സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്ടെക് യൂണികോൺ ബൈജൂസ് നേരിടുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായിരുന്ന ബൈജൂസിന്റെ  സ്ഥാപകൻ വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്കിടയിൽ ജീവനക്കാരുടെ വിശ്വാസം നേടാനുളള ശ്രമത്തിലാണ്.

ബൈജൂസ് എന്റെ ജോലി മാത്രമല്ല, എന്റെ ജീവിതമാണെന്നാണ്  ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് എഴുതിയ കത്തിൽ പറയുന്നത്. കഴിഞ്ഞ  18 വർഷമായി, ഈ ദൗത്യത്തിലേക്ക് എന്റെ ഹൃദയവും ആത്മാവും പകർന്നുകൊണ്ട് ഒരു ദിവസം 18 മണിക്കൂറിലധികം ഞാൻ BYJU- നായി സമർപ്പിച്ചു. കുറഞ്ഞത് 30 വർഷമെങ്കിലും ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു,  ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച വികാരനിർഭരമായ  ഇമെയിലിൽ പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കിടയിലും, ബൈജൂസിന്റെ സ്ഥിരതയും സുസ്ഥിരവളർച്ചയും തുടരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ബൈജു രവീന്ദ്രൻ കുറിച്ചു.

ജീവനക്കാരെ പിരിച്ചുവിടൽ, അപ്രൈസലുകളിലെ കാലതാമസം, വേരിയബിൾ പേ, പ്രൊവിഡന്റ് ഫണ്ട് വിതരണം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ ബൈജുസിന്റെ CEO അഭിസംബോധന ചെയ്തില്ല. എന്നാൽ കമ്പനിയിൽ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകൾ അവസാന ശ്രമമെന്ന നിലയിലാണ് നടത്തിയതെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു. അവസാനത്തെ ആശ്രയമെന്ന നിലയിലും കഠിനമായ ഹൃദയത്തോടെയും എടുത്ത തീരുമാനമാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്‌പര സമ്മതപ്രകാരമാണ് ഓഡിറ്ററായ ഡിലോയിറ്റിന്റെ രാജിയെന്ന് ഇമെയിലിൽ രവീന്ദ്രൻ വ്യക്തമാക്കി. കൂടാതെ ഈ തീരുമാനമല്ല  മൂന്ന് ബോർഡ് അംഗങ്ങളുടെ പുറത്തുകടക്കലിന് കാരണമായതെന്നും ബൈജു രവീന്ദ്രൻ അറിയിച്ചു. എന്നിരുന്നാലും, കമ്പനിക്ക് കനത്ത തിരിച്ചടിയില്ലെന്ന് സൂചിപ്പിക്കാനല്ല മെയിൽ അയച്ചതെന്നും ബൈജു രവീന്ദ്രൻ കൂട്ടിച്ചേർത്തു.

ദുഷ്‌കരമായ സമയങ്ങൾ നമ്മെ പരീക്ഷിക്കുന്നു, എന്നാൽ അവ നമ്മുടെ യഥാർത്ഥ ശക്തിയും വെളിപ്പെടുത്തുന്നു. എഡ്‌ടെക് ഇവിടെ തുടരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. ഇത്രയും ദൂരം മാത്രം വരാൻ വേണ്ടിയല്ല ഇതുവരെയെത്തിയത്, ബൈജൂസ് സിഇഒ കുറിച്ചു.  

In a recent email sent by Byju Raveendran, co-founder and CEO of Byju’s, the edtech giant, he reiterated his unwavering dedication to the company and addressed the current challenges it is facing. The email, which followed a town hall meeting, emphasised Raveendran’s commitment to continuing his tireless efforts for at least 30 more years.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version