2030 ഓടെ ഇന്ത്യയിലെ നിക്ഷേപം 26 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. അതെ സമയം ഇന്ത്യയിൽ നിന്നും വരുന്ന ശുഭപ്രതീക്ഷകരമായ വാർത്ത രാജ്യത്തിന്റെ ഓണ് ലൈൻ റീട്ടെയിൽ  വിപണി വലുപ്പം 2030 ഓടെ 325 ബില്യൻ ഡോളറിലെത്തും എന്ന  ഡെലോയിറ്റ് ഇന്ത്യ റിപ്പോർട്ടാണ്.

തക്ക സമയത്തു തന്നെ ആമസോൺ തങ്ങളുടെ ഇന്ത്യൻ നിക്ഷേപങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുന്നു. US ൽ പ്രധാനമന്ത്രിയുമായുള്ള  കൂടിക്കാഴ്ചയ്ക്ക് ശേഷം 15 ബില്യൺ ഡോളർ ആസൂത്രിത നിക്ഷേപങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു ആമസോൺ സിഇഒ ആൻഡി ജാസി.

കമ്പനി ഇതിനകം ഇന്ത്യയിൽ 11 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇനി 15 ബില്യൺ കൂടി നിക്ഷേപിക്കും.  ഇതോടെ മൊത്തം നിക്ഷേപം 26 ബില്യൺ ഡോളറായി ഉയരും.  

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇങ്ങനെ ട്വീറ്റ് ചെയ്തു.

“ആമസോൺ പ്രസിഡന്റുമായും സിഇഒയുമായും ഇന്ത്യൻ പ്രധാനമന്ത്രി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ഇ-കൊമേഴ് സ് മേഖലയിലും ലോജിസ്റ്റിക്സ് മേഖലയിലും കൂടുതൽ സഹകരണത്തിനുള്ള സാധ്യത ഇതോടെ തെളിഞ്ഞു, ”

ഓൺലൈൻ റീട്ടെയിൽ വ്യാപനം അസാധാരണമായ നിരക്കിൽ: ഡെലോയിറ്റ് ഇന്ത്യ

രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ ഇ-കൊമേഴ്സ് വളർച്ച  കാരണം രാജ്യത്തിന്റെ ഓൺലൈൻ റീറ്റെയ്ൽ  വിപണി വലുപ്പം 2030 ഓടെ 325 ബില്യൺ  ഡോളറിലെത്തും.2022 ൽ 70 ബില്യൺ ഡോളറാണ് വിപണി മൂല്യം. ഓൺലൈൻ റീട്ടെയിൽ വ്യാപനം അസാധാരണമായ നിരക്കിൽ വളരുമെന്നും അടുത്ത ദശകത്തിൽ ഇത് ഓഫ് ലൈൻ റീട്ടെയിലിനെക്കാൾ 2.5 മടങ്ങ് വർദ്ധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഓർഡറുകളിൽ ടയർ -1 നഗര വിപണിയെ മറികടക്കാൻ ടയർ-2,3 നഗരങ്ങൾക്കായിട്ടുണ്ട്.നിലവിൽ മൊത്തം ഓർഡറുകളുടെ 60 % ലധികം ടയർ-2,3 നഗരങ്ങളിൽ നിന്നാണ്. ടയർ-3 നഗരങ്ങൾ ഓർഡറുകളിൽ 65 % വളർച്ച രേഖപ്പെടുത്തിയപ്പോൾ ടയർ-2 നഗരങ്ങൾ നേടിയത് 50 % മുന്നേറ്റമാണ്.

ശക്തമായ ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ ,  220 ദശലക്ഷം ഓൺലൈൻ ഷോപ്പർമാരുടെ ഡിജിറ്റൽ വൈദഗ്ധ്യവും അവരുടെ ഉപഭോക്തൃ അടിത്തറയും ഇതിനു കാരണമാണ്. ഇത് ഇ-കൊമേഴ്സിന്റെ വളർച്ചയെ കൂടുതൽ നയിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ 23 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം മേഖലയിൽ നടത്തി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version