വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി കേരളം. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന്റെ ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെൻസി 176 ശതമാനവും. ഇത് മാത്രം പോരെ വന്ദേ ഭാരതിന്റെ കേരളത്തിലെ സ്വീകാര്യതക്ക്.
രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്.
തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗർ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെൻസി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളിൽ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെൻസി വിലയിരുത്തുന്നത്.
ഏപ്രിൽ 1, 2022 മുതൽ ജൂൺ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 2520370 യാത്രക്കാരാണ് വന്ദേഭാരതിൽ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകൾ വിശദമാക്കുന്നത്. നീണ്ട ചർച്ചകൾക്കും പ്രതീക്ഷകൾക്കും ആവേശത്തിനും നടുവിലൂടെയാണ് കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് എത്തിയത്.
യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിൻ എന്ന ബഹുമതിയാണ് കാസർഗോഡ്-തിരുവനന്തപുരം എക്സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ദില്ലി വാരണാസി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15നായിരുന്നു ഇത്. ഇതിനോടകം 46 വന്ദേഭാരത് എക്സ്പ്രസ് സർവ്വീസുകളാണ് രാജ്യത്തുള്ളത്.
പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിട്ടുള്ളത് മണിക്കൂറിൽ 160 കിലോമീറ്ററാണ്. തൊട്ട് പിന്നാലെ ഒക്യുപെൻസിയിലുള്ള സർവ്വീസുകളുമായി 50 ശതമാനത്തിലേറെ അന്തരമാണ് കേരളത്തിലെ വന്ദേഭാരതിനുള്ളത്.
മറ്റ് പാതകളിലെ ഒക്യുപെൻസി കണക്കുകൾ ഇപ്രകാരമാണ്
- മുംബൈ സെൻട്രൽ- ഗാന്ധിനഗർ – 129 %
- വാരണാസി -ന്യൂദില്ലി- 128
- ന്യൂദില്ലി- വാരണാസി- 124
- അമൃത്സർ- 105
- മുംബൈ- ഷോളപൂർ -111
- ഷോളപൂർ- മുംബൈ – 104
- ഹൌറ- ജൽപൈഗുരി -108
- ജൽപൈഗുരി -ഹൌറ – 103
- പാട്ന റാഞ്ചി – 125
- റാഞ്ചി പാട്ന -127
- അജ്മീർ ദില്ലി – 60
- ദില്ലി അജ്മീർ -83
വന്ദേഭാരത് എക്സ്പ്രസുകളുടെ സൂപ്പർ സ്റ്റാറായി കേരളത്തിന്റെ വന്ദേഭാരത് എക്സ്പ്രസുകൾ മാറുകയാണ്.
Kerala ranks first in the country in the number of passengers using the Vandebharat train. The occupancy of Kasargod- Thiruvananthapuram Vandebharat is 183 percent. The average occupancy in Thiruvananthapuram-Kasargod Vandebharat is 176 percent. This alone is enough for the acceptance of Vande Bharat in Kerala.