നാവികസേനയ്ക്ക് അന്തർവാഹിനി നിർമിക്കാൻ സ്പാനിഷ് കപ്പൽ നിർമ്മാതാക്കളായ നവന്റിയയുമായി കരാർ ഒപ്പിട്ട് എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ പ്രമുഖരായ ലാർസൻ ആൻഡ് ടൂബ്രോ.  സംയുക്തമായി 5 ബില്യൺ ഡോളറിന്റെ ടെൻഡറിനാണ് എൽ ആൻഡ് ടി-നവന്റിയ സഖ്യം കൈകോർക്കുന്നത്.

എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ  ഘടിപ്പിച്ച ആറ് പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുന്നതിനാണ് ടെൻ‍ഡർ‌ വിളിച്ചിട്ടുളളത്. അന്തർവാഹിനികൾ നിർമ്മിക്കുന്നതിന് ആഭ്യന്തര സ്ഥാപനങ്ങൾ വിദേശ കമ്പനികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യൻ നാവികസേനയുടെ പ്രോജക്റ്റ് 75 അനുസരിച്ചാണ് ധാരണാപത്രം. ഇന്ത്യൻ നേവിക്കും കോസ്റ്റ് ഗാർഡിനുമായി പങ്കാളിത്തത്തിലും സ്വന്തം നിലയിലും എൽ ആൻഡ് ടി ഇതുവരെ 65-ലധികം പ്രതിരോധ കപ്പലുകൾ നിർമ്മിച്ചിട്ടുണ്ട്.

 അന്തർവാഹിനികൾ എൽ ആൻഡ് ടി നിർമ്മിക്കുമെന്ന് കമ്പനികൾ പറഞ്ഞു. അതേസമയം  കമ്പനിയുടെ  എസ് 80 ക്ലാസ് അന്തർവാഹിനികളെ അടിസ്ഥാനമാക്കി നവന്റിയ അവ രൂപകൽപ്പന ചെയ്യുകയും അന്തർവാഹിനികളെ കൂടുതൽ നേരം വെള്ളത്തിനടിയിൽ തുടരാൻ അനുവദിക്കുന്ന എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനം നൽകുകയും ചെയ്യും.

ജർമ്മനിയിലെ തൈസെൻക്രുപ്പും ഇന്ത്യയുടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും ലേലത്തിൽ പങ്കെടുക്കാനുള്ള കരാറിൽ ഒപ്പുവെച്ച് ഒരു മാസത്തിന് ശേഷമാണ് ഈ പങ്കാളിത്തം വരുന്നത്. മാർച്ചിൽ, കേന്ദ്രം നാവികസേനയ്‌ക്കായി 560 ബില്യൺ രൂപയുടെ (6.8 ബില്യൺ ഡോളർ) ബജറ്റ് അംഗീകരിച്ചിരുന്നു.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version