സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ ഫണ്ട് റെയ്സ് ചെയ്യാം?
17 കോടിയോളം രൂപയാണ് അടുത്തിടെ MYKARE എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ഫണ്ട് റെയ്സ് ചെയ്തത്. ഫണ്ട് റൈസിംഗ് നിസ്സാരമല്ല, എന്നാൽ വളരെ രസകരവുമാണ്. നമ്മൾ സൊല്യൂഷൻ കണ്ടെത്താൻ ശ്രമിക്കുന്ന പ്രോബ്ലം എന്താണ്, അതിനു ഇന്ത്യയിൽ എത്രത്തോളം പ്രാധാന്യമുണ്ട്, എങ്ങിനെ ആ പ്രോബ്ലെത്തെ സോൾവ് ചെയ്യാം അല്ലെങ്കിൽ എങ്ങിനെ പരിഹരിച്ചു എന്നതിലാണ് ഫണ്ട് ലഭിക്കുന്ന വഴി തുറക്കുന്നതെന്ന് വ്യക്തമാക്കുകയാണ് Mykare Health- Founder & CEO Senu Sam.
MYKARE തങ്ങളുടെ മുന്നിലുള്ള പ്രോബ്ലം എന്താണ്, അത് തങ്ങൾ എങ്ങിനെ സോൾവ് ചെയ്യുന്നു എന്ന് ആഗോള ഫണ്ടർമാരുടെ മുന്നിൽ അവതരിപ്പിച്ചു. അത് അംഗീകരിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ ഫണ്ടിംഗ് ആക്സിലറേറ്ററായ OnDeck, MYKARE ന് ഫണ്ടിംഗ് അനുവദിക്കുകയായിരുന്നു. ഇതിനു പിന്നാലെ നിരവധി കമ്പനികളും, ഏഞ്ചൽ ഫണ്ടർമാരും ഫണ്ടിങ്ങുമായി തങ്ങളെ സഹായിച്ചതായി Senu Sam പറയുന്നു.
ഫണ്ടിങ്ങിനു വേണ്ടിയാകരുത്, ഒരു ലക്ഷ്യത്തിനു വേണ്ടിയാകണം സ്റ്റാർട്ടപ്പ്
ഒരു ഫണ്ടിംഗ് ലഭിക്കും എന്ന ലക്ഷ്യവുമായി ഒരിക്കലും സ്റ്റാർട്ടപ്പ് തുടങ്ങരുതെന്ന് 17 കോടിയോളം ഫണ്ട് നേടിയ ,MYKARE എന്ന സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർ സെനു സാം പറയുന്നു. “നിങ്ങൾ സ്റ്റാർട്ടപ്പിലൂടെ പരിഹരിക്കാൻ ലക്ഷ്യമിടുന്ന പ്രോബ്ലം എത്രമാത്രം വലുതാണ് , അതിനു ഇന്ത്യയിൽ എത്രത്തോളം വ്യാപ്തി ഉണ്ടാകും, സോൾവ് ചെയ്താൽ അതിനു വേണ്ടി പണം മുടക്കാൻ എത്ര ഉപഭോക്താക്കൾ ഉണ്ടാകും എന്ന് വ്യക്തമായി നോക്കുക. അങ്ങനെ നോക്കിയാൽ നല്ല രീതിയിൽ ഫണ്ട് ചെയ്യാൻ രാജ്യത്തും പുറത്തും നിരവധി ഫണ്ടർമാർ കാത്തിരിക്കുകയാണെന്ന കാര്യം മറക്കരുത്. പിന്നെ നിങ്ങളുടെ ടീം ഇത്തരമൊരു പ്രോബ്ലം സോൾവ് ചെയ്യാനുള്ള കഴിവുള്ളവരായിരിക്കണം. ഈ പ്രോബ്ലം എത്ര മികച്ച രീതിയിൽ സോൾവ് ചെയ്യാം, അതിനു ഇന്ത്യയിൽ എത്രത്തോളം ഉപഭോക്താക്കളും, മാർക്കറ്റ് വ്യാപ്തിയും ഉണ്ടാകും എന്ന് വ്യക്തമായി പഠിക്കുക. ഏറ്റവുമൊടുവിൽ വേണ്ടത് നമ്മുടെ പ്രോഡക്റ്റും സേവനവും വാങ്ങേണ്ട ഉപഭോക്താവിന് അക്കാര്യത്തിൽ ഉത്തമവിശ്വാസം ഉണ്ടാകുക എന്നതാണ്. തന്റെ പ്രോബ്ലം ഈ ഉത്പന്നത്തിലൂടെ സോൾവ് ആകുമെന്ന് ഉപഭോക്താവിന് ഉത്തമവിശ്വാസം ഉണ്ടായാൽ പിന്നെ ആ സ്റ്റാർട്ടപ്പ് വിജയത്തിലേക്ക് നീങ്ങുമെന്നതിൽ സംശയമില്ല.” സെനു channeliam.com റിപ്പോർട്ടറിനോട് വ്യകത്മാക്കുന്നു.
ഒരു അസുഖം വന്നു പെട്ടാൽ പിന്നെ നമ്മുടെ അവസ്ഥ എന്താകുമെന്ന് നമുക്ക് തന്നെപ്രവചിക്കാനാകില്ല അല്ലെ. ഇനി രോഗി ഒരു ഇടത്തരക്കാരനോ, സാധാരണക്കാരനോ ആണെങ്കിലോ. ദുരിതം ഇരട്ടിയാകും. ചെറു- ഇടത്തരം ആശുപത്രികൾ കയറി ഇറങ്ങിയുള്ള ചികിത്സ തേടൽ. അത് തികച്ചും ദുരിതമയം തന്നെയാണ്. ഈ വിഭാഗക്കാർക്ക് ഇൻഷുറൻസ് അടക്കാൻ ആനുകൂല്യത്തിന്റെ പരിരക്ഷയുണ്ടെങ്കിൽ പിന്നെ അത് നേടിയെടുക്കുന്നതിനുള്ള ആശങ്കയകലാത്ത നെട്ടോട്ടം വീണ്ടും. ഒടുവിൽ ഈ രോഗം വരാനും ആശുപത്രിയിൽ പോകാനും തോന്നിയ സമയത്തെ രോഗി പഴിക്കും. ഇത് ഒരു വശം .
മറുവശത്തു ഇത്തരം രോഗികൾ സ്വാഭാവികമായും ആശ്രയിക്കുന്ന ഇടത്തരം- ചെറു ആശുപത്രികൾ രാജ്യത്തു മൊത്തത്തിൽ 80% ഉണ്ടാകും. ഈ ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരും സംവിധാനങ്ങളും തീർച്ചയാകും ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ മേൽ പറഞ്ഞ രോഗികൾ എങ്ങനെ ഇത്തരം മികച്ച ചികിത്സാ സംവിധാനങ്ങളിലേക്കു ചെന്നെത്തിപ്പെടുന്നു എന്നതാണ് വിഷയം. ഈ ആശുപത്രികളുടെ ബ്രാൻഡ് മികവിന് പലപ്പോളും ഇത്തരം രോഗികളുടെ അടുക്കലേക്കു ചെന്നെത്താനുള്ള മാര്ഗങ്ങളും തുറക്കാറില്ല.
അവിടെയാണ് MYKARE എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന്റെ റോൾ. എതിർദിശയിൽ നിൽക്കുന്ന ഈ രണ്ടു വശങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു നൽകുന്ന ഒരു പാലമായി പ്രവർത്തിക്കുകയാണ് MYKARE Health സ്റ്റാർട്ടപ്പിന്റെ പ്രവർത്തന ലക്ഷ്യം. അതിലവർ തിളങ്ങുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് Senu Sam നേതൃത്വം നൽകുന്ന MYKARE Health കേരളത്തിൽ നിന്നും നല്ലരീതിയിൽ ഫണ്ട് റെയ്സിങ് സാധ്യമാക്കിയതും.
MYKARE, a healthcare start-up, raised Rs 17 crore in funding. Founder & CEO Senu Sam explains the problem they aim to solve in India and how they are addressing it. They successfully presented their solution to global funders, gaining approval from OnDeck, the world’s largest funding accelerator. Multiple companies and angel funders also contributed to MYKARE’s funding.