ആഗോള വൻകിട പ്ലാറ്റ്ഫോമുകളും സ്റ്റാർട്ടപ്പുകളുമൊക്കെ 2022 അവസാനവും 2023 ആദ്യ പാദവും ജീവനക്കാർക്ക് നൽകുന്നത് ആശങ്കകളും അനിശ്ചിതത്വവുമാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കി മുന്നേറുമ്പോൾ കൂടുതൽ പ്രവർത്തന ഫലം നേടുന്നതിനെന്ന ന്യായീകരണവുമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് മനുഷ്യ വിഭവ ശേഷി മേഖലക്ക് തന്നെ കനത്ത തിരിച്ചടിയാണ്.
കമ്പനി പുനഃസംഘടനയുടെയും മറ്റും പേരിൽ പിരിച്ചു വിടുന്നവർക്ക് പകരം നിയമനങ്ങൾ നടത്തുന്നില്ല എന്നത് പുതിയ തൊഴിലവസരങ്ങൾ വൻതോതിൽ വെട്ടികുറയ്ക്കുന്നതിനു കാരണമാകും. ഫലത്തിൽ ഈ സാമ്പത്തിക വർഷം കടുത്ത അനിശ്ചിതാവസ്ഥയിലായാണ് തൊഴിലിടങ്ങൾ.
കൂട്ടപിരിച്ചുവിടലിന് OLX
കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് OLX. ആഗോളതലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത്.
അടുത്തിടെ കമ്പനിയുടെ കാര്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്സ് ഓട്ടോസ് പ്രവര്‍ത്തനം പല മേഖലകളിലും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള തലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി ഒ.എല്‍.എക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
പുനഃസംഘടനയാണ് കാരണമായി പറയുന്നത്. സാമ്പത്തിക സാഹചര്യങ്ങള്‍ മോശമായത് മൂലം കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2023ല്‍ 1500 ഓളം ജീവനക്കാരെ ആഗോളതലത്തില്‍ പിരിച്ച് വിടുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി ഈ വര്‍ഷമാദ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ പ്രഖ്യാപനമാണിപ്പോൾ നടപ്പാക്കികൊണ്ടിരിക്കുന്നത്.
2022 നവംബറില്‍ OLX ഓട്ടോ വരുമാനത്തില്‍ 84% വളര്‍ച്ച രേഖപ്പെടുത്തിയതായി പ്രോസസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
OLX ചില രാജ്യങ്ങളിലെ വില്‍പ്പന തുടരും. കാര്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്സ് ഓട്ടോസ് എന്ന വെബ്‌സൈറ്റ് ഇന്ത്യയില്‍ നിലവില്‍ സജീവമാണ്. ഒ.എല്‍.എക്സ് ഗ്രൂപ്പിന്റെ മാതൃ സ്ഥാപനമായ പ്രോസസിന്റെ 2022 മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിക്ക് ലോകമെമ്പാടും 11,375 ജീവനക്കാരാണുള്ളത്.
ആളുകളെ കുറച്ച് UBER
രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബർ ടെക്നോളോജിസ് -Uber- ജീവനക്കാരെ പിരിച്ചുവിടുന്നു. റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യൂബർ ടെക്‌നോളജിസ് വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ചുവിടൽ കാരണമായി പറയുന്നത് ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് എന്നാണ്.കമ്പനി ഈ വർഷം പ്രവർത്തന വരുമാനം ലാഭിക്കുന്നതിനുള്ള പാതയിലാണെന്നും മാർച്ച് പാദത്തിൽ തുടർച്ചയായി ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് തൊഴിലാളികളെ നിലനിർത്തുകയാണെന്നും മേയിൽ യൂബർ വ്യക്തമാക്കിയിരുന്നു. യൂബറിന് ആഗോള തലത്തിൽ ആകെ 32,700 ജീവനക്കാരാണുള്ളത്. നിലവിൽ ജീവനക്കാരിൽ 1%ൽ താഴെ മാത്രേമേ പിരിച്ചുവിടൽ ബാധിക്കുകയുള്ളൂ. കമ്പനി ഈ വർഷം ആദ്യം അതിന്റെ ചരക്ക് സേവന വിഭാഗത്തിലെ 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.2020-ന്റെ മധ്യത്തിൽ കോവിഡ് ഘട്ടത്തിൽ യൂബർ അതിന്റെ 17% ജീവനക്കാരെ ഒഴിവാക്കിയിരുന്നു.
ഭീതി പരത്തി അനപ്ലാന്റെ പിരിച്ചുവിടൽ
യുഎസ് ആസ്ഥാനമായുള്ള ബിസിനസ് സോഫ്റ്റ് വെയർ ഭീമന്‍ അനപ്ലാൻ Anaplan Software കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നു. ഭൂരിഭാഗം തൊഴിലാളികള്‍ക്ക് കമ്പനി നോട്ടീസ് നല്‍കി കഴിഞ്ഞു. ശേഷിക്കുന്നവര്‍ തീര്‍ത്തും ആശങ്കാകുലരാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ 119 ജീവനക്കാരാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടപ്പെട്ടത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കോപ്പിറൈറ്റര്‍മാര്‍,സെക്യൂരിറ്റി അനലിസ്റ്റുകള്‍ തുടങ്ങിയവര്‍ അതിലുള്‍പ്പെടുന്നു. പിരിച്ചുവിടല്‍,യുഎസിലെയും യുകെയിലെയും 500 ലധികം തൊഴിലാളികളെ ബാധിച്ചതായി റിപ്പോർട്ടുണ്ട്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ തോമ ബ്രാവോ, 2022 ല്‍ അനപ്ലാനെ ഏറ്റെടുത്തിരുന്നു. 10.4 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്.
ചിങ്കാരി ആപ്പിൽ കാര്യങ്ങൾ നല്ലതല്ല
Tiktok ന് ഒരു ഇന്ത്യന്‍ ബദലെന്ന നിലയില്‍ ഉയര്‍ന്നുവന്ന ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ്പായ ചിങ്കാരി ആപ്പില്‍ ഇപ്പോൾ നടക്കുന്നത് കൂട്ടപ്പിരിച്ച് വിടല്‍. ചിങ്കാരിയിൽ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ ഉയർന്നു വന്ന ചിങ്കാരി ആപ്പിന് മുകളിലേക്ക് ഇന്‍സ്റ്റഗ്രാമും സ്നാപ് ചാറ്റും വളർന്നതാണ് ഇപ്പോൾ ചിങ്കാരിക്ക് വെല്ലുവിളിയായത്.
ടിക് ടോക് ഇന്ത്യയില്‍ വിലക്കിയത് ചിങ്കാരിയുടെ വലച്ചക്ക് സഹായകമാകും എന്നായിരുന്നു പ്രതീക്ഷ. അത് നടക്കാതായതോടെ കമ്പനി പുനസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ചിങ്കാരി മാനേജ്മെന്‍റിന്‍റെ പ്രതികരണം. കമ്പനിയിലെ സാമ്പത്തിക വെല്ലുവിളികളാണ് നിലവിലെ പിരിച്ചുവിടലിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ക്രിപ്റ്റോ കറന്‍സിയുടെ വിലയിടിവും ആപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. 2018ല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്ന ഈ മൊബൈല്‍ ആപ്പിന് വലിയ രീതിയില്‍ പ്രചാരണം ലഭിച്ചത് വിവിധ മേഖലയിലെ പ്രമുഖര്‍ അടക്കം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി എത്തിയതോടെയാണ്.ആദിത്യ കോത്താരി, ബിശ്വാത്മ നായിക്, ദീപക് സാല്‍വി, ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ചിങ്കാരി സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചത്.
സ്വദേശി ക്രിപ്റ്റോ കന്‍സിയായ ഗാരിയേും ആപ്പ് പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യ, യുഎഇ, ഇന്തോനേഷ്യ, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളിലടക്കം ലഭ്യമാണെങ്കിലും ടിക് ടോകിനുണ്ടായിരുന്ന സ്വീകാര്യത ചിങ്കാരിക്ക് ലഭിച്ചിരുന്നില്ല.
സ്റ്റാർട്ടപ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ Pillow
ആക്സലിന്റെ പിന്തുണയുള്ള ക്രിപ്റ്റോ ഇന്‍വെസ്റ്റ്മെന്റ് സ്റ്റാര്‍ട്ടപ്പ്, പില്ലോ ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. റെഗുലേറ്ററി അനിശ്ചിതത്വങ്ങളും കഠിനമായ ബിസിനസ്സ് അന്തരീക്ഷവുമാണ് കാരണം.കമ്പനി ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചു കഴിഞ്ഞു.
സീരീസ് എ റൗണ്ടില്‍ 18 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എട്ട് മാസത്തിന് ശേഷമാണ് നീക്കം. ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് അയച്ച കുറിപ്പില്‍ പറയുന്നു. അരിന്ദം റോയ്, രജത് കെ എം, കാർത്തിക് മിശ്ര എന്നിവർ ചേർന്നാണ് 2021 ൽ പില്ലോ ആരംഭിച്ചത്. അരിന്ദം റോയിയാണ് നിലവിലെ സി ഈ ഓ.
സ്റ്റാർട്ടപ്പുകൾ പിരിച്ചു വിടാൻ മത്സരിക്കുന്ന 2023 ലെ ഇന്ത്യ
ചെലവ് കുറയ്ക്കുന്നതിനും ലാഭം ലക്ഷ്യമിടുന്നതിനുമായി ഈ വർഷം ഇതുവരെ 54 സ്റ്റാർട്ടപ്പുകൾ 8,328 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്കാക്കപ്പെടുന്നു, 2023 ലെ ആദ്യ നാല് മാസത്തിനുള്ളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 6,000 ജീവനക്കാരെ പിരിച്ചുവിട്ടു.
2022-ൽ ഫണ്ടിംഗ് മാന്ദ്യം ആരംഭിച്ചതിനുശേഷം, 102 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 27,103 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്കാക്കപ്പെടുന്നു.
ഏഴ് എഡ്‌ടെക് യൂണികോണുകളിൽ അഞ്ചെണ്ണം ഉൾപ്പെടെ 22 എഡ്‌ടെക് സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ വർഷം മുതൽ 9,871 ജീവനക്കാരെ പിരിച്ചുവിട്ടു. ബൈജൂസ് എഡ് ടെക്ക് ആപ്പിൽ നടക്കുന്ന തർക്കങ്ങൾക്കും അനിശ്ചിതാവസ്ഥക്കും ഇടയിലും കമ്പനി ഇക്കൊല്ലവും പിരിച്ചു വിടൽ തുടരുകയാണ്. ഇത് മനസ്സിലാക്കി കമ്പനിയുടെ മൂന്നു ഡയറക്ടർബോർഡ്അംഗങ്ങൾ അടുത്തിടെ രാജിക്കത്തു നൽകിയിരുന്നു.
ജൂൺ 21 വ്യാഴാഴ്ച BYJU-ന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ ഡെലോയിറ്റ് ഹാസ്കിൻസ് & സെൽസ്-Deloitte Haskins & Sells – രാജിവച്ചു. അതിനു പിന്നാലെ ഇന്ത്യൻ എഡ്ടെക്ക് സ്റ്റാർട്ടപ്പിൽ നിന്ന് വ്യാഴാഴ്ച മൂന്ന് ബോർഡ് അംഗങ്ങൾ രാജിവച്ചു. പീക്ക് XV പാർട്‌ണേഴ്‌സിന്റെ ജിവി രവിശങ്കർ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ വിവിയൻ വു, പ്രോസസിന്റെ റസ്സൽ ഡ്രെസെൻസ്റ്റോക്ക് എന്നിവർ ബോർഡിൽ നിന്ന് പടിയിറങ്ങി.