ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ Ducati അതിന്റെ ഏറ്റവും ശക്തമായ മോട്ടോർസൈക്കിളായ Panigale V4 R ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള ഡ്യുക്കാറ്റി V4 R ഇന്ത്യയിൽ 69.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. ഇറ്റലിയിലെ ബൊലോഗ്നയിലുളള ഡ്യുക്കാറ്റിയുടെ ഫാക്ടറിയിൽ നിർമ്മിച്ച മോട്ടോർസൈക്കിൾ ഇന്ത്യയിൽ ഒരു കംപ്ലീറ്റ് ബിൽട്ട്അപ്പ് യൂണിറ്റ് ആയി വിൽക്കുന്നു. ഇന്ത്യയ്ക്കായി V4 R 5 യൂണിറ്റുകൾ അനുവദിച്ചതിൽ എല്ലാം വിറ്റുതീർന്നു, ഡെലിവറികൾ ഉടൻ ആരംഭിക്കും.
ഡ്യുക്കാറ്റി പാനിഗാലെ വി4 ആർ മോഡലിന് 998cc Desmosedici Stradale R V4 എഞ്ചിനാണുളളത്. ഈ എഞ്ചിൻ 15,500 ആർപിഎമ്മിൽ 240.5 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡ് ഫോമിൽ 998സിസി വി4 എഞ്ചിൻ 15,500 ആർപിഎമ്മിൽ 218 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ഷെല്ലുമായി സഹകരിച്ച് ഒരു പ്രത്യേക എഞ്ചിൻ ഓയിൽ വികസിപ്പിച്ചെടുത്തതായി ഡ്യുക്കാറ്റി പറയുന്നു, ഇത് പവർ ഔട്ട്പുട്ട് 237 ബിഎച്ച്പിയായി വർധിപ്പിക്കുന്നു.
ഉപകരണങ്ങളുടെ കാര്യത്തിൽ, പുതിയ പാനിഗേൽ V4 R-ന് മുന്നിൽ ഫുളളി അഡ്ജസ്റ്റബിൾ Ohlins NPX25/30 പ്രഷറൈസ്ഡ് USD ഫോർക്കുകൾ ലഭിക്കുന്നു. പിൻഭാഗത്ത് TTX36 ഷോക്ക് അബ്സോർബറാണ് നൽകിയിരിക്കുന്നത്. എഫിഷ്യൻസി കൂട്ടാൻ മികച്ച എയ്റോഡൈനാമിക്സും നൽകിയിട്ടുണ്ട്. ഡ്യുക്കാറ്റി ട്രാക്ഷൻ കൺട്രോൾ, റൈഡ് ബൈ വയർ സിസ്റ്റം, എഞ്ചിൻ ബ്രേക്ക് കൺട്രോൾ EVO 2 സ്ട്രാറ്റജി, കൂളിംഗ് ഫാൻ കൺട്രോൾ അപ്ഡേറ്റ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് സവിശേഷതകളുമുണ്ട്.
Ducati, a renowned Italian motorcycle manufacturer owned by Volkswagen, has launched its most powerful motorcycle, the V4 R, in India. The V4 R is priced at Rs 69.99 lakh (ex-showroom) and is sold as a completely built unit (CBU) in the Indian market.