യുഎസ് നിർമിത സായുധ ഡ്രോണുകൾ, പട്രോളിംഗ് വിമാനങ്ങൾ എന്നിവ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ . ജനറൽ അറ്റോമിക്സ് നിർമിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു.
മൂന്ന് ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) വിലവരുന്ന ഡ്രോണുകളാണ് ഇന്ത്യവാങ്ങുന്നത്. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിനായി തിരിക്കാനിരിക്കെയാണ് ഈ നീക്കം.
10 ‘സീ ഗാർഡിയൻ’ വേരിയൻറ് യൂണിറ്റുകൾ വീതം മൂന്നു തവണയായി വാങ്ങാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ അടുത്ത ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി.
ഇന്ത്യയും യു എസ്സും തമ്മിൽ നിലവിൽ ഒന്നിലേറെ സഹകരണ കരാറുകൾ നിലവിലുണ്ട്. ആ കരാറുകൾ ശക്തിപ്പെടുത്തുകയും, പ്രതിരോധ സാമഗ്രികൾ വാങ്ങുകയും ചെയ്യുന്ന ചർച്ചകൾക്കാകും ഇന്ത്യ മുൻതൂക്കം നൽകുക. പ്രതിരോധിക്കാന്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ളത്. പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുമായി മെയ്ക് ഇൻ ഇന്ത്യ പദ്ധതികളിൽ അടക്കം സഹകരിക്കാൻ സന്നദ്ധത യുഎസ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇന്ത്യക്കു ഡ്രോണുകൾ കൈമാറാൻ രണ്ടു വര്‍ഷം മുമ്പ് തന്നെ അമേരിക്ക തീരുമാനമെടുത്തെങ്കിലും പിനീട് ഇന്ത്യയുടെ ഭാഗത്തു നിന്നും നടപടികൾ വൈകിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം പ്രഖ്യാപിച്ചതോടെയാണ് ഡ്രോൺ വാങ്ങൽ വീണ്ടും സജീവമായത്.
ഇന്ത്യന്‍ നാവികസേനയായിരിക്കും യുഎസിൽ നിന്ന് വാങ്ങുന്ന ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുക. സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി 2020 മുതൽ രണ്ട് MQ-9B ഡ്രോണുകൾ അമേരിക്കയിൽ നിന്നും വാടകയ്ക്കെടുത്ത് ഇന്ത്യ ഉപയോഗിച്ചുവരികയാണ്.
ഇന്ത്യൻ നാവികസേന എംക്യു -9 സീ ഗാർഡിയൻ ഡ്രോണുകൾ പാട്ടത്തിന് ഏറ്റെടുക്കാൻ തീരുമാനിച്ചതിനു കാരണം ഇന്ത്യക്കു മേൽ കടൽ മാർഗമുള്ള അയൽ രാജ്യങ്ങളുടെ ഭീഷണി പൊടുന്നനെ വർധിച്ചു എന്നത് തന്നെ. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ നാവികസേന 18 പി -8 ഐ പോസിഡോൺ വിമാനങ്ങൾ, 10 എംക്യു -9 സീ ഗാർഡിയൻ ഡ്രോണുകൾ, 24 എംഎച്ച് -60 ആർ റോമിയോ ഹെലികോപ്റ്ററുകൾ തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കും
യു എസ് നിർമിത എംക്യു -9 സീ ഗാർഡിയൻ ഡ്രോണുകളുടെ വ്യക്തിഗത കഴിവുകൾ വച്ച് നോക്കുമ്പോൾ നാവികസേന തങ്ങളുടെ അന്തർവാഹിനി വിരുദ്ധ നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നു എന്ന് വ്യക്തം.
പോസിഡോൺ പി -8 ഐ.
പി-8 ഐ പോസിഡോൺ മാരിടൈം പട്രോളിംഗ് വിമാനങ്ങൾ ഏറ്റെടുക്കുന്നതോടെ അന്തർവാഹിനി വിരുദ്ധ നെറ്റ്വർക്കിന്റെ ആദ്യ ഘട്ടം വിജയകരമാകും. നിലവിൽ യുഎസ് നേവി സർവീസിലുള്ള വിമാനത്തിന്റെ നവീകരിച്ച മെച്ചപ്പെടുത്തിയ വേരിയന്റുകളാണ് പോസിഡോൺ പി-8 ഐ.
ഇന്ത്യയുടെ പ്രത്യേക സംവിധാനങ്ങളായ മാഗ്നെറ്റിക് അനോമലി ഡിറ്റക്ടർ റഡാർ, മറ്റ് ഇന്ത്യൻ നേവി യൂണിറ്റുകളുമായി സംസാരിക്കാൻ വിമാനത്തെ സഹായിക്കുന്ന ഒരു കസ്റ്റം ഡാറ്റ ലിങ്ക് എന്നിവ പോസിഡോൺ മാരിടൈം പട്രോളിംഗ് വിമാനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ഉയർന്ന ഉയരത്തിൽ നിന്ന് ടോർപ്പിഡോകൾ വി ക്ഷേപിക്കാനും ഈ വിമാനത്തിന് കഴിയും.
MH-60R റോമിയോ
കടലിലെ നെറ്റ്വർക്കിങ് വിപുലപ്പെടുത്തലിന്റെ രണ്ടാമത്തെ ഭാഗം MH-60R റോമിയോ ഹെലികോപ്റ്ററുകളുടെ രൂപത്തിലാണ്. ഈ 24 ഹെലികോപ്റ്ററുകൾ ഇന്ത്യ വാങ്ങുന്നത്തോടെ നിലവിലുള്ള കാലഹരണപ്പെട്ട സീ കിംഗ് ഹെലികോപ്റ്ററുകളെ പിൻവലിക്കാൻ നേവിക്കാകും .
എയർ ഡ്രോപ്പ് സോനോബോയ്, ടോർപിഡോ ലോഞ്ചറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക അന്തർവാഹിനി യുദ്ധ കിറ്റുകളുണ്ട് ഈ എംഎച്ച് -60 ആർ വേരിയന്റിൽ.
സോനബോയ് താരതമ്യേന ചെറിയ ചിലവ് കുറഞ്ഞ സോണാർ സംവിധാനമാണ് ഒരു സോനബോയ്. വിമാനത്തിൽ നിന്ന് കടലിലേക്ക് നിക്ഷേപിക്കുന്ന സോനബോയ്, അത് ജലത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു, കൂടാതെ ഉൾക്കടലിൽ സംഭവിക്കുന്ന വിവരങ്ങൾ ഒരു അന്തർവാഹിനി പോലെ) വിമാനത്തിലേക്ക് അയയ്ക്കുന്നു.