കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തും 2021ൽ ഒമ്പതാം സ്ഥാനത്തും എത്തിയ സിംഗപ്പൂർ ഇതാദ്യമാണ് ഒന്നാമതെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജിഡിപിയുളള സിംഗപ്പൂരിൽ എല്ലാവരുടെയും പൊതു ജീവിതച്ചെലവ് വളരെ ഉയർന്നതാണ്.
പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത് ഷാങ്ഹായിയും ഹോങ്കോങ്ങുമാണ്. ലണ്ടൻ, ന്യൂയോർക്ക്, മൊണാക്കോ, ദുബായ്, തായ്പേയ്, സാവോ പോളോ,മിയാമി എന്നിവയാണ് ആദ്യപത്തിലിടം കണ്ട മറ്റു നഗരങ്ങൾ. 18-ാം സ്ഥാനത്തുളള മുംബൈയാണ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം. ലോകമെമ്പാടുമുള്ള 25 നഗരങ്ങളെ ഉൾപ്പെടുത്തിയ പട്ടികയിൽ ജോഹന്നാസ്ബർഗ് അവസാന സ്ഥാനത്താണ്.
ജൂലിയസ് ബെയർ വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ ഹൈ ക്ലാസ് വ്യക്തികൾക്ക് താമസിക്കാനും ജോലി ചെയ്യാനും ഉള്ള ആകർഷകമായ സ്ഥലമാക്കി സിംഗപ്പൂരിനെ മാറ്റാനുള്ള ശ്രമങ്ങളിൽ സിംഗപ്പൂർ ഗവൺമെന്റ് വിജയിച്ചു. എന്നാൽ ഇത് ജീവിതനിലവാരത്തിനൊപ്പം ജീവിതച്ചിലവും ഉയർത്തി. പ്രത്യേകിച്ചും, 5.5 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സിംഗപ്പൂരിന് ഉയർന്ന വാടക, വീടിന്റെ വില, സ്കൂൾ ഫീസ്, കാറുകളുടെ നികുതി, പൊതു ജീവിതച്ചെലവ് എന്നിവ വളരെ ഉയർന്നതാണ്.
ജൂലിയസ് ബെയറിന്റെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ്‌സ്റ്റൈൽ റിപ്പോർട്ട് പ്രകാരം, സിംഗപ്പൂരിലെ കാറുകളുടെയും അവശ്യ ആരോഗ്യ ഇൻഷുറൻസുമെല്ലാം ആഗോള ശരാശരിയേക്കാൾ 133% ഉം 109% ഉം കൂടുതലാണ്. ജീവിതയോഗ്യവും സുസ്ഥിരവും കോസ്‌മോപൊളിറ്റനും ആയി കണക്കാക്കപ്പെട്ടിരുന്ന സിംഗപ്പൂർ ഇപ്പോൾ സമ്പന്നരുടെ ഒരു പ്രമുഖ ആഗോള കേന്ദ്രമായി മാറാൻ മത്സരിക്കുകയാണ്, ജൂലിയസ് ബെയർ വിശകലന വിദഗ്ധർ എഴുതി. 2022 അവസാനത്തോടെ, സിംഗപ്പൂരിൽ 1,500 ഫാമിലി ഓഫീസുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുൻ വർഷത്തേക്കാൾ ഇരട്ടിയാണിത്.