Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബാറ്റ് വിട്ട് കത്തിയെടുത്ത് റെയ്ന
Instant

ബാറ്റ് വിട്ട് കത്തിയെടുത്ത് റെയ്ന

News DeskBy News Desk26 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബാറ്റിംഗിൽ നിരവധി മികച്ച ഇന്നിംഗ്സുകൾ കാഴ്ച വെച്ചിട്ടുളള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന പുതിയൊരു പാതയിലാണ്. ബാറ്റ് വിട്ട് കത്തി കയ്യിലെടുത്തിരിക്കുകയാണ് റെയ്ന. ‘Raina- Culinary Treasures Of India’ എന്ന പേരിൽ താരം ഒരു റെസ്റ്റോറന്റിന് തുടക്കമിട്ടിരിക്കുന്നു.  റെസ്റ്റോറന്റ് ഇവിടെങ്ങുമല്ല, അങ്ങ് നെതർലന്റ്സിലെ ആംസ്റ്റർഡാമിലാണ്.

ഇന്ത്യൻ വിഭവങ്ങൾ യൂറോപ്യൻസിന് പരിചയപ്പെടുത്താനാണ് ഭക്ഷണപ്രിയനായ റെയ്ന പുതിയ റെസ്റ്റോറന്റ് തുറന്നിരിക്കുന്നത്. ഇന്ത്യയിലെ വൈവിധ്യമാർന്ന പാചക രീതിയ്ക്കുളള തന്റെ ആദരവാണ് റെസ്റ്റോറന്റ് എന്ന് റെയ്ന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. മുമ്പെങ്ങും ആസ്വദിച്ചിട്ടില്ലാത്ത ഒരു പാചക വൈവിധ്യത്തിന് തയ്യാറാകൂ! ആംസ്റ്റർഡാമിൽ റെയ്‌ന ഇന്ത്യൻ റെസ്‌റ്റോറന്റ് അവതരിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇവിടെ  ഭക്ഷണത്തോടും പാചകത്തോടുമുള്ള എന്റെ അഭിനിവേശമാണ് പ്രധാനം, ക്രിക്കറ്റ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.  ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിഭവങ്ങളാൽ സമൃദ്ധമായിരിക്കും റെയ്‌ന ഇന്ത്യൻ റെസ്റ്റോറന്റ്.

ഇന്ത്യൻ ഭക്ഷണത്തോടുള്ള ഇഷ്ടം ആംസ്റ്റർഡാമിലെ ജനങ്ങളുമായി പങ്കിടാൻ ആഗ്രഹിച്ചതിനാലാണ് റെസ്റ്റോറന്റ് തുറക്കാൻ തീരുമാനിച്ചതെന്ന് റെയ്‌ന പറഞ്ഞു. താൻ വർഷങ്ങളായി ഈ പ്രോജക്റ്റിന് പിന്നാലെയായിരുന്നുവെന്നും ഒടുവിൽ അത് യാഥാർത്ഥ്യമാകുന്നതിൽ വളരെ ആവേശഭരിതനാണെന്നും റെയ്ന പറഞ്ഞു. ഇന്ത്യയിൽ റെസ്റ്റോറന്റുകളുടെ  ഉടമയായ  വിരാട്കോഹ്‌ലി, റെയ്‌നയെ അഭിനന്ദിക്കുകയും താൻ അടുത്തതായി ആംസ്റ്റർഡാമിൽ എത്തുമ്പോൾ റെസ്റ്റോറന്റ് സന്ദർശിക്കുമെന്നും പറഞ്ഞു.

റെസ്റ്റോറന്റിലെ മെനുവിൽ വിവിധയിനം ഇന്ത്യൻ വിഭവങ്ങൾ, സ്റ്റാർട്ടർ മുതൽ മെയ്ൻ കോഴ്‌സുകൾ വരെയും രുചിയൂറും മധുരപലഹാരങ്ങളും  വാഗ്ദാനം ചെയ്യുന്നു. സ്റ്റാർട്ടറിൽ നിങ്ങൾക്ക് ചിക്കൻ ചാറ്റ്, മിക്‌സ് പക്കോറ, സൈതുനി പനീർ ടിക്ക, തന്തൂർ ചിക്കൻ ടിക്ക, ഒണിയൻ ഭാജി, കബാബ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. മെയ്ൻ കോഴ്സിൽ  ബട്ടർ ചിക്കൻ, ലാംബ് റോഗൻ ജോഷ്, കൊഞ്ച് മാമ്പഴ കറി, തേങ്ങയിട്ട മീൻ കറി, മട്ടൺ കോർമ, ജിങ്ക മസാല തുടങ്ങിയ വിഭവങ്ങളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ദാൽ മഖാനി, പനീർ ബട്ടർ മസാല, ചന പഞ്ചാബി, മഷ്റൂം കരാഹി, മലായ് കോഫ്ത തുടങ്ങിയ വെജിറ്റേറിയൻ ഓപ്ഷനുകളും ലഭ്യമാണ്. മധുരപലഹാരങ്ങൾക്കായി, നിങ്ങൾക്ക് ഗുലാബ് ജാമുൻ, രസഗുള, രസ്മലൈ, ഗാജർ ഹൽവ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. ലസ്സി, ചായ, ബിയർ എന്നിവയുൾപ്പെടെ വിവിധ പാനീയങ്ങളും മെനുവിൽ ലഭ്യമാണ്.

റെയ്‌നയുടെ റെസ്റ്റോറന്റിലെ വിലയുടെ പരിധി വളരെ വിശാലമാണ്. വിഭവങ്ങളുടെ വില 1.49 യൂറോയിൽ (132 രൂപ) തുടങ്ങി 24.5 യൂറോ (2,183 രൂപ) വരെ പോകുന്നു. മെനുവിലെ ഏറ്റവും വിലകുറഞ്ഞ വിഭവം റെയ്തയാണ് (Raita), ഇത് തൈര് അടിസ്ഥാനമാക്കിയുള്ള സാലഡാണ്. ഏറ്റവും ചെലവേറിയ വിഭവം തന്തൂരി ലോബ്സ്റ്റർ ആണ്, ഇത് തന്തൂരി അടുപ്പിൽ പാകം ചെയ്ത ലോബ്സ്റ്റർ ആണ്.

Cricketer Suresh Raina launches his first-ever restaurant, Raina Indian Restaurant, in Amsterdam. The restaurant specialises in authentic Indian flavours and features a menu curated by Raina himself.

Amsterdam banner business business news cricket cricket player cricketer food food business Food Industry India Indian cricket team coach News updates Restaurant Restaurants
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil