രാജ്യത്തിൻറെ ഹരിത ഗമന- കാർബൺ മുക്ത യാത്രയിൽ ചണ്ഡീഗഡിന് അല്പം വേഗത കൂടിയോ എന്ന് സംശയം. എങ്കിലും കാര്യം നല്ലതിനാണ്. എന്താണെന്നല്ലേ.   ഇലക്ട്രിക് വാഹനങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കാൻ നടപടിയെടുക്കുകയാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ്. ഇതിനായി അവർ ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇക്കൊല്ലം തന്നെ സമയബന്ധിതമായി അവസാനിപ്പിക്കുകയാണ്.

പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി കേന്ദ്ര സർക്കാരിനോട് അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാൻ ഫോസിൽ ഇന്ധന വാഹനങ്ങളുടെ ഉപയോഗം കാലക്രമേണെ നിയന്ത്രിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ചിരിക്കുമ്പോളാണ് ഒരു പടി മുന്നിൽ കടന്നു ചണ്ഡീഗഡിന്റെ ഈ നീക്കം.  ഫോസിൽ ഇന്ധന വാഹനങ്ങളുടെ കാര്യത്തിൽ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നതിന്റെ  സൂചന കൂടിയാണീ തീരുമാനം.
ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന പോളിസി അനുസരിച്ചാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

ചണ്ഡീഗഡ് -Chandigarh ഒരു കേന്ദ്രഭരണ പ്രദേശവും ഉത്തരേന്ത്യയിലെ ആസൂത്രിത നഗരവുമാണ്. ഇത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. വടക്ക്, പടിഞ്ഞാറ്, തെക്ക് പഞ്ചാബ് സംസ്ഥാനവും കിഴക്ക് ഹരിയാന സംസ്ഥാനവുമാണ് ചണ്ഡീഗഡിന്റെ അതിർത്തി.

 ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ജൂലായ് മാസത്തോടെയും പെട്രോൾ, ഡീസൽ എന്നിവ  ഇന്ധനമായി ഉപയോഗിക്കുന്ന കാർ ഉൾപ്പെടെ  വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഡിസംബർ  മാസത്തോടെയും നിരോധിക്കുമെന്നാണ് സൂചന.

2022- സെപ്റ്റംബറിലാണ് ചണ്ഡീഗഡ് അഡിമിനിസ്ട്രേഷന്റെ ഡിപ്പാര്ട്ട്മെന്റ് ഓഫ് സയൻസ് ,ടെക്നോളജി ആൻഡ് റിന്യൂവബിൾ എനർജി പ്രദേശത്തിന്റെ  എനർജി – ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ നാലുചക്ര വാഹനങ്ങളിൽ  20 ശതമാനവും ഇരുചക്ര വാഹനങ്ങളിൽ 70 ശതമാനവും കുറയ്ക്കാനാണ്  ലക്ഷ്യമിടുന്നത്.

2022  നെ അപേക്ഷിച്ച് ഇന്ധനങ്ങളിൽ ഓടുന്ന നാലുചക്ര വാഹനങ്ങളിൽ  പത്ത് ശതമാനവും ഇരുചക്ര വാഹനങ്ങളിൽ  35 ശതമാനവും കുറയ്ക്കുകയാണ്  ലക്ഷ്യം.

അങ്ങനെ വരുമ്പോൾ അടുത്ത വർഷം മുതൽ ചണ്ഡീഗഡിൽ മേല്പറഞ്ഞ അതേ തോതിൽ  അതെ തോതിൽ ഇലക്ട്രിക് വാഹനങ്ങൾ  രജിസ്റ്റർ ചെയ്യപെടുമെന്നാണ് പ്രതീക്ഷ.

ഈ വർഷം 6202 ഇരുചക്ര വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യുവാൻ അനുമതിയുണ്ടാകൂ. ഇതിനോടകം തന്നെ 4040 ഇരുചക്ര  വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായിട്ടാണ് കണക്ക് .ബാക്കി വാഹനങ്ങൾ ജൂലൈയിൽ രജിസ്‌ട്രേഷൻ നടത്തുന്നതോടെ ഈ കണക്കും പൂർത്തിയാകും.  

നാലുചക്ര വാഹനങ്ങൾ ഇക്കൊല്ലം 22,626 എണ്ണത്തിന്റെ രജിസ്ട്രേഷന്  ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനോടകം 2685 വാഹനങ്ങൾ  മാത്രമാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. ഇതിനാലാണ് ഇവയുടെ രജിസ്ട്രേഷന് ഡിസംബർ വരെ സമയം അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോര്ട്ട്.

2024-ഓടെ ഫോസിൽ ഇന്ധനങ്ങള ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന് ചണ്ഡീഗഡ്അ ഭരണകൂടം പൂർണമായും അവസാനിപ്പിക്കും.   നാലുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി കുറച്ച് കൊണ്ടുവരാനാണ് പദ്ധതി.

അനുവദിച്ചിട്ടുള്ള എണ്ണം പൂർത്തിയായാൽ  നോൺ ഇലക്ട്രിക് ടൂ വീലറുകളുടെയും ഫയർ വീലറുകളുടെയും രജിസ്‌ട്രേഷൻ ഇക്കൊല്ലം  അനുവദിക്കില്ലെന്നാണ് വാഹന രജിസ്ട്രേഷന്റെ ചുമതല വഹിക്കുന്ന ചണ്ഡീഗഢ് ട്രാൻസ്‌പോർട്ട്   ഡയറക്ടർ  അറിയിച്ചിരിക്കുന്നത്.

aluminium air technology

Chandigarh is transitioning to electric vehicles, ending registration of fossil fuel vehicles this year. This aligns with recommendations to reduce air pollution and indicates future actions against fossil fuel vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version