്ടു.
ആരാധകർക്ക് കൂടുതൽ മെച്ചപ്പെട്ട കാഴ്ച്ചനുഭവം നൽകുന്നതിനായി 360-ഡിഗ്രി വ്യൂവിംഗ് ഫീച്ചർ പുറത്തിറക്കി. ഭോജ്പുരി, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള തനതായ ഭാഷാ ഫീഡുകളും മൾട്ടി-ക്യാം, 4K, ഹൈപ്പ് മോഡ് പോലുള്ള ഡിജിറ്റൽ ഫീച്ചറുകളും പ്രേക്ഷകർക്കു മുന്നിലെത്തിച്ചു.
ജിയോസിനിമയിൽ ഇത്തവണ പ്രദർശിപ്പിച്ച പരസ്യദാതാക്കളുടെ എണ്ണവും ഒരു പുതിയ റെക്കോർഡാണ്, ഇതിൽ നിന്നുള്ള വരുമാനവും കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണ്. ജിയോസിനിമക്ക് ടാറ്റ ഐ പി എൽ 2023-ന്റെ ഡിജിറ്റൽ സ്ട്രീമിംഗിനായി പങ്കാളിത്തമുള്ള 26 മുൻനിര ബ്രാൻഡുകൾ എത്തിയിരു.ന്നു, കോ-പ്രെസെന്റിങ് സ്പോൺസറായ ഡ്രീം 11, കോ- പവേർഡ് സ്പോൺസർമാരായ ജിയോ മാർട്ട്, ഫോൺ പേ, ടിയാഗോ ഇ വി, ജിയോ, ഇ റ്റി മണി, പ്യൂമ, ആമസോൺ, സൗദി ടൂറിസം, സ്പോട്ടിഫൈ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
JioCinema is a digital platform that provides a wide range of entertainment content, including movies, TV shows, and original series. Users can access JioCinema through the JioCinema app, which is available for download on various devices. JioCinema offers a diverse collection of films in different languages, making it a popular choice among users for streaming and enjoying their favorite movies and TV shows.