ജൂലൈ ആദ്യ വാരം NBFC സ്റ്റാർട്ടപ്പ് വെരിറ്റാസ് ഫിനാൻസിലേക്ക് 145 മില്യൺ ഡോളർ നിക്ഷേപമെത്തിയത് വലിയ ഉത്തേജനമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലക്ക്. ഇതോടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്കുള്ള വെഞ്ച്വർ ക്യാപിറ്റൽ (വിസി) ഫണ്ടിംഗ് ജൂലൈ മാസം അല്പം പോസിറ്റീവ് ഭാവത്തിൽ ആരംഭിച്ചു.
ജൂലൈ ആദ്യ വാരത്തിലെ മൊത്തം വിസി ഫണ്ടിംഗ് 273 മില്യൺ ഡോളറാണ്. കഴിഞ്ഞ ആഴ്ചയിലെ മൊത്തം ഫണ്ടിംഗ് വെറും 54 മില്യൺ ഡോളറായിരുന്നു.
ചില വലിയ ഇടപാടുകൾ $100 മില്യണിലധികം വരുന്നതോടെ, ഫണ്ടിംഗ് ഉയർച്ച ഈ വർഷം മുഴുവൻ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഡ്രോൺ സ്റ്റാർട്ടപ്പ് ഐഡിയഫോർജിന്റെ (IdeaForge) മിന്നുന്ന ലിസ്റ്റിംഗ് ഈ ആഴ്ചയിലെ മറ്റൊരു നല്ല സംഭവവികാസമാണ്. അരങ്ങേറ്റത്തിൽ തന്നെ 93% നേട്ടം. മൂല്യനിർണ്ണയത്തിൽ ന്യായമായതും അവരുടെ ഐപിഒ ഓഹരികൾക്ക് ഉയർന്ന വില നൽകാത്തതുമായ കമ്പനികളെ ഇന്ത്യൻ ബോഴ്സുകൾ -Indian bourses-സമൃദ്ധമായി വിലമതിക്കുമെന്ന സന്ദേശം ഇത് നൽകുന്നു.
ഭാവിയിലെ നിക്ഷേപ പ്രവർത്തനങ്ങൾക്കായി പുതിയ മൂലധനം സ്വരൂപിക്കുന്ന VC സ്ഥാപനങ്ങൾ നിക്ഷേപം തുടരുന്നതിനിടയിലും ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നത്. അതിനാൽ തന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഫണ്ട് വരവിന്റെ കാര്യത്തിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നത് യാഥാർഥ്യമാണ്.
നിലവിലെ ഇക്കോസിസ്റ്റത്തിലെ മുഴുവൻ ഫണ്ടിംഗ് സൈക്കിളിലെയും ഒരേയൊരു തിളക്കം പ്രാരംഭ ഘട്ടത്തിലാണ്. അവിടെ സ്റ്റാർട്ടപ്പുകൾ മൂലധനം സമാഹരിക്കുന്നത് തുടരുകയും അടുത്ത വർഷം വലിയ റൗണ്ടുകൾ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
പ്രധാന ഇടപാടുകൾ
എഡ്ടെക് പ്ലാറ്റ്ഫോം ലിവറേജ് എഡ്യൂ -Leverage Edu- എജ്യുക്കേഷണൽ ടെസ്റ്റിംഗ് സർവീസ് (ETS) ഉം നിലവിലുള്ള നിക്ഷേപകരും നയിച്ച സീരീസ് സി ഫണ്ടിംഗ് റൗണ്ടിൽ 40 മില്യൺ ഡോളർ സമാഹരിച്ചു.
EV സെഗ്മെന്റ് കേന്ദ്രീകൃത സ്റ്റാർട്ടപ്പായ ബാറ്ററി സ്മാർട്ട്-Battery Smart- ടൈഗർ ഗ്ലോബൽ, ബ്ലൂം വെഞ്ചേഴ്സ്, ദി ഇക്കോസിസ്റ്റം ഇന്റഗ്രിറ്റി ഫണ്ട്, ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് എന്നിവയിൽ നിന്ന് 33 മില്യൺ ഡോളർ സമാഹരിച്ചു.
ചെന്നൈ ആസ്ഥാനമായുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കൺസൾട്ടിംഗ് കമ്പനിയായ KaarTech, A91 പങ്കാളികളായ ഗൗതം മാഗോ, കൗശിക് ആനന്ദ് എന്നിവരിൽ നിന്ന് 30 ദശലക്ഷം ഡോളർ സമാഹരിച്ചു.
ബ്ലൂ കോളർ സ്റ്റാഫിംഗ് പ്ലാറ്റ്ഫോമായ Smartstaff സീരീസ് എ ഫണ്ടിംഗിൽ Nexus Ventures, Arkam Ventures, Blume Ventures, Alteria Capital എന്നിവയിൽ നിന്ന് 6.2 മില്യൺ ഡോളർ സമാഹരിച്ചു.