സ്‌പൈസ്‌ജെറ്റും സൺ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ  കലാനിധി മാരനും തമ്മിൽ രമ്യമായ ഒത്തുതീർപ്പില്ലെന്ന് വ്യക്തമാക്കി സൺ ഗ്രൂപ്പ്. ആർബിട്രേഷനിൽ വിജയിച്ച കലാനിധി മാരന് നൽകേണ്ട പലിശയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റുമായി സൗഹാർദ്ദപരമായ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്ന് സൺ ഗ്രൂപ്പ്. സുപ്രിം കോടതി വിധിയെത്തുടർന്ന്, കലാനിധി മാരനുമായും അദ്ദേഹത്തിന്റെ KAL എയർവേയ്‌സുമായും സ്‌പൈസ് ജെറ്റ് ചർച്ചകൾ നടത്തി വരികയാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു.

2018 ലെ ആർബിട്രേഷൻ അവാർഡ് കേസിൽ 380 കോടി രൂപയുടെ മുഴുവൻ ആർബിട്രൽ തുകയും  മുൻ പ്രൊമോട്ടറായ മാരന് നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുക അടയ്ക്കാൻ സുപ്രീം കോടതി സ്പൈസ് ജെറ്റിന് കൂടുതൽ സമയം നിഷേധിക്കുകയും പ്രാരംഭഗഡുവായ 75 കോടി രൂപ അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനെ ശാസിക്കുകയും ചെയ്തു.

സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ സ്‌പൈസ്‌ജെറ്റ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മേയിൽ മാരൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്‌പൈസ് ജെറ്റിനോട് മാരന് 380 കോടി രൂപ നൽകണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ആസ്തികളുടെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്പൈസ്ജെറ്റിനോട് നിർദേശിക്കുകയും ചെയ്തു. “ബിസിനസിലെ ധാർമികത” ഉയർത്തിപ്പിടിക്കുന്നതിലെ എയർലൈൻസിന്റെ പരാജയമായി സുപ്രീം കോടതി ഇതിനെ കാണുകയും, ഒറ്റയടിക്ക്  മദ്ധ്യസ്ഥ കുടിശ്ശിക മുഴുവനും നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു.

എട്ട് വർഷം പഴക്കമുള്ള കേസിലെ ഏറ്റവും പുതിയ വഴിത്തിരിവാണിത്. 2015ൽ മാരനും അദ്ദേഹത്തിന്റെ സ്ഥാപനമായ KAL എയർവേയ്‌സും ചേർന്ന് സ്‌പൈസ്‌ജെറ്റിന്റെ 58.46 ശതമാനം ഓഹരികൾ അജയ് സിങ്ങിന് വിറ്റു. ഓഹരി കൈമാറ്റ കരാർ പ്രകാരം, മാരൻ  അടച്ച 679 കോടി രൂപയ്ക്ക് വാറന്റുകളും മുൻഗണനാ ഓഹരികളും സ്‌പൈസ്‌ജെറ്റ് ഇഷ്യൂ ചെയ്യേണ്ടിയിരുന്നു. എന്നാൽ, ഓഹരിയോ അതിന് നൽകിയ പണമോ തനിക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാരൻ 2017ൽ കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് മധ്യസ്ഥതയ്ക്ക് വിട്ടു.

2018 ജൂലൈയിൽ, മാരൻ ആർബിട്രേഷനിൽ വിജയിക്കുകയും സ്പൈസ് ജെറ്റിനോട് പലിശയും കൂടാതെ 579 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ 1,323 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള അദ്ദേഹത്തിന്റെ അവകാശവാദം നിരസിക്കപ്പെട്ടു. ഒന്നിലധികം അപ്പീലുകൾക്ക് ശേഷം, ഒടുവിൽ 2023 ഫെബ്രുവരിയിൽ, പ്രാരംഭ ഗഡുവായി 75 കോടിയടക്കം കലാനിധി മാരന് മൊത്തം 572 കോടി രൂപ നൽകണമെന്ന് സുപ്രീം കോടതി എയർലൈനിനോട് പറഞ്ഞു. 270 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി നൽകാനും ബാക്കി കുടിശ്ശിക പണമായി നൽകാനും സ്പൈസ്ജെറ്റിനോട് ആവശ്യപ്പെട്ടിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version