മോട്ടോകോർപ്പും ഹാർലി-ഡേവിഡ്സണും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യ മോട്ടോർസൈക്കിളായ Harley-Davidson X440 ഇന്ത്യയിൽ 2.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) അവതരിപ്പിച്ചു. ഇതോടെ ഹാർലി-ഡേവിഡ്സൺ X440-ലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോയ്ക്കൊപ്പം അമേരിക്കൻ ബ്രാൻഡായ ഹാർലി-ഡേവിഡ്സൺ ഇന്ത്യയിൽ ആദ്യമായി 440cc സെഗ്മെന്റിലേക്ക് പ്രവേശിച്ചു.
ഹീറോ മോട്ടോകോർപ്പിന്റെ നീമ്രാന (Neemrana) ഫാക്ടറിയിലാണ് പുതിയ ബൈക്ക് നിർമ്മിക്കുന്നത്. Denim, Vivid, S എന്നീ മൂന്ന് വേരിയന്റുകളിൽ ഹാർലി-ഡേവിഡ്സൺ X440 ലഭ്യമാണ്.
- Harley-Davidson X440 Denim – Rs 2.29 lakh
- Harley-Davidson X440 Vivid – Rs 2.49 lakh
- Harley-Davidson X440 S – Rs 2.69 lakh
ഡെനിം വേരിയൻറ് സ്പോക്ക് വീലുകളുമായി മസ്റ്റാർഡ് കളർ ഓപ്ഷനിൽ വരുന്നു. അതേസമയം വിവിഡ് വേരിയൻറ് മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാർക്ക് സിൽവർ എന്നീ ഡ്യുവൽ-ടോൺ സ്കീമുകളിൽ അലോയ് വീലുകളോട് കൂടിയതാണ്. എസ് വേരിയന്റിന് 3D ബ്രാൻഡിംഗും പ്രീമിയം ഫിനിഷും ഉള്ള ഡെനിം ബ്ലാക്ക് കളർ സ്കീം, അലോയ് വീലുകൾ, സ്വർണ്ണ നിറമുള്ള എഞ്ചിനും ബോഡി ഭാഗങ്ങളും ‘കണക്ട് 2.0’ പാക്കേജ് എന്നിവ ലഭിക്കുന്നു.
ഹാർലി-ഡേവിഡ്സൺ X440 യുടെ ഹൃദയം 440 സിസി, സിംഗിൾ-സിലിണ്ടർ, 2-വാൽവ്, ഓയിൽ-കൂൾഡ് പെട്രോൾ എഞ്ചിനാണ്. ഇത് പരമാവധി 27 BHP കരുത്തും 38 NM പീക്ക് ടോർക്കും വികസിപ്പിക്കുന്നു. 6-സ്പീഡ് ട്രാൻസ്മിഷനാണ് എൻജിൻ. അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ബൈക്കിലുണ്ട്.
വിശാലവും പരന്നതുമായ ഹാൻഡിൽബാറും പരന്ന സീറ്റുമാണ് ഹാർലി ഡേവിഡ്സൺ എക്സ്440 ന് ഉള്ളത്. ഇതിന് ഓൾ-മെറ്റൽ ഫ്രണ്ട് ഫെൻഡർ, റിയർ ഫെൻഡർ, ഇന്ധന ടാങ്ക്, സൈഡ് കവറുകൾ എന്നിവയുണ്ട്. 320 MM ഫ്രണ്ട് ഡിസ്കും 240 MM റിയർ ഡിസ്ക്കും ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നു. കൂടാതെ ഡ്യുവൽ ചാനൽ എബിഎസും ലഭ്യമാണ്. ടൂറിംഗ് സീറ്റ്, ബാക്ക് റെസ്റ്റ്, ബാർ എൻഡ് മിററുകൾ, ബാഷ് പ്ലേറ്റ്, ഫോഗ് ലാമ്പുകൾ, വിൻഡ്സ്ക്രീൻ, സാഡിൽ ബാഗ് എന്നിവ ആക്സസറി പാക്കേജിൽ ഉൾപ്പെടുന്നു.
LED പ്രൊജക്ടർ ഹെഡ്ലാമ്പിൽ ഒരു സിഗ്നേച്ചർ LED DRL ഉണ്ട്. ടെയിൽലാമ്പ് ഒരു എൽഇഡി യൂണിറ്റാണ്. ടേൺ ഇൻഡിക്കേറ്ററുകൾ പോലും എൽഇഡി യൂണിറ്റുകളാണ്. TFT ഡിജിറ്റൽ ഡിസ്പ്ലേയുള്ള 3.5 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. സ്ക്രീനിന് DAY, NIGHT എന്നീ രണ്ട് ഡിസ്പ്ലേ മോഡുകൾ ഉണ്ട്. ബ്ലൂടൂത്ത് അധിഷ്ഠിത ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ അലേർട്ടുകൾ, ഫൈൻഡ് മൈ വെഹിക്കിൾ എന്നിവയും ഉണ്ട്.